യുദ്ധം….. Unnikrishnan Kundayath
യുദ്ധം നടക്കുന്നു.വീടിന്റെയുളളിൽ ,ചുവരിൽപലയിടത്തായിവിള്ളലുകൾ,പൊട്ടിയടരുവാൻവെമ്പുന്ന നിറങ്ങളുംകണ്ണുനീർ വീഴ്ത്താതെകരയുന്ന ചുമരും. അഹങ്കരിച്ചിരുന്നുഎത്ര ഉറപ്പാണെൻചുമരുകൾക്ക് ,ഭാരം ചുമക്കുമെൻചുമലുകൾക്കും ..!ചായം പുരട്ടി മെരുക്കിയഅന്തർമുഖത്വമാംചിന്തകൾക്കും ,ചിന്തേരിട്ടുറപ്പിച്ചചിരികൾക്കും ,കെട്ടിപ്പുണർന്നുറങ്ങിയനാളുകൾ ,കുറയാതിരിക്കുവാൻമിനുക്കിയഭാവങ്ങൾക്കും. ! അതിരുകൾമാന്തുവാനെത്തുന്നുചിന്തകൾ ,അടിയുറപ്പുള്ളസ്നേഹത്തെയുരുക്കുന്നു.ആരോടുമെന്തെന്നുചൊല്ലുവാനാകാതെനീറിപ്പുകഞ്ഞുകരയുന്നെൻ മാനസം. ഇത് പൊയ്മുഖം.അടർത്തുവാനാശിച്ച –ടരാടിത്തളർന്നുഞാൻ.പായൽ വളരുന്നചിന്തയിൽ,ചിത കൂട്ടിയുറങ്ങുന്നുഞാനിപ്പോഴും .ഒരു വിതുമ്പൽഒരു ചൂണ്ടുവിരൽഒരു കണ്ണീർക്കണം ,ഒരു…