Category: കവിതകൾ

” പിടച്ചിൽ “

രചന : ഷാജു കെ കടമേരി✍ ഓരോ നിമിഷവുംനിറം മങ്ങിയആകാശക്കാഴ്ച്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരിവലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽപാതിരാവിന്റെ ഹൃദയംമുറിച്ചു കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരുമിടിപ്പ് അവരുടെ സ്വപ്നങ്ങളിലേക്ക്ഇരമ്പി പുണരും.ഇരുള് തീത്തിറയാടികലമ്പിവീഴുന്നസങ്കടനിമിഷങ്ങളിൽഅടക്കിപ്പിടിച്ച തേങ്ങലുകൾഇന്നിന്റെ നെറുകയിൽഇരുമ്പാണികളായ്കുത്തിയിറങ്ങും.ഒറ്റയ്ക്ക് നിറഞ്ഞ് കത്തുംതെരുവ്…

നടതള്ളല്‍

രചന : ബാബുഡാനിയല്‍ ✍ ആതുരാലയത്തിന്‍റെ നീളുമാമിടനാഴിതന്നിലായിരുപ്പുണ്ട് മൂകനാമൊരുവൃദ്ധന്‍വിതുമ്പിക്കരഞ്ഞുകൊ ണ്ടകലെമിഴിനട്ടുംകാത്തിരിക്കുന്നുനടതള്ളിയതറിയാതെ ആതുരാലയങ്ങളില്‍ വൃദ്ധസദനത്തിലുംപീടികത്തിണ്ണയിലും കണ്ടിടാം സാധുക്കളെതെരുവിന്നൊരുകോണില്‍ഭാണ്ഡവുംപേറിക്കൊണ്ട്ഇത്തിരി വറ്റിനായി അലയും നിരാലംബര്‍ അഴലാം മീനച്ചൂടില്‍ വെന്തുനീറിടുമ്പോഴുംഅകമേതുടിക്കുന്നു മകനായൊരുവാക്ക്മകനേപൊറുക്കുകീ താതന്‍റെ കണ്ണുനീരാല്‍ഭാസുരംനിന്‍റഭാവി ഞെട്ടറ്റുവീണീടല്ലേ മൃത്യുവിന്‍ഭയമില്ല വിശപ്പിന്‍കാളലില്ലമിഴിനീര്‍പൊഴിക്കില്ല ദുര്‍വിധി ഓര്‍ക്കുന്നില്ലഎങ്കിലും കരള്‍ക്കൂട് പുകയുന്നുണ്ടിപ്പോഴുംമകനേ നിന്നേപ്രതി ഓര്‍ക്കുമ്പോളുള്ളംവിങ്ങും…

നഷ്ടപ്പച്ച വരും മരുപ്പച്ച

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ തലചുറ്റി വിറയ്ക്കുന്നല്ലോദേഹംആകെക്കുഴയുന്നല്ലോനാവു വരളുന്നല്ലോകൈകാൽ ആകെത്തളരുന്നല്ലോഇത്തിരി നേരംഈ മരച്ചോട്ടിൻതണലിലിരുന്നോട്ടേഞാൻ നിൻഒപ്പമിരുന്നോട്ടേഎന്തിതിന്നിത്ര പാപംനീളെത്തുടരുന്നയ്യോവൈദ്യം ശ്രമിപ്പതെല്ലാംതൽക്കാല ശാന്തി മാത്രംമണ്ണറിയാതെ വന്നാൽവിണ്ണറിയാതെ പോകുംഗർഭംചമപ്പവർക്കുംഗതി നഷ്ടമാമിച്ഛ മാത്രംസൂര്യൻ കിഴക്കുദിക്കുംപുലർകാലത്തു കോഴികൂവുംകൂട്ടിൽ കിളികളെത്തുംസാന്ധ്യകാലം വിളക്കണയ്ക്കുംഎല്ലാമറിയുന്നവൻപാരിൻനാശം ഗ്രഹിച്ചു നിൽപ്പൂഒന്നിനും കൊള്ളാത്തവർവായ് വരെവിഷം കലർത്തി വിൽപ്പൂഎങ്ങനെയെന്നു ചൊല്ലൂരൂപംമർത്യനായ്…

