കറുത്തവന്റെ സ്വപ്നം (വൃത്തം- ഭുജംഗപ്രയാതം)
രചന : മംഗളാനന്ദൻ✍️ എനിക്കിന്നുമുണ്ടെന്റെ ചിത്തത്തിനുള്ളിൽനിനയ്ക്കാതെ കത്തിജ്ജ്വലിക്കുന്ന സ്വപ്നം,ഘനശ്യാമവർണ്ണം മറച്ചാലുമെന്നുംമനസ്സിന്റെയുള്ളിൽ കിളിർക്കും കിനാക്കൾ. കഴുത്തിന്റെ മേലേ ചവിട്ടുന്നു ധാർഷ്ട്യംമുഴുത്തോരു വർണ്ണാധിപത്യങ്ങളിന്നും.കരുത്തുള്ള നാട്ടിൽ കറുത്തോരുപൗരൻനിരത്തിൽ പിടയ്ക്കുന്നു ശ്വാസത്തിനായി. കറുപ്പിന്റെ നേർക്കിന്നുമെയ്യുന്നു നിങ്ങൾ,വെറുപ്പിന്റെ ചൂരുള്ളതാംതത്വശാസ്ത്രംകുറച്ചൊന്നുമല്ലെന്നെ നീറുന്ന സത്യംഉറക്കം കെടുത്തുന്നതീ വന്യരാവിൽ. നിരത്തിൽ കിടന്നൂർദ്ധശ്വാസം വലിച്ചുമരിക്കാൻ…