Category: കവിതകൾ

പ്രണയിക്കുമ്പോൾ

രചന : ജലജ സുനീഷ് ✍ ഞാൻ വീണ്ടും കടന്നുവരികയാണ്.നക്ഷത്രങ്ങളുദിക്കാത്തആകാശത്തെ മന:പ്പൂർവ്വംമറന്നുകൊണ്ട്.ഇല പൊഴിയുന്ന ശിശിരങ്ങളേക്കാൾപ്രിയമായ് ഒരുവസന്തവുംഎന്നിലൂടെകടന്നുപോയില്ലെ-ന്നോർത്തുകൊണ്ട് .ഒരു പുഞ്ചിരി മാത്രം തന്നുപോവുന്ന –പ്രണയത്തേക്കാളപ്പുറംആരെയും ഓർത്തു വെക്കില്ലെന്ന്മനസാക്ഷിക്കു വാക്കു കൊടുത്തി –രിക്കുന്നതിനാൽ ,ഈ കടൽ വറ്റിയ മൺതിരകളിൽഎന്റെ കാൽപ്പാടുകൾമാത്രം മതിയെന്നുള്ളതുംഎന്റെതുമാത്രമായ തീരുമാനമാണെന്നിരിക്കെ,ഞാൻ വീണ്ടും…

പോർമുഖം

രചന : സുരേഷ് പൊൻകുന്നം✍ അവളിതാ പോർമുഖം തുറക്കുന്നുഅവളിതാ ഞാൺ വലിക്കുന്നുചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ കൂടെ…പോർക്കളമാണിത്മാറ് കീറി മരിച്ച കന്യമാർനാണമൊക്കെ മറന്ന്കീറിയ അംഗവസ്ത്രമുപേക്ഷിച്ച്നന്നയായ് നിന്ന്ശത്രുവിൻ കുന്തം തടുത്തവർ,ചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ…

കവിത പിറക്കുന്നത്

രചന : ശ്രീകുമാർ എം പി✍ ഒരു കാവ്യമെത്തുവാനൊരു നേരമുണ്ട്നവവധു പോലെ കതിർമണ്ഡപമേറിഅടിവച്ചു വന്നെത്തെ കരം ഗ്രഹിച്ചീടാൻകരളും കരങ്ങളുമൊന്നൊരുങ്ങേണം.ചാരുവസന്തമൊന്നടുക്കുന്ന പോലെചന്ദനം ചാർത്തിയ പൂന്തിങ്കളെ പോലെചാഞ്ഞുലഞ്ഞാടുന്ന നിറവയൽ പോലെചഞ്ചലനേത്രങ്ങളിളകുന്ന പോലെചെന്താമരപ്പൂക്കൾ വിടരുന്ന പോലെചെറുനാമ്പു പൊട്ടുന്ന മുകുളം കണക്കെചേലൊത്ത കലയുടെ തിരനോട്ടം പോലെചെമ്മുകിൽ മാനത്തൂടൊഴുകുന്ന…

കഞ്ഞിക്കുഴികൾ

രചന : വി.കൃഷ്ണൻ അരിക്കാട്✍ തമ്പ്രാൻ്റ്ടുക്കള പിന്നാമ്പുറത്തുള്ളകുഴിയിൽ കാൽ തെന്നിയൊരുതവള വീണു.ഓടിക്കയറുവാനാവാത്ത യവനെഒരു പാമ്പ് വായ്ക്കുള്ളിലാക്കിപരലോകത്തേക്കങ്ങയച്ചു.അതു വഴിപോകരുതെന്ന്,അമ്മത്തവളമക്കളോടോതിയിരുന്നു, അവിടെകുഴികളൊട്ടേറെയുണ്ടെന്ന്.അടിയാള പണിയാളർ കഞ്ഞി കുടിക്കുവാൻകുത്തിക്കുഴിച്ചതാണെല്ലാംകുഴികളിൽ ഇലവെച്ചു കഞ്ഞി കുടിക്കുന്നകാഴ്ച കണ്ടാൽ ചങ്ക് പൊട്ടുംഇടനെഞ്ചിലഗ്നി പടരുoമണ്ണിൽ കനകം വിളയിക്കും,മണ്ണിൻ്റെ മക്കൾ തൻഅന്നത്തിനായുള്ള ദുരിതംഒരു കുമ്പിൾക്കഞ്ഞിക്കായുള്ള…

സുഹൃത്ത് ആന്റുവിന്റെ
മരണനിഴലിൽ.

രചന : ജയരാജ്‌ പുതുമഠം.✍ മുറിവുകളേൽക്കാത്ത നിന്റെകരുത്തുറ്റ ആൾത്താരയിൽഇടിമിന്നലിന്റെ തീക്കാറ്റേറ്റത്ഏത് വിഷാദപർവ്വത്തിന്റെനിഗൂഢ പാഠങ്ങൾനിറഞ്ഞുകവിഞ്ഞായിരുന്നു?ചിറകുകൾക്ക് കരുത്തറ്റ നിന്റെമൗനതടാകങ്ങളിൽവേലിയേറ്റങ്ങളുടെകരിനാഗങ്ങൾ വിഷപ്പുകതുപ്പിയെറിഞ്ഞത്ഏത് കരിമ്പനയാട്ടത്തിന്റെഅകമ്പടി നാദത്തിലായിരുന്നു?മഴയും മലരുമില്ലാതെനിന്റെ ഹൃദയപ്പൂങ്കാവനംഎരിഞ്ഞു കരിഞ്ഞ കഠിന-ദിനങ്ങൾക്ക് പീഡന ജപങ്ങൾവികലതാളത്തിൽപദങ്ങൾ മീട്ടിയത്ഏത് കപട രാഗത്തിലായിരുന്നു?മലകളും കടലലകളുംകരിമേഘങ്ങളും ഭയന്നു നിന്നിരുന്നനിന്റെ അരികുചാരി മരണംഭയരഹിതമായി ഭരണം…