സങ്കടങ്ങൾ ചാരിയൊരു മനം
പാട്ടുകടഞ്ഞ് ജീവിതം തിരയുന്നു

രചന : അശോകൻ പുത്തൂർ ✍ ചില പാട്ടുകൾവേദനയുടെ വളവിൽവച്ചോപാടത്തുനിന്ന്പുഴക്കരയിലേക്കുള്ള കുണ്ടനിടവഴിചാടിക്കടക്കുമ്പോഴോപെട്ടെന്ന് വട്ടംപിടിക്കുംപിന്നെ, ഏഴിലംപാലത്തണലിലേക്കുംമഞ്ഞണിപ്പൂനിലാവിലേക്കുംതോണിതുഴയുംഏകാന്തത്തിൽസ്നാനപ്പെടുമ്പോഴയായിരിക്കുംചിലപാട്ടുകൾ പടികടന്നെത്തുക.ചിലത് ഒന്നും മിണ്ടാതെമുന്നിൽവന്ന് ചമ്രംപടിഞ്ഞിരിക്കും.കുറച്ചെണ്ണം മാന്തോപ്പിലേക്കുംസ്കൂൾമുറ്റത്തേക്കും പാഞ്ഞുപോകും.ചിലവ മടിയിൽ കുറുകി വന്നിരിക്കും.മറ്റുചിലത് മുടിയിഴകൾ മാടിയൊതുക്കിനിറുകയിലൊരു മുത്തംവെച്ച്കണ്ണീരിലേക്കൊരു ഊഞ്ഞാലുകെട്ടുംഈണങ്ങളുടെ പാരാവാരങ്ങളിൽഉള്ളുലഞ്ഞ് ഉമ്മറത്തെത്തവേമുറ്റം നിറയെപഴംപാട്ടിൻ പത്തേമാരികൾ.തൊടി നിറയെഈണങ്ങളുടെ കിനാച്ചങ്ങാടങ്ങൾ………ചില…

അകാലമഴപ്പാടം

രചന : റഫീഖ് ചെറുവല്ലൂർ✍ കുളിർമഞ്ഞോലും ഡിസംബറിനെതിമിർത്തു പെയ്യും ജൂൺമാസമാക്കിയെൻസുന്ദരിപ്പാടത്തിന്റെ ജാലവിദ്യ.പച്ചപ്പട്ടുടുത്തൊരുങ്ങാനെടുത്തതാണെങ്കിലും,കാലം തെറ്റി വന്നതാകാമൊരുപെരുമഴപ്പെയ്ത്തിലവൾ നനഞ്ഞൊട്ടി നിന്നു.ഞാറ്റടിപ്പച്ചയങ്ങിങ്ങു ജലപ്പരപ്പായ്നാണം കുണുങ്ങി നിൽക്കുമവൾക്കെന്തു ഭംഗി !എങ്കിലുമവളാകുലചിത്തയായ്,കുതിർന്നീറനഴിക്കാതെഖിന്നയാമൊരു നാരിയെപ്പോൽകാർമേഘപാളിയിൽ മുഖം പൂഴ്ത്തി നിന്നു.പറിച്ചു നട്ട ഞാറിലൊരുനിറകതിരു കാത്തു കഴിയുംകർഷകന്റെ നെഞ്ചിലെ കനലോർത്തതാവാം,കൊയ്ത്തുകാലത്തിൻ നിറവുകളില്ലാത്തൊരകാലവൈഭവത്തിൽ,നിരാലംബയാകുമോയെന്ന ചിന്തയാകാം.

രാഗഹാരം (വസന്തം വിരുന്നുവന്നു)

രചന : ശ്രീകുമാർ എം പി✍ ഇന്നു വസന്തം വിരുന്നു വന്നുഇളംമഞ്ഞു തൂകി ചിരിച്ചു വന്നുനിന്റെ മുഖത്തേയ്ക്കൊഴുകി വന്നുനീരജം പോലെ നിറഞ്ഞുനിന്നുഅങ്ങനെതന്നെയവിടെ നിന്നുനിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !ചിന്തകൾ സിന്ദൂരം തൂകിടുന്നൊചെന്താമരപ്പൂങ്കവിളുകളിൽ !മന്ദാരപ്പൂമഴ പെയ്തിടുന്നുചന്ദനഗന്ധം പരന്നിടുന്നുചെമ്മാനകാന്തി പടർന്നിടുന്നൊ !ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !ചന്ദനത്തെന്നലുലാത്തിടുന്നൊ !ചന്ദ്രിക…

