മുടന്തൻ …. Thaha Jamal
മുടന്തില്ലെങ്കിലുംമുടന്തഭിനയിക്കുന്നവർക്കിടയിൽഞാനും മുടന്തനായി.മുടന്തിനെയും പകർച്ചവ്യാധിയുടെപട്ടികയിൽ പെടുത്തി. കാലംകനലു തിന്നു പൊള്ളി.നാരായവേരുകളും പിഴുതെടുത്ത്ജീവിതം മുടന്തായി.ചായം പൂശപ്പെട്ട മുഖംമഴയത്ത് ഒഴുകിപ്പോയിനാക്കിനു വിക്കുംകഴുത്തിന് തെയ്മാനവും വന്ന്പല മേഖലയിലേക്കും മുടന്ത് പടർന്നു. എഴുന്നേറ്റു നടക്കുന്നവരുടെ എണ്ണംദിനംപ്രതി കുറഞ്ഞു വന്നുമുടന്തന്മാരുടെ നാട്ടിൽഎഴുന്നേറ്റു നില്ക്കുന്നവൻമുടന്തനായി ചിത്രീകരിക്കപ്പെട്ടദിനങ്ങളിലൂടെ ഒരു തീവണ്ടികല്ക്കരി തിന്നു മടുക്കുന്നു.പാടത്ത്…