പൊക്കിൾക്കൊടി
രചന : പിറവം തോംസൺ✍ മനുഷ്യാ, നീയൊരിയ്ക്കലുംമറന്നു പോകരുതേ,നീയൊരു കുളിർ കാറ്റിൻഔദാര്യമാണെന്ന്.ഒരു മഴത്തുള്ളിയുടെനനവോലും കനിവിലാണ്നി വാടിക്കരിയാത്തതെന്ന്.’ഒരു പുൽക്കൊടിത്തുമ്പിൻസ്നേഹ വാത്സല്യമാണിവിടെ നിന്നെജീവത്താക്കുന്നതെന്ന്.ഒരു കുളിർത്തെന്നലുയർന്നുമേഘമായ്, മഴവില്ലായ്പനിനീർ മഴയായിമണ്ണിൽ പൊഴിയുന്നു.ആ ജലബിന്ദു ഭൂദേവിയെപുൽകിയുണർത്തുമ്പോൾപുളകം പോലൊരു പുൽനാമ്പുയിർ കൊള്ളുന്നു.ആ മരതകത്തളിരിൻനിർവൃതി നിശ്വാസമാകുoപ്രാണമാരുതൻ നമ്മിൽജീവന്റെ ജീവനായ്ഇഴുകിയലിയുന്നു.നിതാന്ത ജീവ ചൈതന്യായനംഒരാവൃത്തിയായ്…