Category: വൈറൽ ന്യൂസ്

പ്രണയ ദിനം

രചന : ജയശങ്കരൻ ഓ ടി ✍ മറന്നുവോ സഖീ,യൊരിക്കൽ നീ തിങ്ങുംകദനവും പേറിയൊരു പ്രദോഷത്തിൻമുഖാവരണത്തിൽനിറഞ്ഞകണ്ണുമാ-യിവൻ്റെ പോക്കുവെയ്ൽകടന്നു ചെല്ലാത്തമുറിയിൽ വേനലിൽവിടർന്ന താമരയിതളു പോലിളംചുവപ്പു വീശിയമുഖവുമായ് മെല്ലെക്കടന്നു വന്നതുമിരുണ്ട നാഴികമ ണി യിലെ സൂചിയിടക്കിടെച്ചത്തുംപിടഞ്ഞുമോടിയുംവിമൂകമായെൻ്റെമിഴികളിൽ വന്നുതറച്ചു നിന്നതുംഒടുവിൽ നിൻ പദചലനമെൻ ഹൃത്തിൽമറവി നൂലുകൾകൊരുത്തു…

ഒരുജീവിതയാത്ര

രചന : മംഗളൻ. എസ്✍ ഒന്നായിത്തീർന്നതിൽപ്പിന്നെ നാമിന്നോളംഒന്നായ് തുഴഞ്ഞൊരീ ചങ്ങാടത്തിൽഒരുപാട് ദുർഘട ഘട്ടങ്ങൾ താണ്ടി നാംഒരുമയോടീയാത്ര തുടർന്നു.. ഒത്തിരി ജീവിത ഭാരങ്ങളേറ്റി നാംഒതിരി നാളായ് തുഴഞ്ഞിടുന്നുഒട്ടൊരുകൈത്താങ്ങുമായെത്തില്ലാരുമേഒട്ടും വയറുകൾക്കാരു തുണ! ഒക്കത്തെടുത്തു വളർത്തിയ മക്കളോഒക്കെ മറന്നുപേക്ഷിച്ചുപോയിഒറ്റക്ക് വിട്ടില്ല നാം നമ്മെയൊരുനാളുംഒറ്റപ്പെടുത്താനാളുണ്ടായെന്നാൽ.. ഒത്തിരി ജീവിതക്ലേശങ്ങളേറ്റി…

പൂക്കാത്ത ചെമ്പകം

രചന : സതീഷ് വെളുന്തറ✍ ചെറുതെന്നലൊരു മൃദുഹാസവുമോടെത്തിപൂക്കാത്ത ചെമ്പകച്ചോട്ടിൽ മെല്ലെഇന്നുമൊട്ടേറെയില്ലേ പൂവണിയാൻ നിന-ക്കകതാരിലങ്കുരിച്ചൊരു മോഹവും.മൊഴിയിതി സമീരണനോതിയ മാത്രയിൽസഗദ്ഗദാൽ ചൊല്ലിയാ ചെമ്പകവുംശൃണുസഖേ മാരുതാ നീയുംചൊല്ലാനശക്തയെന്നാലുമുരയ്ക്കുന്നേൻ.വർഷാതപങ്ങളും ഹിമപാതവുമേറ്റുകാലങ്ങളായിവിടേകയായ് ഞാനിത്ഥംകഴിഞ്ഞിരുന്നല്ലോ തളിരണിഞ്ഞും പിന്നെപുഷ്പണിയായും ചെറു പരിമളമേകിയും.ബാല്യകൗമാര യുവത്വങ്ങളകന്നൊരുമുത്തശ്ശിയാ,യിനി രജസ്വലയാകില്ലപ്രായമല്ലറിയുക വാർദ്ധക്യമെനിക്കേകികാലംനടത്തിടും കാവ്യനീതിയുമല്ല.അപഹരിച്ചെന്നിൽ നിന്നുർവരതയൊക്കവേഓസോൺ തുളയ്ക്കുന്ന രാസത്വരകങ്ങളുംവായുമണ്ഡലം…

