Category: കവിതകൾ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വർഷങ്ങൾ പ്രതിമാഗാന്ധി

രചന : പാപ്പച്ചൻ കടമക്കുടി✍ വാർദ്ധയിൽവാർദ്ധക്യത്തിന്റെ തൂണുചാരിവാക്കുരിയാടാതൊരു വൃദ്ധനിരുന്നുസ്വാതന്ത്ര്യദിനാഘോഷങ്ങളിൽശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നിവേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.ആത്മാവിൽ തൊടാത്തപ്രതിജ്ഞകളുടെ കരിയിലകൾകൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്പൈപ്പിന്റെ ചോട്ടിലെവറകുടങ്ങളിൽ വീണെരിഞ്ഞു.ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയപിരമിഡുകളിൽ കയറിനിന്ന്പിച്ചുംപേയും പുലമ്പുകയാണ്നിയമനിർമ്മാണക്കാർ.ഉപ്പിലിട്ട ജനാധിപത്യംപുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.ഗ്രാമ സ്വരാജിന്റെചിറകരിഞ്ഞ ചോരമോന്തിരാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘സദാചാരം വരുന്നതുംകാത്ത്മദ്യസാഗരത്തിലാണ് അധികാരികൾകപ്പലോടിക്കുന്നത്.അഗ്നിവർണ്ണന്മാർ നമുക്കെന്തിനെന്നആലോചനയുടെനാല്ക്കവലയിലാണ് ജനങ്ങൾ.കോടികളുടെ…

താനെ വിരിയുന്ന പൂക്കൾ

രചന : ദ്രോണ കൃഷ്ണ ✍ താനെ വിരിയുന്ന പൂക്കൾഅവർ ആരോരുമില്ലാത്ത പൂക്കൾതേനുള്ള മണമുള്ള പൂക്കൾപക്ഷെ ആർക്കും രസിക്കാത്ത പൂക്കൾപൂജയ്‌ക്കെടുക്കാത്ത പൂക്കൾകാലം തള്ളികളഞ്ഞിട്ട പൂക്കൾഎന്തിനോ വേണ്ടി പിറന്നുആരെന്നറിയാതെ വാണുപൊള്ളുന്ന വെയിലേറെ കൊണ്ടുംകൊടും മഴയിൽ തളരാതെ നിന്നുംഈ പുറംപോക്കിനഴകായ്കാലത്തിനൊപ്പമീ യാത്രനാളെയുടെ താരമായ് മാറാംപുതു…

മിന്നാമിനുങ്ങേ…….🙏🏿

രചന : കൃഷ്ണ മോഹൻ കെ പി ✍ വിസ്തൃതാകാശ വീഥിയിലെന്മനംവിസ്തരിച്ചു പറന്നു നടക്കവേവിസ്മരിച്ചുവോ മിന്നാമിനുങ്ങുകൾവിശ്വരശ്മികൾ കാണുന്നുമില്ലയോവേറെയേതൊരു ലോകത്തു നില്പു നീവേറിടുന്നതിൻ സങ്കടം പേറിയേവേണ്ടവേണ്ടയെനിക്കു നിൻ നൽപ്രഭവേണമെന്നുമിനിയുമേ കാണണംവേദന പൂണ്ടു പ്രാണിവർഗങ്ങളീവേദിയിൽ നിന്നു മാറിനിന്നീടുകിൽവേദനിച്ചുപോം സത്ചിത്ത വാഹകർവേണ്ട നീയും തിരികെയെത്തീടണംവാസയോഗ്യമല്ലാതെ ഭൂമിയെവാതരോഗിയായ്…

പാലപ്പൂവും, പ്രണയവും.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ശുഭ്ര ശോഭയാർന്ന നറു പൂക്കളാൽനിത്യ ശുദ്ധിയാർന്നയെൻ ഗൃഹാങ്കണംശ്രാവണപ്പുലരികളിൽ പൂക്കളംതൃത്തമാടിയെഴുതും പാലമരപ്പൂവഴക്.എൻ്റെ ഹൃത്തിലാടിപ്പാടുന്ന മോഹപ്പെണ്ണഴക്! പുലരിയുണർന്നെഴുന്നേൽക്കും മുമ്പേകുളിച്ചീറൻ പുഞ്ചിരിക്കതിർ തൂകിമുകർന്നുണർത്തുമെൻ പ്രിയസഖി നീമനം മയക്കും മധുവിധുഗന്ധം! സ്വപ്ന നിലാ മന: മണൽക്കരയിൽകല്പന വെല്ലും കമനീയ രാവിൽആപാദം…

