പേമാരിയാമങ്ങൾ
രചന : ജയരാജ് പുതുമഠം. ✍ ഓർക്കുന്നു ഞാനിപ്പോൾതെക്കേപ്പുറത്തെ ചായ്പ്പിൻഅടിയിലെ പഴുതിലൂടെഒഴുകിപ്പോയൊരെൻബാല്യകാലനിനവുകൾപേമാരി പെയ്യുമീ യാമങ്ങളിൽ ഇടിമിന്നലുകളുടെനിലാവൊഴുകും പുഴയുടെഏകാന്ത നിശാരഥമേറിമിണ്ടാതെ വിങ്ങിയൊഴുകിയഎൻ ചെറു സങ്കൽപ്പങ്ങൾഇങ്ങിനി വരികയില്ലേ,പ്രിയേ നെഞ്ചിലുണ്ടിപ്പോഴുമാആലോല മേഘങ്ങൾഇന്നലെയതിൻ ഓളങ്ങൾപൊങ്ങിയുണർന്നുമങ്ങാത്ത താളങ്ങളിൽവിങ്ങുന്ന രാഗങ്ങളായ് വീണ്ടും വിരിഞ്ഞെത്തുന്നുപുലരികൾ അമൃതായഴകായ്മിഴിവോടെ നീയെന്ന് നിറയുംമഴയിൽ, എൻ മിഴികളിൽയുഗങ്ങളായ്…