Category: കവിതകൾ

അക്ഷരാർച്ചന …. Sreekumar MP

ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെ വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെ ചന്ദ്രചൂടന്റെ നട തുറക്കവെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെ നല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെ ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു പോകണെവേളോർവട്ടത്തപ്പനെ.

എന്റെ കൊറോണ തോട്ടം …. Sunu Vijayan

കൂട്ടരേ ഞാനീ കൊറോണ അണഞ്ഞപ്പോൾ തീർത്തൊരു കൊച്ചു കൃഷിതൻ തോട്ടം.ദൂരേക്ക് പോകാതെ കാലത്തും വൈകിട്ടുംഞാൻ ചമച്ചെന്റെയീ കൊച്ചു തോട്ടം.കപ്പയും, ചേനയും ചേമ്പുമീ കാച്ചിലുംഒക്കെയൊരുക്കി ഞാനീ തോട്ടത്തിൽ.മഞ്ഞൾ തടത്തിനരികിലായ് ഞാൻ നട്ടുകച്ചോലവും പിന്നെ കാന്താരിയും.ഇഞ്ചി തഴച്ചു മദിച്ചു വളരുന്നുചന്തത്തിൽ കുമ്പളം പൂത്തീടുന്നു.മാവുണ്ട്, പ്ലാവുണ്ട്,…

അയാൾ … Pavithran Theekkuni

ദുരിതക്കടൽ മുറിച്ചു നീന്തിമുറിവുകളെ വസന്തമാക്കി സ്വപ്നങ്ങളിൽ ബലിയിട്ട്മുങ്ങി നിവരുമ്പോൾ ദൈവംഅയാളെ വീണ്ടുംചതിച്ചുആയുസ്സിൽ രണ്ട് ജന്മദിനങ്ങൾ സമ്മാനിച്ച്! കണ്ടുമുട്ടുമ്പോഴെക്കെചെകുത്താൻഅയാളെഓർമിപ്പിച്ചിരുന്നുദൈവത്തെ സൂക്ഷിക്കണമേ എന്ന്! ഒരു വർഷംആയുസ്സിൽ നിന്ന്രണ്ടു മുയൽ കുട്ടികൾഅയാൾക്ക് നഷ്ടമാവുന്നു ഉലത്തീയിൽപഴുപ്പിച്ച കണ്ണീർത്തുള്ളിയിൽഅയാൾകവിതയുടെ മൂർച്ച കൂട്ടി ഉരുൾപൊട്ടിയഇരുണ്ട രാത്രികളുടെ വേരുകളിൽജീവിതത്തെ തുന്നി വെച്ചു…

അവിഹിതം …. Archanasadasivan

എനിക്കൊരുഅവിഹിതമുണ്ട്.അംഗണവാടിയിലെപയറുകഞ്ഞിയിൽനിന്നാണത്കുടിയേറിയത്. ഒന്നാം ക്ലാസ്സിന്റെഡെസ്കിനടിയിൽഒളിപ്പിക്കാൻ ശ്രമിച്ചിട്ടുംരമ ടീച്ചർ ചാക്കിട്ട്പിടിച്ചു. പിന്നെയോരോയുവജനോത്സവത്തിന്റെപ്രൈസ് ലിസ്റ്റിൽ പേര്വന്നപ്പോൾ ഒഴിപ്പിക്കാൻനോക്കിയവരൊക്കെ ചേർന്ന്എന്നെയൊരു പാലയാക്കിഅതിലവനെ തളച്ചിട്ടു. ഉണർത്തുന്നസൂര്യനുംഉറക്കുന്ന ചന്ദ്രനുംഉണ്ണുന്ന റേഷനുംശ്വസിക്കുന്ന വായുവുംകുളിക്കുന്ന കുളവുംകരയുന്ന കടലുംചിരിക്കുന്ന ആകാശവുംപിന്നെ അവനായി പനിപിടിച്ചു കിടപ്പിലായഅവിഹിതത്തിന് മരുന്ന്വാങ്ങാൻ പോകുന്ന വഴിക്കാണ്വഴിയരികിലെ മറ്റൊരുതൂലികയുമായി കൂട്ടിമുട്ടിപ്രണയത്തിലായി കാലുതെറ്റികൊക്കയിൽ വീണത്.…