വേഴാമ്പൽ

രചന : പള്ളിയിൽ മണികണ്ഠൻ✍ എത്രയെത്രചുംബനങ്ങളാണ്നീയെനിക്ക് നൽകിയിട്ടുള്ളത്.കണ്ണിൽ,കവിളിൽ..കഴുത്തിൽ…ചെവികളിൽ.ചുണ്ടുകളിൽ..മാറിടങ്ങളിൽ…..താഴോട്ട് താഴോട്ടങ്ങനെ…..ഉഷ്ണങ്ങളിൽനിനക്കുവേണ്ടിഅസഹ്യതയുടെ കുപ്പായമൂരിവച്ച്വിധേയത്വത്തിന്റെ വിരിപ്പിൽനിന്നോട് ഒത്തുപോയവളാണ് ഞാൻ.വീർപ്പുമുട്ടലുകളുടെഅസ്വസ്ഥതയ്ക്കിടയിൽപലപ്പോഴും നിന്റെ ചുംബനങ്ങളെന്നെഉണർത്തിയിട്ടുണ്ടെങ്കിലും…ചുംബനച്ചൊരിച്ചിലിനൊടുവിൽമനുഷ്യസഹജമായ‘എരിവും പുളിവു’മെല്ലാംഞാനറിഞ്ഞിട്ടുണ്ടെങ്കിലും…….തുരുതുരെ ചുംബിക്കാറുള്ളനിന്റെ ചുണ്ടുകളിതേവരെഎന്നിലെ എത്തേണ്ടിടത്തേക്ക്എത്തിയിട്ടില്ല.!രതിഭാവമുള്ളനിന്റെ ചുണ്ടുകൾകൊണ്ട്നീയെന്നെ കീഴ്പ്പെടുത്താറുണ്ടെങ്കിലും..‘വിയർപ്പ് മണ’മില്ലാത്തനിന്റെ ചുംബനം കൊതിച്ച്എന്നിൽ ഒരിടം ഇപ്പോഴും ബാക്കിയുണ്ട്.പ്രിയനേ……ഉടലാകമാനംചുംബനം ചൊരിയുന്നനിന്റെ ചുണ്ടുകളിന്നേവരെഎന്റെ മൂർദ്ധാവിലേക്ക് മാത്രം എത്താതെപോയതെന്തേ.?

*ജനി*

രചന : ചെറുകൂർ ഗോപി✍️ ജനി തൻ മാറിലായ്തലചായ്ച്ചുറങ്ങണംമുദിതമായ് മാലേയസംവൃതയാകണം….! വൃജനമാം ദേഹിയുംവ്യർത്ഥ സങ്കല്പമായ്മന്വന്തരങ്ങളായ്മായതൻ മറവിലും….! കലുഷിതമായ്ക്കൊണ്ടുആബധ്യനായതുംകർമ്മ ഭോഗത്തിൻകനൽച്യുതിയാമതു……! പക്വമാം വാക്കുകൾനിഷ്ഠയാം ജീവിതംമൃത്യു തൻ സത്യവുംഗമനീയമാകണം………! തർപ്പണം ചെയ്തുമനസ്സും നിറയണംഛായാതരുക്കളിൽസ്നാനം ചെയ്യണം…….! തിലകാണ്ഡമായൊരുസൂനമായ് നിന്നുടെമാറിലെൻ കർമ്മമാംഭാണ്ഡമിറക്കണം………!!