ആവേശ്വജ്വലസമരഗാഥ

രചന : അനിയൻ പുലികേർഴ്‌ ✍ കേന്ദ്ര അവഗണനക്കെതിരെ ഡൽഹി ജന്ദർമന്ദിർ നടന്നസമര പോരാട്ടം കണ്ടപ്പോൾ! സമരപഥങ്ങളുണർന്നുപുതിയൊരുഗാഥപിറന്നുകേരളം വീണ്ടും സമരത്തിൽഇന്ത്യതൻ പുതിയൊരു ചിത്രംപുതിയ ദിശകൾ വരുന്നുഇന്ത്യ തൻ ഹൃദയത്തിൻവിളികേരളനാടിനതായിത്തന്നെഒരൊറ്റ ഉറച്ചൊരു ശബ്ദംകണ്ണതുറന്നത് കണ്ടീടുമാതൃകയാകും സ്പന്ദനങ്ങൾചരിത്രമുറങ്ങും പാതകൾവീണ്ടും പുളകമണിഞ്ഞില്ലേഎല്ലാവരേയുമെ ഒന്നായിചേർത്തു പിടിച്ചത് നോക്കീടൂവരാനിരിക്കുമാമാററത്തിൻപതാക…

ആരുടെയോ അതിഥി

രചന : സെഹ്റാൻ ✍ ആരുടെ അതിഥിയായിരുന്നുഞാൻ ഇന്നലെ…?ഇന്നലത്തെവീഞ്ഞിൻ ലഹരി.ഇന്നത് പടം പൊഴിച്ചപാമ്പിനെപ്പോൽ.മയക്കത്തിലേക്ക്പൂണ്ടുപോവാനും,ഉണർച്ചയിലേക്ക്കൺമിഴിക്കാനുമാവാത്തആലസ്യതയാർന്നനനുത്ത പുലരിയിൽകൗതുകം വിടർത്തിതലയിണയരികിൽ ഒരുപിടി പനിനീർപ്പൂക്കൾ!ആർക്ക് സമ്മാനിക്കാമതെന്നആശയക്കുഴപ്പത്തിൽക്രമരഹിതം വളഞ്ഞുപുളയുന്നപുലർനടത്തിൻ പാത.പാതയോരത്ത്ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെ വീടുകൾ.ഒന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽസൂഫീനൃത്തമാടുന്നൊരുചിലന്തിയെക്കണ്ടു.രണ്ടാമത്തെ കാമുകിയുടെവീടിനുമുന്നിൽശിശിരകാലനിദ്രയിൽആണ്ടുപോയൊരുകരടിയെക്കണ്ടു.മൂന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽനക്ഷത്രത്തിന്റെരൂപഘടനകളൊന്നുമില്ലാത്തൊരുനക്ഷത്രം കണ്ടു.നാലാമത്തെ കാമുകിയുടെവീടിനുമുന്നിൽപകൽവെളിച്ചത്തിൽദിക്കുതെറ്റിയൊരുമിന്നാമിനുങ്ങും.ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെവീടുകൾ പിന്നിടുമ്പോൾനാലുപേരിലാർക്ക്സമ്മാനിക്കാമാ പൂക്കൾ…?ആർക്കുമില്ല!നാലുദിവസം നീണ്ടനടത്തത്തിനൊടുവിൽഞാനതെന്റെകല്ലറയ്ക്ക് മുകളിൽനിക്ഷേപിക്കുന്നു.കല്ലറയ്ക്കുള്ളിൽഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെകാമക്കിതപ്പുകൾസംഭോഗശീൽക്കാരങ്ങൾ!ആസക്തിയുടെശീലചുറ്റിയ കാറ്റ്!ഉയർന്ന ഗോപുരം പോൽഉദ്ധരിച്ചു…