നൂലില്ലാപ്പട്ടങ്ങൾ …. വിഷ്ണു പകൽക്കുറി

ഒന്നാം പക്കം! പ്രണയത്തിന്റെമനോഹാരതീരത്ത്മതിമറന്നിരിക്കവെഒറ്റത്തുരുത്തിൽചോരത്തുപ്പിച്ചുവന്നപകൽക്കിനാവിലെ പട്ടംകണക്കെയവൾദൂരെയ്ക്കകന്നുപോയി രണ്ടാം പക്കം! നിശബ്ദമായിരുന്നെങ്കിലുംഉള്ളിലൊരുകടലിരമ്പുന്നുമിഴികൾ പിടയ്ക്കുന്നുതിരയടിച്ചുയരുന്നപോൽമനസ്സുഴറിപ്പിടഞ്ഞുകണ്ണീർപ്പുഴയൊഴുകി മൂന്നാം പക്കം! ഓർമ്മകൾമിന്നിക്കത്തുംപ്രകാശബൾബുകളായിചിത്രവധം ചെയ്തിരുന്നുഒന്നായിരുന്നപകലുകൾകൈകോർത്തുനടന്നമണൽത്തീരങ്ങൾഐസ് നുണഞ്ഞമൃദുചുംബനങ്ങൾഇന്നെൻ്റെയുറക്കംകെടുത്തിത്തെളിയുന്നു നാലാം പക്കം! ഉൾവിളിപോലവളുടെചിത്രങ്ങളിൽവിരൽ ചൂണ്ടിയുറക്കെപരിതപിച്ചിരുന്നുമറുപടികളില്ലാത്തമുഴക്കങ്ങൾമാത്രംതളംകെട്ടി നിന്നാദിനവുംകൊഴിഞ്ഞുവീണു അഞ്ചാം പക്കം! സ്വപ്നങ്ങളുടെതേരിൽനിറമുള്ളകാഴ്ചകളൊക്കെയുംഅവളുടെദാനമായിരുന്നുപിടയ്ക്കുന്നു ഹൃദയംതിരയുന്നുമിഴികൾശൂന്യതയിലേക്ക്വഴിക്കണ്ണെറിഞ്ഞുകാത്തിരുന്നു ആറാം പക്കം! ചെമ്പിച്ചകുറ്റിത്താടിയിൽവിരലുകളാൽകുത്തിച്ചൊറിഞ്ഞുനാലുച്ചുവരുകൾക്കുള്ളിൽതെക്കും വടക്കുംനടന്നുതളർന്നുകഞ്ഞിവെള്ളംകോരിക്കുടിച്ചിരുന്നുവിഷാദത്തിൻ തേരുതെളിച്ചു ഏഴാം പക്കം! ചരടുപ്പൊട്ടിപ്പോയപട്ടംപറന്നുപോയവഴികളിലൊക്കെയുംശൂന്യത…

പ്രണയം വഴിയൊരുങ്ങി …. GR Kaviyoor

ഒളിച്ചല്ലോ എല്ലാ കാഴ്ചകളുംനീ കണ്മഷി എഴുതിപകല്‍ രാവായി മാറിയല്ലോകണ്ണുകൾ തമ്മിലിടഞ്ഞല്ലോപ്രണയം വഴിയൊരുങ്ങിയല്ലോഹൃദയം ഹൃദയത്തെ വിളിച്ചുതമ്മിൽ കാണുവാൻ ഇടയായല്ലോ ..!! നാളെ നീ വരേണ്ടഎന്നെ വിളിക്കേണ്ടകാണുന്നവരൊക്കെചോദിക്കട്ടെ നിൻചുണ്ടിലെ പുഞ്ചിരിഎങ്ങു പോയ് മറഞ്ഞെന്നു..വരുമെന്ന് കരുതികണ്ണുകൾ കാത്തിരുന്നു .. മാവിൻ ചില്ലയിലെകരിം കുയിലൊന്നുപഞ്ചമം മീട്ടിവസന്തം വരുമെന്നുംനീ…

തീർത്ഥ കണങ്ങൾ …. Sreekumar MP

രാമായണ ഗീതംരാമകഥാ ഗീതംരാത്രിഞ്ചര ഗർവ്വംതകരുന്ന ഗീതം ! കാലങ്ങൾക്കപ്പുറംകാതങ്ങൾക്കപ്പുറംകടമ്പകളേറെകടന്നെന്റെ കാതിൽ പതിയുന്ന ഗീതംകനിവിന്റെ ഗീതംകദനത്തിൻ ഗീതംകരുത്തിന്റെ ഗീതം അറിവിന്റെ ഗീതംഅനശ്വര ഗീതംപ്രകൃതിസംഗീതംപ്രണവ സംഗീതം അടരിന്റെ ഗീതംഅമരമാംഗീതംഅകതാരിൽ കത്തുംപൊരുളിന്റെ ഗീതം ആസേതു ഹിമാചലംഅടവികൾ തോറുംഅചലങ്ങൾ തോറുംആകാശമാർഗ്ഗവും നദീതടം തോറുംമൺ തരികൾ തോറുംജനപദം തോറുംജനമനം…

