കണ്ണുകൾ, അധരങ്ങൾ..
രചന : സെഹ്റാൻ✍ ചായം തേയ്ക്കാത്ത അധരങ്ങൾരാത്രിയിൽ പ്രണയം തേടിയിറങ്ങും.ഒപ്പം, പിൻതുടരുന്നവൻ്റെമിടിപ്പുകൾ പേറി ഞാനും.തെരുവിലെ വിളറിയ കെട്ടിടങ്ങൾഅധരങ്ങളെ കാണില്ല.അവയാകട്ടെതുടുത്ത മുലകളെക്കുറിച്ചും,ഒതുക്കമില്ലാത്തഅരക്കെട്ടുകളെക്കുറിച്ചുംഅശ്ളീലം പറഞ്ഞു ചിരിക്കും.അപ്പോഴും ഇരുളിൽ കാക്കകൾകൊത്തിപ്പെറുക്കുന്നുണ്ടാവും.അവയും അധരങ്ങളെകണ്ടെന്നുവരില്ല.അവയാകട്ടെവിശപ്പിനെപ്പറ്റിപ്പറഞ്ഞ്തർക്കിക്കും.തെരുവിൽ പന്തലിച്ചുനിൽക്കുന്നമരം അതിന്റെ കൊമ്പുകളാൽഅപ്പോഴായിരിക്കുമെന്നെചേർത്തുപിടിക്കുക.മരത്തിലേക്ക്അലിഞ്ഞുചേരാനെന്നപോൽഞാൻ ഏറെയേറെചേർന്നുനിൽക്കും.മിടിപ്പുകൾ നേർത്തുവരുമ്പോൾകെട്ടിടങ്ങൾക്കിടയിൽപ്പെട്ട്ചതഞ്ഞരഞ്ഞുപോയഅധരങ്ങളെ കാക്കകൾകൊത്തിത്തിന്നുന്നത് കാതുകളിലൂടെഞാൻ കാണും.കണ്ണുകളാവട്ടെ അപ്പോഴുംഅധരങ്ങൾ അദൃശ്യമായിപ്പോയഇടങ്ങളിൽഅലഞ്ഞുതിരിയുന്നുണ്ടാവും!⚫