അനീതിയുടെ തുലാസ്

രചന : റെജി.എം.ജോസഫ്✍ മിഠായി വാങ്ങിത്തരാമെന്നും, കാഴ്ച്ചകൾ കാട്ടിത്തരാമെന്നും പ്രലോഭിപ്പിച്ച് പെൺകുഞ്ഞുങ്ങളെ നശിച്ചിപ്പിച്ച് കളയുന്ന വാർത്തകൾ ഇന്ന് നിത്യസംഭവങ്ങളായി മാറുന്നു.പിഞ്ചുകുഞ്ഞുങ്ങളോട് ചെയ്യുന്ന ഇത്തരം ക്രൂരതകളാണ് കവിതക്ക് ആധാരം!കവിത – അനീതിയുടെ തുലാസ്ഒരു ഗുണദോഷക്കഥ. തെളിവില്ലപോലുമെന്നത്രേ വിധിച്ചത്,വെളുത്തില്ലിനിയും പകലിവിടെ!വെളുക്കെച്ചിരിയുടെ തോലണിഞ്ഞാൽ,വിളയുമേതു കനിയുമിവിടെ! മധുരം…

രക്തസാക്ഷിദിനം.

രചന : ബിനു. ആർ.✍ എത്രപേരോർക്കുന്നുയീ കാരുണ്ണ്യവാനെപുൽകിപ്പറഞ്ഞീടുമീ അഹിംസാവാദിയെചൊല്ലെഴും ശീമയിൽ നിന്നുംപറിച്ചെടുത്തുഅമ്മയെന്നു വന്ദനം ചൊല്ലും ഭാരതാംബയെ! ആരോ മാർക്കടമുഷ്ഠിയിൽ തീർത്തെടുത്തുറാം റാം എന്നുചൊല്ലും പുണ്ണ്യപൂരുഷനെഒരു വെടിയുണ്ടയിൽ പകച്ചുപോയ് ഭാരതംഇനിയൊരിക്കലുമുണ്ടാവില്ലെന്നാർത്തുപോയി! കാലങ്ങളേറെയൊന്നുമായില്ലെങ്കിലും എത്രപേർഓർക്കുന്നുയീ പുണ്യാത്മാവിനെകാതോടുകാതോരമെല്ലാവരും ഏകോദര സഹോദര –രെന്നു മന്ത്രം ചൊല്ലിപ്പഠിപ്പിച്ച ബാപ്പുജിയെ!…

മാപ്പു ചോദിക്കട്ടെ

രചന : അനിയൻ പുലികേർഴ്‌ ✍ മാപ്പേകുകമഹാത്മാവേപൊേക്കാൻ മനസ്സില്ലയോജീവിതം മററുള്ളോർക്കായിജിവിച്ചു തീർത്തതല്ലയോഎന്നുമേ ലഭിച്ചിട്ടില്ലല്ലോപരിഗണന മതിയായ്എന്നാൽ ഒരിക്കലുമയ്യേആക്ഷേപം ചൊരിഞ്ഞില്ലൊട്ടുംനന്ദികാണിച്ചില്ല ഞങ്ങൾനന്ദികേടുകളായ് മാത്രംമുൻപ് ദക്ഷിണാഫ്രിക്കയിൽകിട്ടിയ ചെകിടത്തടിമുൻ വരിപ്പല്ലൂ പോയിട്ടുംപതറാതെ തന്നെ നിന്നുക്ഷമാപൂർവം തന്നെ നിന്നുഇന്ത്യയിൽ തിരിച്ചെത്തിയതിൽഇന്ത്യയെ കണ്ടെത്താൻ യാത്രആവേശത്തോടെ പൊരുതിഒരു ജനതക്കാകേയുംആത്മവിശ്വാസം തന്നതുംസൂര്യനസ്തമിക്കാത്തൊരാസാമ്രാജ്യത്വത്തിൽ ശക്തിയെസഹനസമരത്തിങ്കൽമുട്ടുകുത്തിച്ചൊരു…

മരിച്ചിട്ടും മരിക്കാതെ!

