ഇരുൾവീണ വഴികളിലൂടെ
വി.ജി മുകുന്ദൻ ✍️ കത്തിതീർന്ന പകൽവീണുടഞ്ഞു;വെയിലേറ്റു വാടിയതെരുവിന്നോരങ്ങളിൽവിശപ്പുതിന്ന് തളർന്നകണ്ണുകൾഓർമകൾ പുതച്ചിരിക്കുന്നുണ്ട്..!ദുഃഖം കടിച്ചുതൂങ്ങുന്നമുഖവുമായിരാത്രിപടിഞ്ഞാപ്പുറത്തുനിന്നുംതെരുവിലേക്കിറങ്ങുന്നു;പകൽ കൊഴിഞ്ഞ വീഥികൾഇരുൾ മൂടി മയങ്ങാനൊരുങ്ങുന്നു.ഓടിക്കിതച്ച്യാത്ര തുടരുന്ന ജീവിതംകടം പറഞ്ഞ ജീവനുമായ്എരിഞ്ഞു തീരുന്ന പകലിനൊപ്പംവെയിൽ വിരിച്ച് വിയർപ്പാറ്റിഏങ്ങി വലിച്ച്പടികടന്ന് വരുന്നുണ്ട്..!മണ്ണെണ്ണ വിളക്കിന്റെതിരിനീട്ടികാത്തുനിൽക്കുന്നതിരിയണഞ്ഞ കണ്ണുകൾശ്വാസം നിലച്ച പുകയടുപ്പൂതി-കത്തിയ്ക്കുവാൻകാത്തിരിയ്ക്കുന്നു,കണ്ണിലും മനസ്സിലുമിത്തിരിവെട്ടം തെളിയട്ടെവിശപ്പിന്റെ നഗ്നത…