മലയാളി ഭായ്
രചന : വി.ജി മുകുന്ദൻ പാരമ്പര്യത്തിന്റെമുറിവുകളുമായ്തലമുറകൾക്ക് മുമ്പ്നാട് വിട്ടിറങ്ങിയഅയാൾചെന്നെത്തിയത്ഇരുട്ടിലകപ്പെട്ടലോകത്തിന്റെവെളിച്ചം കയറാത്തമനസ്സുകളിലേയ്ക്കായിരുന്നു; പാരമ്പര്യത്തിന്റെഭാണ്ഡമഴിയ്ക്കാത്തഅതിജീവനത്തിനായ്വെയിലും മഴയുംകോരികുടിയ്ക്കുന്നഗ്രാമത്തിന്റെമനസ്സുകളിലേക്ക്…! ഇന്നവിടെ…,സാഹോദര്യത്തിന്റെയുംസന്തോഷത്തിന്റെയുംആകാശത്ത്വിത്തു പാകുന്നമനസ്സുകളിൽവിദ്വേഷത്തിന്റെചെടികൾ മുളയ്ക്കാറില്ല..! അറിവിന്റെ വെളിച്ചംസ്നേഹമായ് തെളിയുന്നഅവരിൽ നിന്നുംഅയാളുടെ പേരറിയുന്നുമലയാളി ഭായ്…അയാളവിടെ ,നട്ടുവളർത്തിയപൂമരങ്ങൾ ഇന്നുംപൂത്തുലഞ്ഞു നിൽക്കുന്നു..! കണ്ണടയ്ക്ക്മുകളിലൂടെനോക്കുകയുംകണ്ണടയിലൂടെലോകവിശേഷങ്ങൾവായിച്ചെടുക്കുകയുംചെയ്തിരുന്ന മലയാളി ഭയ്യ… വെളിച്ചം കേറാത്തഇടങ്ങളിലുംമനസ്സുകളിലുംമാത്രം ജീവിച്ച്നാടിന് വെളിച്ചമായിമാറിയമലയാളി ചേട്ടൻ……