രചന : സബിത ആവണി ✍ കൈവിറയ്ക്കാതെ,പതറിപ്പോവാതെഇന്നലെഅവള്‍ക്കു മുന്നില്‍ ചെന്നുനിന്നു.ഒരു വത്യാസമുണ്ട്മനസ്സ് തകര്‍ന്ന്അവളെ ഒരുനോക്ക് കാണാന്‍കെല്‍പ്പില്ലാതെയായിപോയിരുന്നു താന്‍.പഴയ പോലെ അവള്‍ ശകാരിച്ചില്ല.ദേഷ്യം കാണിച്ചില്ല.തറപ്പിച്ചൊന്ന് നോക്കുക കൂടി ചെയ്തില്ല.കനത്ത ശാന്തത.തണുത്ത ശരീരത്തിനുംചൂട് പറ്റി മാറിയ ആത്മാവിനും ഇടയിലവളുണ്ട്.സ്ലാബുകള്‍ക്കിടയിലെ ശൂന്യതയില്‍അവളെ അടക്കം ചെയ്തിട്ടുണ്ട്.അവളുടെ മരണംഹൃദയം…

ദുർഗതി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാട്ടൊന്നുപാടാൻ മുതിരുമ്പൊഴേക്കെന്നെ-യാട്ടിയോടിച്ചാൽ ഞാനെന്തുചെയ്യും?നാട്ടിൻ്റെ നൻമകളൊക്കെക്കെടുത്തുന്നകൂട്ടമായ്മാറീ,ഭരണവർഗ്ഗം!പട്ടിണിപ്പാവങ്ങൾതൻ പരിദേവന-മൊട്ടുമേ,കേൾക്കാൻ മനസ്സില്ലാതെ,വേട്ടയാടീടുകയല്ലോ,നിരന്തരംകാട്ടാളൻമാരതിക്രൂരമായ് ഹാ!സാംസ്കാരികനായകൻമാർതൻ നാവുകൾസ്തംഭിച്ചുപോയതിനെന്തു ഞായം?എല്ലാ,മധികാരസ്ഥാനമെന്നോർക്കുമ്പോ-ളല്ലോ,മനസ്സുതപിച്ചിടുന്നു!കണ്ടതുംകേട്ടതും ചൊല്ലുമ്പോൾ ചൊല്ലുന്നോർ-ക്കിണ്ടലല്ലാതെ മറ്റെന്തുണ്ടാവൂ!കാലം കലികാലമെന്നല്ലാതെന്തുഞാൻകാലേയൊരിറ്റു ചിന്തിച്ചിടേണ്ടൂ?എത്രകണ്ടാവും സഹിച്ചുനിന്നീടുവാ-നത്രമേ,ലീനാടനാഥമാകേ!ഏതിനു,മിങ്ങൊരറുതിയുണ്ടാകുമെ-ന്നേതേതു നേരവുമോർത്തുകൊൾവിൻ!ഓരോദിനവും കഴിച്ചുകൂട്ടീടുവാൻപാരം പ്രയാസപ്പെടുന്നുമർത്യർ!ആരുടെ ചേതനയ്ക്കാകുമീ കണ്ണുനീർനേരിലാവോ,തുടച്ചൊട്ടു നീക്കാൻ!രാഷ്ട്രീയ വേതാളനൃത്തങ്ങളാടുന്ന,വേട്ടപ്പുലികളേ നിങ്ങളോർപ്പൂആവില്ല നിങ്ങൾക്കധികനാൾ ഞങ്ങളിൽനോവിൻ്റെ ശൂലമുനകളേറ്റാൻ!ഇന്നലെ…