മുഖം ….ഡോ: അജയ് നാരായണൻ
നോക്കൂ! മുഖം ഒരു തുറന്ന പുസ്തകമാണ് ചിരിക്കുമ്പോൾ അതിനൊരായിരം അർത്ഥങ്ങളും ആയിരമായിരം വ്യാഖ്യാനങ്ങളും കാണും എങ്കിലും ജ്വാല ഒന്നേയുള്ളു.അതിലൊരുകണമല്ലോ ഞാൻ ദൈവങ്ങൾക്കു തുല്യം ചാർത്തിയതും ദൈവങ്ങളത് നക്ഷത്രങ്ങൾക്ക് ഇഷ്ടദാനം നൽകിയതും.നോക്കൂ എന്റെ നെഞ്ചിലെയീ വടുവിന്റെ തിളക്കം നിലാവിന്റെ ചിരിയിൽ പ്രതിഫലിക്കുന്നില്ലേ?തലോടലിന്റെ പാടാണ്…