മോഹഭംഗം

രചന : ബാബുഡാനിയല്✍ അതിമോദമുദിച്ചു മാനസംഅലപോലെ തുടിച്ചുതുള്ളവേശോകത്തിരയാര്‍ത്തുവന്നു,യെന്‍കരളില്‍ച്ചുഴിതീര്‍ത്തു നിര്‍ദ്ദയം കടലേഴും താണ്ടിടുന്നു ഞാന്‍കരകാണാതീരമെത്തിടാന്‍.കയ്പ്പേറിയ, മിഥ്യയെന്നപോല്‍അലയുന്നു ആഴിതന്നിലായ് കനവില്‍ ഞാന്‍ താരാപഥങ്ങളില്‍അതിമോദം ഊയലാടിടുംഉണരുമ്പോളെന്നാശയറ്റിടുംകനലില്‍ കനിവറ്റുവീണപോല്‍ മോഹങ്ങള്‍ കോര്‍ത്തു ഞാനൊരുമോദത്തിന്‍കവിതതീര്‍ത്തിടും.കാലത്തിന്‍വികൃതിയെന്നപോല്‍,കവനങ്ങള്‍ കദനമായിടും സുഖദ ഗീതികള്‍ പാടുവാന്‍മനം,തുടിതുടിച്ചുഞാനുണര്‍ന്നുപാടവേഅഴലില്‍നീറുമെന്‍ വ്യഥിത ചിന്തകള്‍വിരഹഗാനമായൊഴുകിടുന്നിതാ

അവളുണരുമ്പോൾ…

രചന : ദീപക് രാമൻ ശൂരനാട്.✍ അടച്ചിട്ട വീടിൻ്റെ വാതിലും ജനലുംഅവളുണരുമ്പോൾ താനെ തുറക്കും…സുഗന്ധം പേറിയ ഒരു ചെറുകാറ്റ്തൊടിയിൽ വെറുതെ ചുറ്റിത്തിരിയും… കുളി കഴിഞ്ഞെത്തുന്ന അവളെയുംകാത്തിരിക്കുന്ന കുങ്കുമച്ചെപ്പിനെമുടിയിൽ തിരുകിയ തുളസിക്കതിർഅസൂയയോടെ നോക്കിനിൽക്കും. അടുക്കളയിൽ അവളെത്തുമ്പോൾപാത്രങ്ങൾ പൊട്ടിച്ചിരിക്കുകയുംതണുത്ത് മരവിച്ച പുകയടുപ്പിൽതീ ആളിക്കത്തുകയും ചെയ്യും……

സ്വപ്നം

രചന : ശന്തനു കല്ലടയിൽ✍ മനസ്സിലൊളിപ്പിച്ചൊരിഷ്ടമിന്ന്നിറയെ നിറങ്ങളിൽ പൂവിടുമ്പോൾകാറ്റലകൾ അവളുടെ സ്നേഹഗന്ധംഎന്നിലോർക്കാപ്പുറത്ത്കുടഞ്ഞിടുന്നു മനസാം പുഴയിലെ ഓളങ്ങളിൽനാമൊരു കടലാസ് വഞ്ചിയിൽ പായുംതീരത്ത് പൂത്താലമേന്തി നിൽക്കുന്നൂനിന്നെ ഞാൻ പ്രണയിച്ച ഭൂതകാലം പൂക്കാൻ മറന്നൊരു ചില്ലയിൽ നിന്നുംകേൾക്കാൻകൊതിച്ചൊരുപാട്ടാണു നീരണ്ട് കണ്ടുമുട്ടാക്കിനാവിതൾ പോലെനാം വീണ്ടുമെത്തുമീ പൂഞ്ചില്ലയിൽ പണ്ട്…

സ്വസ്തി.

രചന : ടി.കെ.രഘുനാഥ്✍ മേഘപാളികൾക്കുള്ളിലെ ജ്വാലതൻചീളുപോലെ നിന്നോർമ്മകൾ പെയ്യവേ,സാഗരത്വം ശയിക്കുമീ വാനിലെനീലിമക്കൊടും കാട്ടിലൂടങ്ങിനെ കൂരിരുട്ടിലും കാലമാം സാരഥിതേരുരുട്ടിത്തെളിക്കുമീ വീഥിയിൽഞാനുയിർക്കുന്നു നിന്നിലേയ്ക്കിപ്പൊഴുംനാമൊടുങ്ങിത്തരിച്ചൊരീ ഭൂമിയിൽ… പിന്നെ ഏതോ ശിലാസ്വത്വ മൂകമായ്ഉള്ളിലേതോ നിരാലംബ മൗനമായ്കണ്ണുറങ്ങാത്തൊരുച്ച നക്ഷത്രമായ്നിന്നെയും നോക്കി നില്പ്പുഞാനിപ്പൊഴും ഉഷ്ണമേറിത്തിളയ്ക്കുമിപ്പാതയിൽഉൽക്കയേറ്റു നാം വീണുപോയെങ്കിലുംഅപ്പുറത്തേയ്ക്കു പോകുന്ന യാത്രയിൽ…