Category: കവിതകൾ

ആമോദം

രചന : ബിന്ദു വേണു ചോറ്റാനിക്കര✍ ആമോദം ചിത്തത്തിൽ ക്ഷണപ്രഭ വേഗത്തിൽമയൂഖം പോൽ പടരുന്നു!മനം മയൂരമായ് പീലിനീർത്തിയാടുമ്പോഴും,ഒന്നിനുമാകാതെ മൗനത്തിൻ കൂട്ടിൽ!കാലമേൽപ്പിച്ച മുറിവിൻ നോവുകളേറെയാവാമവൾമൗനമാം വല്മീകത്തിലമരുന്നത്!ഇഷ്ട്ങ്ങളോരോന്നുമവളിലിന്നുമാരോടുമൊഴിയുവനാവാതെ ഉള്ളിന്റെയുള്ളിൽ!സപ്തവർണ്ണങ്ങൾ ചാലിച്ച മഴവിൽത്തേരിൽകൂട്ടായെന്നുമവളിലെ മോഹങ്ങൾ!കാലചക്രം മുന്നോട്ടോടുമ്പോൾഒപ്പത്തിനൊപ്പമവളുടെയിഷ്ടവും പിറകെ!മോഹമനോരഥംഅനന്തമാം നീലവിഹായസ്സിൽമേഘഗണങ്ങൾക്കിടയിലൂടെ അലസമായങ്ങനെ പാറിപ്പറന്ന്!കാർമേഘംപോൽ ചിലതെല്ലാം വിഘ്‌നമായ് വീഥിയിൽ…

വൃത്തം കുനിപ്പ്

രചന : ഹരിദാസ് കൊടകര ✍ ഈ വൃത്തത്തിനെ-പലതായ് ഹരിക്കാം.ഒരു നാൾ..പല നാൾ..പലതാവുന്ന നാൾ.. യാതൊന്നിലൊന്നും-വേണ്ടതെന്നില്ലയോ;അതുവരെ..ആമയം നെഞ്ചത്ത്-ശാന്തം മനീഷികൾ. സുതാര്യം വളരുന്നു;ലതാവല്ലി മേലോട്ട്. ഇന്നിടം നീണ്ടത്-സുഭഗങ്ങളാൽ ശമം.വന്നപാടേ..മിശ്രം വളരുവാൻ-തുടങ്ങിയൊരുള്ളവും. ഭൂമിക്ക് വിങ്ങുവാൻ,കള ചോനകപ്പുല്ല്.ദുര പാദമർദ്ദനം..കടൽപാശ വിസ്മൃതി. ‘ഒരാളുയരം’അളവുതോതുകൾ-വെട്ടിലാക്കീ ബഹുത്വം. പിടിതന്നു തീരാതെ-ആതുര…

മാനസ ജാലകം

രചന : മായ അനൂപ്✍ മാനസ ജാലക വാതിൽ തുറന്നൊരുമധുമാസ രാവിൻ മണിപ്പിറാവേമന്ദസ്മിതത്തിൻ മധുരിമയാലെന്നെമോഹത്തിൻ മുത്ത് നീ അണിയിച്ചുവോ ഏതൊരു സന്ധ്യ തൻ സിന്ദൂരം ചാർത്തി നിൻപൂങ്കവിളാകെ ചുവന്നിരിപ്പൂഏതൊരു മാസ്മര ഭാവത്താലെന്മനംനിന്നിലേയ്ക്കനുദിനമോടി വന്നൂ ഏകാന്തമായോരീ തീരത്ത് വന്നെന്റെചില്ലയിൽ കൂടൊന്ന് കൂട്ടിയാലുംപാറിപ്പറന്നു നീ…

കളമൊഴി യമുന

രചന : പാപ്പച്ചൻ കടമക്കുടി ✍ കളയമുനേ നീ കളിമൊഴി പാടിക്കളിയാണോ ,പുളകമിതെന്തേ കനവിലൊരാളെക്കണി കണ്ടോ,വളകളിതെല്ലാം കലപിലതല്ലിച്ചിരിയല്ലേഒളിമിഴിനീട്ടിത്തിരയുവതാരേ, പറയില്ലേ ? നവനറുവെണ്ണച്ചിരിയുതിരും തേനധരങ്ങൾ,കവിതകളെല്ലാം ചിറകുവിരിക്കും നയനങ്ങൾ,അവികലമേതോ പ്രണയമാെളിക്കും പുരികങ്ങൾ,അവനിവിടെങ്ങോ മുരളിയുമായിട്ടണയുന്നു …! മലരുണരുന്നൂ,കിളികരയുന്നൂ,ചെറുകാറ്റി-ന്നലയലയുന്നൂ ,മരമുലയുന്നൂ പുതുമേളം,അവനണയുമ്പോൾ വനമുണരുന്നു പ്രണയാർദ്രം,അവനതിമോദം പകരുമെനിക്കും മണിവർണ്ണൻ…

കൊലപാതകത്തെപ്പറ്റി…

രചന : സെഹ്റാൻ✍ ഒരു കൊലപാതകത്തെപ്പറ്റി പറയാം;അവളൊരു മനോരോഗചികിത്സകയാണ്.അതിസൂക്ഷ്മമായവൾരോഗികളിൽ നിന്നുംവിവരങ്ങൾ ചോർത്തിയെടുക്കുന്നു.ശേഷം, സ്വന്തം നിഗമനങ്ങളുടെകാടുകയറുന്നു.അവളുടെ പേര് എന്റെഓർമ്മയിൽ നിൽക്കുന്നില്ല.അവളുടെ മുറിയുടെമച്ചുനിറയെ ഗൗളികളാണ്.രോഗവിവരണങ്ങളുടെ മീതെപലപ്പോഴുമവയുടെചിലപ്പുകളുയരുംവിവരണങ്ങളുടെപിരിമുറുക്കങ്ങൾക്കിടയിലവമച്ചിൽനിന്നും നിലതെറ്റിമേശപ്പുറത്ത് ‘പഠോ’ എന്ന് വീഴും!കണ്ണുകളിറുക്കിയടച്ച്മനോരോഗചികിത്സകയുടെശിരസ്സിൽ ശബ്ദത്തോടെയൊരുഗൗളി പതിക്കുന്നതും, അവർക്ക്ബുദ്ധപ്രാപ്തി കൈവരുന്നതുംവെറുതെയന്നേരംസങ്കൽപ്പിച്ചു നോക്കും.ഇതേസമയം മനോരോഗചികിത്സകതന്റെ കൺസൽട്ടേഷൻമിക്കവാറും അവസാനിപ്പിക്കും.ഒരു കറുത്ത…

സഖിയെവിടെ

രചന : രമണി ചന്ദ്രശേഖരൻ ✍ ഞാനൊന്നു ചോദിപ്പൂ, മാധവാ നിന്നുടെരാധയിന്നെവിടെ പോയ്മറഞ്ഞുവൃന്ദാവനത്തിലും അമ്പാടി തന്നിലുംപതിവുപോൽ തൊഴിയെ കണ്ടതില്ലാ. കാളിന്ദി തീരത്തുമേറെത്തിരഞ്ഞു ഞാൻ,പൂവള്ളിക്കുടിലിലും കണ്ടതില്ലാവിഷാദവീചികളെങ്ങും മുഴങ്ങുന്നുമത്സഖീ നീയെങ്ങൊളിച്ചു നിൽപ്പൂ വീഥികളേറെയും നിശ്ചലമാകുന്നു,വിമൂകം വിതുമ്പുന്നീ ഗോപികമാർചുണ്ടിലൊരീണം പാടാതെ പക്ഷികൾചേക്കേറുവുനായ് ചില്ലകൾ തേടുന്നു. പൂമണം…

അവളങ്ങനാണ്

രചന : സുരേഷ് പൊൻകുന്നം✍ അവളങ്ങനാണ്, ഹൃദയംബലമായി തുറന്ന്സ്ഥിരമായ്അവിടങ്ങടയിരിക്കും,പലനാളായ് അവളങ്ങനാണ്,ഒരു കാവ്യം എഴുതുന്നതിൻ മുൻപ്അതിലവളുണ്ടോഎന്നാണവളുടെ നോട്ടം,അവളില്ലെങ്കിൽ അവൾകലഹം തിളപ്പിക്കുംനീയിനി കവിതയും ക്ണാപ്പുംഎഴുതേണ്ട,പേന, അവളൊടിക്കും,കവിതയിൽഅവൾ വന്നാലോ,ഒരു തിര പോലെയാണവൾ,മുടിയഴിച്ചാർത്ത്കഥ കാമ മോഹങ്ങൾ ഉരുക്കിച്ചേർത്ത്ഒരു ചുഴി പോലാണവൾ,അവളങ്ങനാണ്,അവൾക്കെഴുത്തിന്റെഅണിയത്തിരിക്കണം,ജപമാല പോലവളെ തഴുകിത്തലോടികുളിരോടെ കവിതയിൽകുടിയിരുത്തേണം,അവളങ്ങനാണ്,പുണർന്നും മുകർന്നുംമുകിൽ പോലെ…

ഫൊക്കാനാ കേരളാ കൺവെൻഷന്റെ സംഘാടക സമിതി പ്രവർത്തന ഉൽഘാടനം മന്ത്രി ശിവൻ കുട്ടി നിർവഹിച്ചു.

തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ…

തലമുറകൾ.

