” മരണം “
രചന : ഷാജി പേടികുളം ✍ മരണം കോമാളിയെ –ന്നാരോ ചൊല്ലിനാമതേറ്റു ചൊല്ലിരംഗ ബോധമില്ലാത്തവനത്രെമരണമെന്നത്കേവലമൊരു കാഴ്ചപ്പാട്.ജനിക്കുമ്പോൾനിഴലായ് നമുക്കൊപ്പംജനിച്ച് നമുക്കൊപ്പം വളർന്ന്നമ്മളിലെ ചൈതന്യത്തെകെടാതെ സൂക്ഷിച്ചുമരണം കൂടെയുണ്ടെന്ന്ഇടയ്ക്കിടെയോർമിപ്പിച്ച്തെറ്റുകൾ തിരുത്താൻപ്രേരിപ്പിക്കുന്ന സഹയാത്രികൻഅവനല്ലേ മരണം ?മനസ്സു ഗതി മാറുമ്പോൾയുക്തിയുക്തം ശാസിച്ചുംമനസ്സു കൈവിടുമ്പോൾകരുതലോടെ ചേർത്തുപിടിച്ചുംഅഹംഭാവം ഫണമുയർത്തുമ്പോൾമരണ ഭയം സൃഷ്ടിച്ചുംഒടുവിൽ…