മന്ത്രം ജപിച്ചു കിടക്കുന്ന കവിത …. Letha Anil

നാഗക്കാവിലന്തിത്തിരി തെളിച്ചുവോ ?കുര്യാലയിലും ദീപം പകർന്നുവോ ?ഒരു നിമിഷമവരെ ധ്യാനിച്ചുവോ ?ഓം ശാന്തി :മൂന്നുരു ചൊല്ലിയുറപ്പിച്ചോ ?സമയസൂചി തെന്നുന്ന ഒച്ചയിൽഅകത്തൊരാളു വീണ്ടും പുലമ്പുന്നു.മുടി പറത്തല്ലേ പടിയിലിരിക്കല്ലേകുടി കെടുത്തല്ലേ മടി പിടിക്കല്ലേ !വ്രണിതമായ പുറംകാഴ്ച്ചയൊന്നുംഅറിഞ്ഞിടാതെ,യടഞ്ഞ മുറിയിൽഉയിരു പൊള്ളിക്കിടപ്പായപടുജന്മം കിതപ്പാറ്റി.താൻപോരിമയുടെ മുള്ളുകൾ നീട്ടിപനിനീർപുഷ്പമെന്നുദ്ഘോഷിച്ചില്ലകള്ളച്ചൂതറിയില്ല ,…

വനരോദനങ്ങൾ ….. Shyla Nelson

അയ്യയ്യോ! ഇതെന്തൊരു ലോകമിത്!പിടിച്ചു വാങ്ങാനാവുന്നതാണോയീ സ്നേഹം.! മനസ്സുമനസ്സോടു സംവദിക്കും നിമിഷമല്ലോപ്രണയമങ്കുരിച്ചിടുന്നതും. ശുദ്ധമാനസങ്ങളെപ്പാട്ടിലാക്കി നല്ല മനമതിൻവിശ്വാസം തേടി പൊയ്മുഖമണിഞ്ഞെല്ലാംകവരുവതോയീ പ്രണയം? വിശ്വാസ വഞ്ചനകളതിനേക്കാൾ കൊടുംപാതകമെന്തുണ്ടു് ഈ അവനിയിൽ? ഒപ്പമുള്ളവർക്കൊപ്പം മാത്രമെന്നോതുംപഴമ്പാട്ടുകൾ. കണ്ടുംകേട്ടുമറിഞ്ഞും നടന്നിടാം കാളകൂടവിഷമതു ചീറ്റി നടക്കുമാ ജന്മങ്ങളിൽനിന്നുമകന്നിടാം…! അർഹമല്ലാ പാരിതോഷിതങ്ങൾ വാനരകരത്തിലെ…

ഓർമ്മയിലെ കർക്കിടകം …. എൻ.കെ അജിത്ത് ആനാരി

കള്ളക്കറുക്കിടക മാസമാണേങ്ങൾക്കുപഞ്ഞമിഴയുന്ന മാസംകഞ്ഞിക്കരിക്കാടിപോലുമേയില്ലാത്തതുള്ളിതോരാത്തതാം മാസം വട്ടിയും, കുട്ടയും, കുട്ടിച്ചാക്കൊക്കെയുംകുത്തിയൊഴിയുന്ന കാലംകെട്ടാപ്പുരയ്ക്കുള്ളിൽ പട്ടിണി,പാമ്പുപോൽപത്തിവിടർത്തുന്ന മാസം കൊട്ടൻചുക്കാദി പുരട്ടിത്തഴപ്പായി –ലൊട്ടിക്കിടക്കുന്നുണ്ടമ്മഒട്ടുംചുരത്താത്തയമ്മിഞ്ഞപ്പാലിനായ്നട്ടംതിരിയുന്നു മക്കൾ വെട്ടിക്കിളയ്ക്കേണ്ട തൂമ്പ,തുരുമ്പിട്ടുഭിത്തിൽച്ചാരിയിരിപ്പൂഒച്ചയുണ്ടാക്കില്ല, താളും തകരയുംഭക്ഷ്യമായ് കിട്ടിയാലാരും ചാണകം തേച്ചുമെഴുകും പുരയ്ക്കാത്തുഞാഞ്ഞൂലിന്നോട്ടം നടക്കുംകെട്ടാപ്പുരയ്ക്കകം കുത്തിക്കുഴിച്ചിടാ-നെത്തും മഴത്തുള്ളി വീറാൽ കിണ്ണത്തിലൊക്കെയും താളംപിടിച്ചിടും,ചോരുന്ന വീട്ടിലായ് വർഷംഏറുന്ന…