രചന : ബിനു. ആർ.✍ തമിഴ്പേശും അയൽനാടി-ന്നക്കരെയിക്കരെമലയാളം മണക്കുംമാമലനാട്ടിൽതിരുവിതാംകൂറിൽജനിച്ചുവളർന്നുയെൻതലമുറകൾഒരാൽമരത്തിൻശികരങ്ങൾ പോലവേ..പിരിഞ്ഞും വളഞ്ഞുംബലവത്തായവർതലമുറകൾ വീശി-ത്തണുപ്പിച്ചുംകെട്ടിപ്പിടിച്ചുംചേർത്തുനിറുത്തിയുംപരിപാലിച്ചങ്ങനെഒട്ടേറെപ്പേരെ..ചിരിച്ചുനിന്നവർസ്നേഹത്തോടൊപ്പംകൊണ്ടുപോയിനാടിൻ നന്മകളെതിരുമൂക്കുത്തിയണിഞ്ഞകന്യാകുമാരിയെ,തിരുവിതാംക്കോടിൻപത്മനാഭപുരംരാജമാളികയെ.വന്നെത്തീപലതരംവിക്രിയകൾ,പട്ടിണിതൻപരിവട്ടമെന്നുകണ്ടിട്ട്അയൽനാടിൻ ഭൂമിയിൽനല്ലവിത്തിനങ്ങൾ വളരാൻനല്കീ ജലമത്രയുംമുല്ലപ്പെരിയാറിൻമടിത്തട്ടിൽ മേവുംവൻജലസംഭരണിയാലേ,എന്നിട്ടുമാ ജലം സ്വന്തമായ്വേണമെന്നുകർക്കശിക്കുന്നുതമിഴ്‌പേശും അയൽക്കാർ.നമ്മുടെ ജീവനുംസ്വത്തിനുംഭീഷണിയെങ്കിലുംവന്നുഭവിച്ചജനമേലാളന്മാർജനായത്തമേലങ്കിയണിഞ്ഞവർസ്വാർത്ഥലാഭത്തിനായിതൊന്തരവുകൾകണ്ടിട്ടും കാണാതെകൊഴിഞ്ഞുപോയ പണയശീട്ടുകൾപുതുക്കി സമ്മതപത്രം നൽകിഭീഷണിപ്പെടുത്തുന്നുപിന്നാംതലമുറയിലുള്ളകുഞ്ഞുകുട്ടിക്കിടാങ്ങളെ.വടക്കിൻ ചെരുവിൽപിറന്നുവീണവർതലമുറകളിൽ മലയാളംമറന്നവർവേണമെന്നു ശഠിക്കുന്നുസ്വന്തം തട്ടകംപേർഷ്യൻ പിന്നാമ്പുറങ്ങളിൽശക്തിയാർജിച്ചവർകൊണ്ടും കൊടുത്തുംസ്നേഹമൂട്ടിയവർമുൻതലമുറകളില്ലാമതസ്പർദ്ധകൾചിന്തകളിപ്പോലുമില്ലാവിഭജനങ്ങളെല്ലാംവന്നു ചേർന്നിരിക്കുന്നുകേരംതിങ്ങും…

👣 നഷ്ടപ്പെട്ട കാലുകൾ👣

രചന : സെഹ്റാൻ✍ അപ്പോൾ എന്റെ ചക്രക്കസേരവലത്തോട്ട് തിരിഞ്ഞു!ഇടത്തോട്ടായിരുന്നുവത്തിരിയേണ്ടിയിരുന്നത്.ഇടതുപോലെ തോന്നിപ്പിക്കുന്നവലത്തോട്ടോ,വലതുപോലെ തോന്നിപ്പിക്കുന്നഇടത്തോട്ടോ?മുറിഞ്ഞുപോയ കാലുകളിൽമുട്ടിയുരുമ്മുന്ന ആട്ടിൻപറ്റങ്ങൾ.അവയുടെ വളഞ്ഞ കൊമ്പുകളിൽവിശ്രമിക്കുന്ന കൊക്കുകൂർത്തപ്രാപ്പിടിയൻമാർ.ചതുപ്പിനരികിലെ ബുക് ഷെൽഫിൽഇതുവരെയും വായിച്ചിട്ടില്ലാത്തമെയിൻ കാംഫ്.ഖണ്ഡികകളിൽ അധികാരം.രക്തം.ബാബേൽ ഭാഷകൾ!അരണ്ട വെളിച്ചമുള്ള മദ്യശാല.ഇരുണ്ടനിറമുള്ള റമ്മിന്റെകോപ്പയിൽ നിന്നുമൊരുപെരുച്ചാഴി തൊണ്ടക്കുഴിയിലൂടെ,നെഞ്ചിലൂടെ, ആമാശയത്തിലേക്ക്…കാലുകളുണ്ടായിരുന്ന കാലം.കസേരകൾക്ക്ചക്രങ്ങളില്ലാതിരുന്ന കാലം.വിയർത്തുനാറിയ കക്ഷത്ത്നനഞ്ഞുവിറങ്ങലിച്ചമാനിഫെസ്റ്റോ പ്രതി.പ്രിയപ്പെട്ട…