കാന്താരി

രചന : എൻ.കെ.അജിത്ത് ✍ ഒറ്റയിഞ്ചേവലിപ്പമുള്ളെങ്കിലുംഒത്തൊരാനയേം വട്ടംകറക്കിടുംഅത്രമേൽ തീക്ഷ്ണമാകുന്നെരിവിൻ്റെസൂക്ഷ്മരൂപമീ കാന്താരിയോർക്കുക രക്തസമ്മർദ്ദമേറും മനുഷ്യർക്ക്ചീത്ത മേദസ്തുടിക്കുന്ന രോഗിക്ക്തീർത്ഥമെന്നപോലെന്നും കഴിച്ചിടാൻകുഞ്ഞനാകുന്ന കാന്താരി പഥ്യമേ കഷ്ടകാലം മദിച്ചുപൂളച്ചതാംപൂർവ്വകാലത്തു പട്ടിണിപോക്കുവാൻകപ്പയുണ്ടെങ്കിലുണ്ടതിൻകൂടെയാ-കൊച്ചുകാന്താരി മൃഷ്ടാന്നമാകുവാൻ കൊച്ചുകൊച്ചു പിഴവുകൾ കാട്ടുവോർ-ക്കുണ്ടു കാന്താരിയെന്ന വിശേഷണംഅത്രമേല്ക്കുമെരിപ്പിച്ചുപോകുന്നകുഞ്ഞനല്ലേ നമുക്കുമീക്കാന്താരി മഞ്ഞ, പച്ചയും, വെളള നിറത്തിലുംമൂത്തു നന്നായ്…

മൃഗശാല

രചന : പാപ്പച്ചൻ കടമക്കുടി ✍ ഇന്നലെ കണ്ടപ്പോള്‍ നീയൊരു കുഞ്ഞാട്തുള്ളിച്ചാടിക്കളിച്ചങ്ങനെ.ഇണങ്ങിക്കുണുങ്ങിയെത്തുന്നമാന്‍കിടാവായി പിന്നീട് .കണ്ണില്‍ക്കണ്ണില്‍ കൊമ്പുരസവേപഞ്ഞിത്തുണ്ടായി ,മുയല്‍ക്കുഞ്ഞായി .മൂക്കും ചുണ്ടുംകൗതുകത്തോടെ വിറപ്പിച്ച്മടിയിലെ സ്വപ്നവെണ്മകളില്‍പൂച്ചക്കുട്ടിയായ് കുറുകി .ആകാംക്ഷകളുടെ തളിരൊടിക്കാന്‍കഴുത്തു നീട്ടിനീട്ടി ജിറാഫായി .രഹസ്യങ്ങള്‍ ചവച്ചരച്ചുസകലതും അയവെട്ടിക്കൊണ്ട്പശുവിനെപ്പോലെപാലും സമൃദ്ധിയുമായി .തീമണല്‍ക്കാടുകളെല്ലാംഅലസം അനായാസം പിന്‍തള്ളി ഒട്ടകത്തെപ്പോലെ…

📒 ഇന്നത്തെയാത്മാലാപം🪗

രചന : കൃഷ്ണമോഹൻ കെ പി ✍ ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവംഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണിഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷിഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ…

മകരം ഇരുപത്തിയഞ്ച്

രചന : സുദേവ് ബാണത്തൂർ✍ നിറപാതിര നേർത്തു, മഞ്ഞു വീണുകുരലാർത്തു വിയർത്തു കാളി വീണുഉടലേറ്റിയകത്തു കൊണ്ടുവന്നുകവിളത്തു കുരിപ്പുപൊന്തി വന്നു.നടവാതിലു തള്ളി നീക്കിയപ്പോ –ളവിടേയ്ക്കു വരുന്ന ദീർഘഗാത്രൻതലമൂടിയിരിന്നു ദീപനാള-ക്കരിമാറ്റി,യടുത്തിരിക്കയായി.ഇളവേറ്റവളേറിപീഠ,മദ്ധ്യേമുടി ചിക്കി,യുടുത്തുകെട്ടി വീണ്ടുംകുരലാർത്തു തിമർത്തു കൂരിരുട്ടായ്ഉടവാളുമെടുത്തു പോയിരിപ്പൂ.നടയിൽ പടിമേലിരിപ്പുകാളികലിയോടെപിതാവു തൻ്റെ മുന്നിൽഅവിടുന്നവളെ പിടിച്ചു വീണ്ടുംതിരികേ,രണഭൂവിലാക്കിടേണംഅവിടേയ്ക്കണയുന്നതാപ്പിതാവാണൊരു…

ശ൪മ്മിഷ്ഠ

രചന : വൃന്ദ മേനോൻ ✍️ പിതാവ് തള്ളിപ്പറഞ്ഞപ്പോഴു൦ ,ദേശവും കൊട്ടാരവു൦ പിന്നിലുപേക്ഷിച്ചു പോന്നപ്പോഴു൦ സ്നേഹിച്ച പുരുഷനിൽ നിന്ന് ഒടുവിൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങിയപ്പോഴു൦ ,ജീവിതത്തോടുള്ള എല്ലാ അഭിനിവേശങ്ങളു൦ നഷ്ടപ്പെടുത്തിയപ്പോഴു൦ ഒരു കൌതുക൦ മാത്രം, ഏക പ്രണയം ശ൪മ്മിഷ്ഠ ബാക്കി വച്ചു.ഒരു…