Category: കവിതകൾ

വെറുതെ വന്നുപോകുന്ന കുറേ തിരകൾ.

രചന : സി.ഷാജീവ്, പെരിങ്ങിലിപ്പുറം✍ ഒരു തിര കയറിവരുന്നു.അതിന്റെ പതകളെ,സൂര്യപ്രകാശത്തിൽവിടരുന്ന വർണങ്ങളെനോക്കിനിന്നുപോകുന്നു.അവ കൊതിയോടെഇങ്ങോട്ടും നോക്കുന്നു.അറിയാതെതിരയിലെ ഓരോ തുള്ളിയിലുംഓരോ സാമ്രാജ്യവുംബന്ധങ്ങളും തീർക്കുന്നു.നക്ഷത്രത്തിളക്കത്തിനു കീഴെകാർമേഘം കണക്കേചില തുള്ളികൾകറക്കുന്നു,അകലുന്നു.അകത്തുനിന്നൊരു തിരവെളിയിലേക്കുപോകുന്നു.പല മണങ്ങൾഗുണങ്ങൾരുചികൾതിരയറിയുന്നു.ഉത്സവങ്ങളുടെ ചന്തയിൽഅലയുമ്പോൾവീർക്കുന്നുണ്ട് ബലൂണുകൾ.ഊത്തുകൾ ശബ്ദിക്കുന്നു.ഐസ്ക്രീം നുണഞ്ഞിരിക്കുംപകലുകൾ.തിരകൾ വന്നുപോകുന്നു.ആഘോഷങ്ങളിൽപൂവിടുന്ന പുതുചേർച്ചകൾ,താമസിക്കുന്ന വീടുകൾ,പ്രിയരുടെ ഉല്ലാസങ്ങൾ,തിരക്കുകൾ,യാത്രയിൽ ചേർത്തുവച്ചകവിതകൾ…ഒരു നാൾ…

കുനിപ്പ്

രചന : ഹരിദാസ് കൊടകര✍ അന്വയിക്കാൻഏകദേഹം ശിലകൾമർത്ത്യതാവേശംതിങ്ങി ഞെരുങ്ങി നിന്നീടുന്നദേശികം വായ്പ്പൊരുൾപെരുവില്ലിൻ അഗ്രമാവതും-ധനുഷ്ക്കോടി ദർഭകൾസത്യ സന്തർപ്പണം ഉറങ്ങാതെയുണ്ണുവാൻആഗോളപത്മംഉഴറി നിന്നീടുവാൻഉരുളുന്ന വിഭ്രമംതലയിൽ തറയിൽ സമത്വംസമ തത്വം വിജിഗീഷു സൂര്യശോകംനിഴൽക്കാക്കയായ് കൂട്ട്വാരി വാരിച്ചിതറുകഹൃദ്യങ്ങളോരോ ഭ്രമത്തിനായ്വെയിൽ നനച്ച വള്ളിയും-നാന്ദിയാം നമ്മളും ചേർത്ത്സസ്യം പതിനെട്ട് കൂട്ടുക കണ്ണും…

ഓലക്കുടിലിലെത്തും…!

രചന : എസ്.എൻ.പുരം സുനിൽ ✍️ ഓലപ്പഴുതിലൂടൂളിയിട്ടെത്തുന്നനീല നിലാവിൻ നുറുങ്ങുവെട്ടംവട്ടം തെളിച്ചൊരാ പ്രേയസീമാർവ്വിടേപറ്റിപതിയുമാ യാമമിങ്കൽ ചെല്ലക്കരത്താലുഴിഞ്ഞുലഞ്ഞീടുന്നമുല്ലപ്പൂഗന്ധമിയലുന്ന തെന്നലിൻകള്ളത്തരങ്ങളറിയുകയാകിലോകാമിനി നിദ്രയിൽ പുഞ്ചിരിപ്പൂ…?! കോകില സൗഭഗ രാഗതീരങ്ങളായിമാകന്ദശാഖികളുല്ലസിക്കുംപാതിരാപ്പൊന്നിൽ തിളങ്ങുന്ന മഞ്ഞുപോൽസ്വേദമുറയുമാ മാറിടത്തിൽ പരതുന്ന കണ്ണിലെ പാരവശ്യങ്ങളെവിരുതോടെയേറ്റും വരികളെന്നുംപ്രണയം പനിച്ചു തുടിച്ചു തുളുമ്പിടുംപരിണാമശായിയായി പ്രോത്ജ്വലിക്കാൻ കറയറ്റ…

കറുത്ത കൊക്കും
വെളുത്ത കാക്കയും

രചന : യഹിയാ മുഹമ്മദ്✍ കാക്കകറുത്ത ഒരുപക്ഷിതന്നെമേനി കറുത്തു പോയതിൻ്റെആകുലതകളോവ്യാകുലതകളോഅതിൻ്റെനോട്ടത്തിലോനടപ്പിലോപ്രകടിപ്പിക്കുന്നേയില്ലകൊക്ക്വെളുത്ത ഒരു പക്ഷിതന്നെഉടൽ വെളുപ്പിൻ്റെപൊങ്ങച്ചമോ? ധാർഷ്ട്യമോ?ചിറകടിത്താളത്തിലോപറക്കലിൻ്റെ ചടുലതയിലോ അവപ്രദർശിപ്പിക്കുന്നുമില്ലനേരം പുലർന്നാൽ കാക്ക പറന്നു വരുംപതിവുപോലെ കൊക്കുംതോട്ടുവക്കിലോ വീട്ടുവളപ്പിലോവല്ലതും ചികഞ്ഞ് ചികഞ്ഞ്കൊത്തിത്തിന്നുംവിശപ്പൊടുങ്ങിയാൽഅവ പറന്നു പോവുംഒരു കാക്കയും വെളുക്കാൻ വേണ്ടിഇന്നേവരെ കുളിച്ചിട്ടില്ലഒരു കൊക്കുംവെളുത്തത് കൊണ്ട്…

കൃഷ്ണാഗമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ആ മുളംതണ്ടുമായോടിയെത്തി,കോമള ബാലനിടയകൃഷ്ണൻആ മയിൽപ്പീലിയുംചൂടിയെത്തി,കാർമുകിൽ വർണ്ണനനന്ത കൃഷ്ണൻആനന്ദ നൃത്തച്ചുവടുമായി,ജ്ഞാനപ്പൂങ്കാറ്റിൻ കുളിരുമായി,തൂമഞ്ജുഹാസപ്പുലരിയായി,മാമകഹൃത്തിൻ വസന്തമായി,ആ വശ്യസൗന്ദര്യദീപ്തമായി,പാവന സ്നേഹപ്പൂമുത്തമേകി,ആദിയുമന്തവുമേതുമില്ലാ-താദർശചിത്തനായ് നിൽക്കയല്ലീ!സർവ പ്രപഞ്ചവുമുള്ളിലാക്കി,നിർവികാരാത്മനായ് നിൽക്കയല്ലീ!ജീവന്റെയോരോ തുടിപ്പിൽ നിന്നുംആ വേണുഗാനം ശ്രവിപ്പു,ഹാ ഞാൻ!ഈ വിശ്വചേതനതൻ മിഴിയിൽ,ആവോ,തെളിഞ്ഞതാ കാൺമു,കൃഷ്ണൻ!

പ്രണയത്തിനൊരിടം.

രചന : ചാക്കോ ഡി അന്തിക്കാട് ✍ വരണ്ട ചുണ്ടുകളുമായിഅവൾ.ക്‌ളീൻ ഷേവിൽഅവൻ.ലിപ്സ്റ്റിക് നീട്ടി അവൻ:“ഇതു പുരട്ടിയശേഷംനിന്റെ ചുണ്ടുകൾഞാൻ കവർന്നെടുത്തോട്ടെ?…നിനക്ക്ഈ ലിപ്സ്റ്റിക് സ്വന്തം!”കിട്ടി…മുഖമടച്ചുള്ള അടി.ഒന്നാം പ്രണയം-കാമം ചീറ്റി!കാറിൽ നിന്നിറങ്ങി, ഒറ്റമരത്തണലിലേയ്ക്ക്അവളെ വലിച്ചടുപ്പിച്ച്മറ്റവൻ:“നിന്നെ ഞാൻകെട്ടിപ്പിടിച്ചോട്ടെ?”അവന്റെ കൈകൾഅവളുടെ കഴുത്തിൽപെരുമ്പാമ്പായി!“നിനക്ക് ഒരു ചുരിദാർ സ്വന്തം.”അവളുടെ ഇടംകാൽഅവന്റെ നാഭിയിൽ…രണ്ടാം…

