ബാലിയുടെ വാക് ശരം
രചന : മംഗളാനന്ദൻ✍ കർക്കടകത്തിന്നിരുൾമൂടിയ സന്ധ്യാനേരംകിഷ്കിന്ധയിലെത്തി-നില്ക്കുന്നെൻപാരായണംശാരികപ്പൈതൽ കാവ്യാ-മൃതവുമായിട്ടെന്റെചാരെ വന്നിരിക്കുന്നുകഥനം തുടരുന്നു.മാനിനിയാകും സീതാ-ദേവിയെ തിരയുന്നകാനനവാസക്കാലംവാനരദേശത്തെത്തി.ആതുരചിത്തത്തോടെമരുവും രാമൻ,വന-പാതയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ കാര്യംസാദരം കിളിമകൾചൊല്ലുന്നു, പരസ്പരംസോദരർ യുദ്ധംചെയ്തകഥയും പറയുന്നു.അഗ്രജനാകും ബാലി,തൻപ്രിയ സഹോദരൻസുഗ്രീവനൊപ്പം രാജ്യംരമ്യമായ് ഭരിച്ചു പോൽ.അധികാരത്തിൻ മധുനൽകിയ ലഹരിയിൽവിധി സോദരന്മാരിൽവിദ്വേഷം വിതച്ചുപോയ്.ബലവാനാകും ബാലി –യോടുതോറ്റോടിപ്പോയ-നിലയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ രാമൻ,കാനനദേശങ്ങളിൽസീതയെത്തിരയുവാൻവാനരപ്പടയുടെസേവനമുറപ്പാക്കി.പകരം…