മഞ്ചലേറിയ വാക്കുകൾ

രചന : കൃഷ്ണമോഹൻ കെ പി ✍ ✍️ഇഞ്ചി കടിച്ച കപിവരൻ പോലെയാമഞ്ചത്തിലേറുന്ന പഞ്ചമിയിൽസഞ്ചാര നാഥനാം നാരദമാമുനിസഞ്ചയത്തോടെ മനസ്സിലെത്തീ അഞ്ജലീബദ്ധനായ് വന്ദിച്ച നേരത്ത്സഞ്ചാരിയാകുമാ മാമുനിയോഅഞ്ചാതെ വാക്കിൻ്റെ വീഥിയിൽത്തന്നെ നീസഞ്ചരിച്ചീടുകയെന്നു ചൊല്ലീ കഞ്ചാവടിക്കാതെ ലോകരെയെല്ലാമേകിഞ്ചിലാ ഭാവനാ ലോകതത്വംചിഞ്ചിലമോടൊന്നുകാട്ടാൻ വരികൾ തൻമൊഞ്ചൊന്നു കാണട്ടെയെന്നു മാത്രം…

മരിച്ചു ജീവിക്കുന്നവർ

രചന : കല ഭാസ്‌കർ ✍ ജീവിച്ചു മരിച്ചവർക്കുംമരിച്ചു ജീവിക്കുന്നവർക്കുംജീവിച്ചിരിക്കെ മരിച്ചെന്നപോലെ ഭാവിച്ചവർക്കും ….തീർച്ചയാണ് ,ഓർമ്മകൾ കൊണ്ടാഘോഷിക്കാവുന്നഉത്സവങ്ങളേയുണ്ടാവൂ !പല നിറങ്ങളിൽപൂക്കളായത് വട്ടംചുറ്റുംബാല്യം കളം നിറഞ്ഞോണമാവും.ഇരുട്ടിന്റെ എല്ലാ പൊത്തിലുംമുനിഞ്ഞു കത്തിക്കയറിപീന്നെ തീ പിടിച്ചു തീർന്നകൗമാരമൊരുദീപാവലിക്കാലമാവും.പൂജക്ക് വെച്ചതിൽ നിന്ന്എന്നെ മാത്രമെന്തേയെടുത്തില്ലഎന്ന് പരിഭവിക്കുംപ്രണയ കാലങ്ങൾ !എത്ര…

മഞ്ഞുകാല വസതി

രചന : അശോകൻ പുത്തൂർ ✍ ഓർമ്മകളുടെനാല്പാമാരച്ചോട്ടിൽനമ്മുടെ കല്പനകൾക്ക് ഇളവേൽക്കാൻഒരു ചെന്തെങ്ങ് നടുന്നുമാർകഴിയിലെരാമഞ്ഞുപൂക്കും പാടങ്ങളിൽസ്നേഹത്തിൻ ഇളനീർവെള്ളരികൾമൊത്തിക്കുടിച്ചെത്തുമ്പോൾചാമരംവീശുംതേങ്ങോലനിഴലിൽ ചായുറങ്ങാൻചന്ദ്രനോട്ഒരു നിലാവിന്നില കടംചോദിക്കണംതണുത്തുറഞ്ഞുപോയ ആസക്തികൾപ്രജ്ഞയിൽനിന്ന്പാദത്തിലെ പെരുവിരലിലെത്തും മുൻപേപ്രണയം തേവിനിറച്ചനെഞ്ചകപ്പാടങ്ങളിൽവിളകൊയ്തുകേറുംമൊഴിപ്പിറാക്കൾക്ക് രാപ്പാർക്കാൻഒരു മഞ്ഞുകാലവസതി മെടഞ്ഞൊരുക്കണംപ്രിയനേ……..നിലാവിൻ അഷ്ടഗന്ധത്താൽരാക്കുളിർഉത്തമഗീതം നെയ്യുമീമെത്തയിൽപ്രണയത്തിൻ മുന്നൂർക്കുടമുടഞ്ഞ്നമ്മളങ്ങനെപുരുഷാർഥങ്ങളിൽ നിറഞ്ഞു തൂവുമ്പോൾനിനക്കുനീരാടാൻകാച്ചെണ്ണയും താളിയും മഞ്ഞക്കുറിയുമായിതാഎന്റെ ഉടലൊരുഉമ്മകളുടെ…

പിതൃതർപ്പണം ചെയ്യുമ്പോൾ!

രചന : രഘുനാഥൻ‍ കണ്ടോത്ത് ✍ സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം! പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!! അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി…