എൻ കിളി മകളേ…. Shyla Nelson
കിന്നാരമോതുമെൻ കിളിമകളേ ….എന്തേ വരാൻ വൈകീടുന്നു നീയിന്ന്…നിൻ രാഗമാലിക കേട്ടിടാതെ,എൻ നയനങ്ങൾ തുറക്കുവതെങ്ങിനെ ഞാൻ? നിന്നെയും ചങ്ങലക്കെട്ടിലാക്കിയോ…..ചിറകുകൾ അരിഞ്ഞുവോനിന്റെയും?അരുതുകൾക്കിടയിൽ വിറകൊള്ളുന്നെൻ തൂലിക …!ബന്ധനങ്ങൾ ചുറ്റിലുമേറെയീ ധരണിയിൽ. എൻ ഓമന കിളിമകളേ !കണവനോടു കലഹിച്ചുവോ നീയിന്ന്?പ്രണയ നിർവൃതിയിൽഉണരാൻ വൈകിയതോ?സ്നേഹത്തിൻ ദാനമായ്കാന്തനേകിയ.. പൈതങ്ങൾ തടുത്തുവോ…