കറുത്ത പൊന്നുതേടിയ പഴയ കൊള്ളക്കാലം. കടൽക്കൊള്ളക്കാരന്റെ കവിതകൾ.☠️
രചന : ദിജീഷ് കെ.എസ് പുരം.✍ തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല. കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു…