Category: കവിതകൾ

ശ്രീയാർന്നുയരാൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഒരു താമരമൊട്ടു വിരിഞ്ഞാൽപരിമോഹന സൗരഭമല്ലോ!അതുപോൽനാം ജീവിതവനിയിൽ,അതിശീതള ഗന്ധംചൊരിവൂ നരനെന്നും നരനായൂഴിയി-ലരുമപ്പൂങ്കനവുകൾ കാൺമൂഹരിതാഭയിൽ മുങ്ങിമയങ്ങി;പുരുരാഗ സ്മൃതികളിലാഴ്‌ വൂ വിരഹത്തീക്കനലിലെരിഞ്ഞേ,മരണത്തെ പുണരാതനിശംഹരികാംബോജിയിലൊരു ഗാനംവിരുതോടഥ പാടീടുകനാം നിരുപമ ശ്രീയാർന്നുയരാനായ്കരളിൽ കളവരുതൊട്ടൊട്ടും,ഇരവിൽ പുതുവെട്ടംവിതറി,അരുതായ്മകൾ സർവമകറ്റൂ നിജ ജൻമം സുഖഭരമാക്കാൻ,വിജയത്തെളിതിലകം ചാർത്താൻപുലരിപ്പൊൻ…

സ്ത്രി.

രചന : പള്ളിയിൽ മണികണ്ഠൻ✍ കാറ്റിലുലഞ്ഞുകൊഴിഞ്ഞോരരയാ-ലിലകളിലൊന്നതെടുക്കാൻവെമ്പലുണർന്നെന്നുൾക്കോണിൽ ഞാ-നാലിലമെല്ലെയെടുക്കേ,അരുതരുതാലിലയവളുടെയണിവയ-റാണെന്നൊരുസ്വരമെന്റെഅകമേനിന്നശരീരികണക്കെ-യുയർന്നെൻ ത്വരയെ വിലക്കി.ചന്ദനലേപനമുടലുമുഴുക്കെ-യണിഞ്ഞതുപോലെൻ തൊടിയിൽ മഞ്ജിമയോടൊരു ചെമ്പകമങ്ങനെപൂത്തുനിറഞ്ഞുചിരിക്കേ,അവയിൽനിന്നൊരുപൂനുള്ളാൻ ഞാ-നൊരുനാൾ കൈ നീട്ടുമ്പോൾ“അവളുടെയുടലിൻ നിറമാണീപൂ –‘വ്വരുതെ”ന്നുള്ളു വിലക്കി.ഇടവഴിയോരത്തഴകോടൊരുചെ-ന്തെങ്ങിളനീർകുല കാൺകേഉള്ളിലെനിയ്ക്കൊരു കൊതിയായതിനുടെകവിളുകളൊന്നുതൊടാൻ.കയ്യെത്തുന്നൊരു ദൂരത്തെചെറു-തെങ്ങിളനീരുതൊടുംനേരം“അവളുടെ സ്തനമാണരുതെ”ന്നെന്നുടെഉള്ള് വിലക്കീ വീണ്ടും.എത്രമനോഹരമാണീഭൂവിലെ-യോരോ വസ്തുവുമെന്നാൽകൊതിയോടവകളിലൊന്നുതൊടാൻ ഞാൻപതിയെ ചെല്ലുംനേരം,“അവളുടെ കണ്ണാണവളുടെ ചുണ്ടാ-ണവളുടെ കവിളെ”ന്നൊക്കെഎന്നെവിലക്കുകയാണാവേളയി-ലെന്നകമേനിന്നാരോ.എന്തിതുകാരണമീവിധമിങ്ങനെചിന്തകളെന്നെ തടയാ-നെന്നൊരസ്വസ്വസ്ഥതയെന്നിൽനിറ-ഞ്ഞതിചിന്താഭാരത്തോടെ,ഞാനൊരുസന്ധ്യാനേരത്തലസത-യോടെ…

ഓർമ്മകൾക്കിന്നും സുഗന്ധം.

രചന : സാബു കൃഷ്ണൻ ✍ ഇരുളിൽ മുങ്ങി മയങ്ങീ പ്രകൃതിപടഹധ്വനി,പോലിടിവെട്ടീരജത വരഞ്ഞ രേഖകൾ പോൽമാനത്താഴകിൻ പൂത്തിരി കത്തീ മഴയാണയ്യോ കരിമഴ തൂകികർക്കിടകത്തിൽത്തൂകും പെരുമഴതോരാതിങ്ങനെ പെയ്തു തുടങ്ങീട്ടാ-ഴ്ചകൾ പിന്നിട്ടെന്തൊരു ദുരിതം. ഇവിടൊരു മാളിക മുകളിൽപുതുമഴ തൂകുംലഹരിയിൽ ഞാൻജാലക വാതിൽ തുറന്നൂ പശ്ചിമ-കാളിമ…

പോര്…

രചന : സന്തോഷ് പെല്ലിശ്ശേരി✍️ ഏകപക്ഷീയമായൊരുപോര്…നേര്തീരെയില്ലാത്തൊരുപോര്….ഒരു വശത്ത് ,മുന്നിൽ കിട്ടുന്നതെന്തുംകടിച്ചു ചവച്ചു തുപ്പുവാൻപുതിയ മേച്ചിൽപ്പുറങ്ങൾ തേടികുതിക്കുന്ന വന്യമൃഗത്തെപ്പോൽമുരളുന്നയൊരു വലിയവൻ…മറുവശത്ത് ,കയ്പേറിയതെങ്കിലുംവിശപ്പും ദാഹവും തീർക്കാൻസ്വന്തം കണ്ണുനീരെങ്കിലുംവറ്റാതിരിക്കട്ടെയെന്ന്ദൈന്യതയോടെമാൻകിടാവിനെപ്പോൽകേഴുന്നയൊരു ചെറിയവൻ…ആക്രോശങ്ങളുടേയുംഅലമുറകളുടേയുംദീന വിലാപങ്ങളുടേയുംപശ്ചാത്തല സംഗീതം…അതും ശരിഇതും ശരിയെന്നനിസ്സംഗതയോടെഎല്ലാറ്റിനുംസാക്ഷിയായിനമ്മിൽ ചിലർ..രൂപപ്പെട്ടുകൊണ്ടിരിക്കുന്നഘനവന്യതയാർന്നവിജനതകൾഅതിർവരമ്പുകളെകവച്ചു വയ്ക്കാൻഇങ്ങിനെയെങ്കിൽകാലതാമസമെന്ത്…?കാലത്തിൻ്റെ ചിറകിലേറിതെല്ലും ഭാരമില്ലാതെഇത്രടം സഞ്ചരിച്ചസാഹിത്യശൃംഖലകൾതങ്ങളുടെഅധോതലലോകത്തെസ്വതന്ത്ര ചിന്തകളെതുറന്ന ആകാശത്തിൻ്റെ…

മത്സ്യഗന്ധിക്ക് കസ്തൂരിഗന്ധം നല്കുന്ന കവിതകൾ

രചന : സജി കണ്ണമംഗലം ✍ മഹാഭാരതത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രം മത്സ്യഗന്ധി അഥവാ സത്യവതി.വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ സത്യവതിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കടത്തുകടക്കാൻ അതുവഴി…

നിർത്തുക യുദ്ധം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ നിർത്തുകയുദ്ധം നമ്മൾവെറുതെചത്തുമലക്കും യുദ്ധംനിർത്തുക,മർത്യൻ മർത്യനെയറിയാ-തത്തൽപരത്തും യുദ്ധം!ഒരു നൊടിയിടയിൽ വന്നേപോകുംനരനൊരു തെല്ലറിയേണംപരിചൊടുനേടാനെന്തുണ്ടിവിടെ;ചരിതങ്ങൾ പുനരോർക്കിൽ?‘തന്നെപ്പോലേ,തന്നയൽവാസിയെ-യെന്നും സ്നേഹിക്കേണം’എന്നുമൊഴിഞ്ഞ മഹാത്മാവിനെനാംകൊന്നൂ,നിഷ്ഠുരമായി!നിത്യമഹിംസാ മന്ത്രവുമായ് നിജ-സത്യത്തിൻ പൊരുളോതി,ശക്തിപകർന്ന മഹാത്മാഗാന്ധിയെ;രക്തസാക്ഷിയുമാക്കി!യുദ്ധംവേണ്ടെന്നൊട്ടുച്ചത്തിൽഹൃത്തു തുറന്നൊന്നോതാൻ,എത്ര മഹാൻമാരുണ്ടിവരെപ്പോ-ലിത്ഥമഹോയീമന്നിൽ?കമ്യൂണിസംവന്നു മനുഷ്യരെനൻമയിലേക്കു നയിക്കാൻകൊന്നൂ,ജനകോടികളെനിരന്തര-മന്നവരതി നിർലജ്ജം!ആറ്റംബോംബുക,ളുണ്ടാക്കീനാ-മൂറ്റംകാട്ടിമദിക്കാൻഒരു നിമിഷംകൊണ്ടെല്ലാമെല്ലാ-മിരുൾക്കയത്തിൽ മുക്കാൻ!പലപല യുദ്ധക്കോപ്പുകളാലേ,നലമെഴുമീ,യുലകത്തെകലഹത്തിൻ ചുടുചോരപ്പുഴയായ്,പലകുറി മാറ്റുന്നേവം!ഒരു കവിചൊല്ലീ,ഭൂമിക്കായൊരുചരമക്കവിതയൊരിക്കൽ!പരമിന്നതു…

സുഡോക്കു.

ഒരു ദിജീഷ് കെ.എസ് പുരം കവിത✍️ ജൂലിയൻ, സുഡോക്കുവിലാണ്,ഫ്ലാറ്റിലെ കിടപ്പുമുറിയടച്ചിരുന്ന്ഒന്നാം കള്ളിയിലെ ഇനിയും കിട്ടാത്തതാക്കോൽസംഖ്യയെഅസ്വസ്ഥനായി ധ്യാനിക്കുന്നു!രണ്ടു വർഷങ്ങൾക്കുമുമ്പ്,മുൻകാമുകി ആൻഡ്രിയഅവന്റെ അന്തർമുഖത്വത്തിലേക്ക്അധികമായിപ്പകർന്നിട്ടകടുംമഞ്ഞവിഷാദത്തെയുംമരുഭൂമിനിറമുള്ള ഏകാന്തതയേയുംചികിത്സിക്കുന്ന സൈക്യാട്രിസ്റ്റാണ്മസ്തിഷ്ക വ്യായാമത്തിനായിഅവനെ സുഡോക്കുവിലടച്ചത്!വ്യാമോഹങ്ങളിലവന്റെ കൈപിടിച്ച് ആൻഡ്രിയയിപ്പോഴും കാറ്റാടിപ്പാടത്തെസായാഹ്നനടത്തയ്ക്കിറങ്ങും,പതിവുപോലവൾ പ്രണയംപറയും.“എന്നും നിൻ പ്രണയത്തളിർക്കാറ്റിൽഅനന്തമായ്ക്കറങ്ങാൻ കൊതിക്കുംകാറ്റാടിയന്ത്രമാണിന്നു ഞാൻ”ആരുടെ പ്രേമക്കൊടുങ്കാറ്റിലാവുമിപ്പോഴവൾ!ജൂലിയന്റെ കണ്ണീരുവീണ്സുഡോക്കുപേപ്പർ നനഞ്ഞുപടർന്നിടം5…

ഉച്ചമയക്കത്തിൽ ഒരു പുൽച്ചാടി.

രചന : പത്മനാഭൻ കാവുമ്പായി✍ കവിത തിരഞ്ഞ്നടക്കുകയായിരുന്നു ഞാൻ.അപ്പോൾമലവെള്ളം കവിയുന്നപുഴയൊന്നു കണ്ടു.പുഴയോരത്തൊരമ്മയിരുന്നുകരയുന്നതു കണ്ടു.അരികത്തു പോയി ഞാൻ നോക്കിയിരുന്നു.അകലത്തും അരികത്തും കണ്ടതെല്ലാമോർത്തു.പിടിയാന അലറുന്ന കാടു ഞാൻ കണ്ടു.എലിയൊത്തും പുലിയൊത്തുംപുലരുന്ന കണ്ടു.കുയിലൊത്തും മയിലൊത്തുംകരയുന്ന കണ്ടുപുഴ നീന്തിയക്കരയുമിക്കരയും കണ്ടു.ചിരിയൊത്തും കരച്ചിലൊത്തുംകണ്ണീരും കണ്ടു“കരിമാനം പോലെ കരയുന്നൊരമ്മേകാര്യമെന്നോടും പറഞ്ഞൂടേ..…

പള്ളീക്കാര്യം (തുള്ളൽ കവിത)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പണ്ടൊരുപഹയൻ പള്ളീലച്ചൻ;ഇണ്ടൽമുഴുത്തു പറഞ്ഞൊരുകാര്യം,കണ്ടവർ കണ്ടവരെല്ലാമെല്ലാംചെണ്ടകൾകൊട്ടി മുഴക്കീ,നാട്ടിൽ! ചങ്കുതകർന്നുപിടഞ്ഞൂ,പാതിരി,പങ്കമതെന്നേ പറയാനാവൂ!അങ്കണവാടിയിലുളെളാരു സിസ്റ്റർ,നങ്കടീച്ചറുകേട്ടഥ ഞെട്ടി! പള്ളിയിലായതു പാട്ടായ് മാറി,ഭള്ളു മുഴുത്താലെന്തു ചികിൽസ!പള്ളിയിൽനിന്നും മുങ്ങിനടന്നു,പള്ളീലച്ചൻ പലകുറിയയ്യോ! അങ്കണവാടിയിലുള്ളോരിൽ ചിലർ,നങ്കയൊടോതീ,പരിഹാസങ്ങൾസങ്കടമെന്നേ പറയേണ്ടൂഹാ!നങ്കപിടിച്ചതു പുലിവാലെന്നോ? പള്ളീലൊരു കുർബാനദിവസം,പള്ളീലച്ചനു പറ്റിയഗുലുമാൽപൊല്ലാപ്പായിടുമെന്നൊരു കാര്യംഇല്ലൊരുതെല്ലും ചിന്തിച്ചീല!…

നിഴൽ പടർത്തുമ്പോൾ

രചന : മനോജ്‌ കാലടി✍ നാടിന്റെവിരിമാറിൽ നൃത്തം ചവിട്ടുന്നുഅവ്യക്തരൂപങ്ങൾ നിഴലുകളായ്.മതമെന്നവൻമതിൽ തീർക്കുമീനിഴലുകൾഇരുളാർന്നനാളെകൾ നാടിനേകും. അക്ഷരമുത്തുകൾ സമ്പന്നമാക്കേണ്ടവിദ്യാലയത്തിന്നകത്തളങ്ങൾമതചിന്തകൾമെല്ലെ മുളപൊട്ടിടുമ്പോൾശിലായുഗം പോലും തോറ്റിടുന്നു. കളങ്കങ്ങളേശാത്ത ഹൃദയങ്ങൾക്കുള്ളിൽവിഷവിത്ത് പാകുന്നു പലരുമിന്ന്.നാളെ വിരിയേണ്ട പൂമൊട്ടിനരികിലായ്‌വർഗ്ഗീയഭ്രമരങ്ങൾ മൂളിടുന്നു. അറിവിന്റെ അത്ഭുതലോകം വരക്കേണ്ടവിദ്യാലയങ്ങൾ സ്വതന്ത്രമാക്കാംമതവും രാഷ്ട്രീയമിഴപിരിഞ്ഞീടുന്നരണഭൂമിയല്ല വിദ്യാലയങ്ങൾ. വിടരട്ടെ മുകുളങ്ങൾ…