ഗാനം-40

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍️ മുകളിൽ നീരദനിർഭരവാനവുംചുമരു ശോഭനപാദപജാലവുംപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്പഴയതാളുകൾ നീർത്തിയ തിണ്ണയിൽഅഴലിൽ മുങ്ങിമയങ്ങുന്ന വേളയിൽപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്(മുകളിൽ) പലനിറത്തിലെ സുന്ദരകാഴ്ചയാൽഒളി നിറച്ചിടുമീ ഗൃഹമെപ്പൊഴുംഅഗതിമാനസവേദനയീ വിധംതഴുകി മാറ്റിടുവാൻ സുരശില്പികൾഇവിടെ കൃത്രിമപങ്കകളെന്തിനായ്ഒഴുകിയെത്തിടുമുത്തമമാരുതൻപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്(മുകളിൽ) വെയിലു പൂത്തിടുമിപ്പുര തന്നിലായ്മഴ…

മിസ്റ്റർ വുഡ്

രചന : ഹരിദാസ് കൊടകര✍ മരമെന്നതേ പേര്മരമല്ലമരത്തടിയുമല്ലഈടുറപ്പിനും ചേലിനുംചോദ്യങ്ങൾ മൂടുവാനുത്തരം പഴമുറകളെന്തുമാവട്ടെവാതിലെന്നാൽഅടപ്പും തുറപ്പുമല്ലേ കട്ടള, ജനൽ കാര്യമോ..തേക്ക് തോല്ക്കുംനോക്കി നില്ക്കുംമഹാഗണി ചക്ക നല്ലതാണ്എന്നാൽ..പ്ലാന്തടി കൊണ്ട്ഇടയാൻ വരല്ലേ..ഗുണദോഷമുണ്ടെന്നേഏതിനും.. ഇതും വിപണിയല്ലേ..പണമൊക്കെത്തന്നെ കാര്യംപിന്നെ..മരമെന്ന് വിളിപ്പേരിട്ടാൽനാളൊടുങ്ങും വരെകാത്തോളാം കാലാന്തരംകാരണഭൂതനായി..വഴിവിളക്കു കത്താൻവഴിയും വിധേയം.

അന്യർക്ക് പ്രവേശനമില്ല.

രചന : വിനോദ്.വി.ദേവ്✍ അന്യർക്ക് പ്രവേശനം നിഷേധിച്ചഒരു കൂറ്റൻവാതിൽ ഞാൻഅടച്ചുസൂക്ഷിയ്ക്കുന്നുണ്ട്.അത്ര പരിചിതനല്ലാത്തസുഹൃത്തോ ,കാമുകിയോ,വേശ്യയോഅതിലൂടെ കടന്ന്ഇരുൾച്ചിത്രങ്ങൾ നിറഞ്ഞ,നിശബ്ദമായ ഇടനാഴികളിലേക്ക്ഒരിയ്ക്കലും പ്രവേശിച്ചിട്ടില്ല.കാരണം അപരിചിതരുടെഅറിയിപ്പുമണികളുടെ ഒച്ചഉള്ളിൽ മുഴങ്ങാറേയില്ല.ഉള്ളിലേക്ക് കടന്നാൽ,വിറകെരിയുന്ന ഒരടുപ്പ്കെടാതെ കത്തിക്കൊണ്ടിരിയ്ക്കുന്നുണ്ട്.അവിടെ പൊരിഞ്ഞ ഹൃദയത്തിന്റെ ,കണ്ണിന്റെ ,തലച്ചോറിന്റെപച്ചവെയിലിനെ വേവിച്ചതുപോലെയുള്ളഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടാകും.കാട്ടുമൃഗത്തിന്റെ ചോരയിറ്റുന്ന മാംസംതൂങ്ങിനിൽക്കുന്നുണ്ടാകും .ഇരയാക്കപ്പെട്ടവരുടെ…

അവതാരം

രചന : മധു നമ്പ്യാർ, മാതമംഗലം✍ കുംഭമാസത്തിലെ അശ്വതിനാളിൽസന്ധ്യാംബരത്തിന്റെ ഇളം ചൂടേറ്റുജാനകിതൻ തനയനായ്‌ ചിരിതൂകി-യിവനൊമ്പതാമനായ് ഈമണ്ണിൽഅവതാരം പൂണ്ടതിന്നോർമ്മകൾ! ഓർമ്മകൾ നിറഞ്ഞോരാ ബാല്യവുംകൗമാരക്കാഴ്ചകളും കണ്ടതിലേറെകൗതുകം നിറച്ചു കാലവും കുതിച്ചുമറഞ്ഞുപോയ് തിരികേ വരാതവണ്ണം! ജീവനോപാധിക്കായ്‌ വീടു വിട്ടതുംവീണിടം വിഷ്ണുലോകംപോലെവാണൊരാ ബാംഗ്ലൂർ ഡെയ്‌സുംപിന്നേ മദിരാശിക്കു പോയതും.…