ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകൾ !

Category: വൈറൽ ന്യൂസ്

മാധവ് ഗാഡ്ഗിൽ

രചന : ശ്രീനിവാസൻ വിതുര✍ കാലത്തിനൊരു പടിമുമ്പേ ഗമിച്ചന്ന്വാക്കായ് പറഞ്ഞു മനുഷ്യസ്നേഹി.കുത്തക മുതലാളിമാരുടെയപ്രീതി-പാത്രമായ് മാറിയ ദേശസ്നേഹി.അന്നുപറഞ്ഞൊരാവാക്കുകളിന്നിതാകാതുകളിലായി പ്രതിധ്വനിക്കേ!അധികാരമുഷ്കിനാലാട്ടിയകറ്റിപുച്ഛിച്ചുതള്ളിയ നാളതോർക്കേ!പാരിസ്ഥിതിയെ തകർക്കരുതെന്നോതിവാദങ്ങളൊന്നായ് നിരത്തിവച്ചു.കണ്ടില്ല കേട്ടില്ലയൊന്നുമൊന്നുംഅധികാരമോഹിത വർഗ്ഗമെല്ലാം.പ്രകൃതിയെ ചൂഷണം ചെയ്യുവോരൊക്കയുംഉത്തരം പറയണമെന്ന് ചൊല്ലി.ഏറെ ചൊടിപ്പിച്ചാവാക്കുകളുംമാമല കയ്യേറി മദിച്ചവർക്കും.ഇന്നറിയുന്നിതാ ഗാഡ്ഗിലിൻ മഹത്വത്തെ,അറിയാതെപോയോരധികാരികൾ.ഭൂമിക്ക് ഭാരമായ് മാറുന്നശക്തിയെതച്ചുതകർക്കാൻ മടിക്കരുതേ!പത്തുപണത്തിനായ്…

മനുഷ്യരെ കൊല്ലുന്നപാതകൾ വികസനം.

രചന : അനിരുദ്ധൻ കെ.എൻ.✍ എന്തു സുരക്ഷ മനുഷ്യനു ജീവിക്കാൻഉണ്ടിവിടിന്നു നമുക്കെങ്ങും കാണുവാൻപാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചുമൂല പ്രകതിയെ ഇല്ലാതെയാക്കുന്നുമാമലശ്രേണികൾ വെട്ടിനിരപ്പാക്കിപാരിസ്ഥിതിക പ്രകമ്പനം സൃഷ്ടിച്ചുനാലുവരിപ്പാത എട്ടുവരിപ്പാതപത്തുവരിപ്പാത നീളവേ നിർമ്മിച്ചുനാശം വിതച്ചു വികസനമെന്നോതിനാടുഭരിക്കുവോർക്കെന്തവധാനത-യുണ്ടു വികസനമെന്നവാക്കിന്നർത്ഥംവല്ലതുമുണ്ടെന്നറിയില്ലൊരിക്കലുംപാരിസ്ഥിതി വഷളത്തം സൃഷ്ടിച്ചുമണ്ണില്ലാതാക്കുകയെന്നുള്ളതാകുന്നോ?എന്തു പരിരക്ഷ ചെയ്തിട്ടവർ ചെയ്വുനീളെ വികസനമെന്നറിയില്ലാർക്കുംവർഷ ൠതു…

അമ്മ…

രചന : പി. സുനിൽ കുമാർ✍ അമ്മ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഉയരം കുറഞ്ഞ വാതിലായാണ് അനുഭവപ്പെടുക..!!അവിടെയെത്തുമ്പോൾആരായാലും ഒന്ന് തല കുനിച്ചു മാത്രമേ അകത്തു കടക്കുകയുള്ളൂ…അമ്മയുടെ മരണം ഒരു പക്ഷേഒരു മനുഷ്യന്റെ ജീവിതത്തിലെഒരു വലിയ വെല്ലുവിളി തന്നെയാണ്…അവിടെ വച്ച് ജീവിതം…

പ്രായവും പ്രണയവും

രചന : സിന്ധു മനോജ് സിന്ധുഭദ്ര ✍ പ്രണയത്തെ കുറിച്ച്ഏഴാം ക്ലാസുകാരികവിത എഴുതിയത്കണ്ടപ്പോഴാണ്അവർക്കാശ്ചര്യം ഉണ്ടായത്എന്നാൽപ്രണയത്തിൽ മുങ്ങി നിവർന്നനാല്പതിനോടടുത്തവളുടെവരികൾ വായിച്ചപ്പോൾഅവരതിൽ അവിഹിതം കണ്ടെത്തിപിന്നെ അടക്കം പറച്ചിലായിവിചാരണയായിവക്കീലും കോടതിയുമില്ലാതെപ്രതിയെ കണ്ടെത്തിസദാചാര കമ്മറ്റിക്കാർതാക്കീതും നല്കിപ്രണയമെന്നത് കേവലംഅവിവാഹിതർ തമ്മിൽഉണ്ടാവേണ്ട വികാരമാണെന്നുംമറ്റുള്ളതൊന്നും ശരിയല്ലെന്നുംവിധിയെഴുതിഅവരുടെ പ്രണയം പാതിവഴിയിൽപിരിഞ്ഞപ്പോൾ പിന്നെയവൾമരണത്തെ കുറിച്ചെഴുതിത്തുടങ്ങിവായിച്ചവർ…

രാജ്യം ഭരിക്കാൻ മതാന്ധർക്കാവില്ല!

രചന : അനിരുദ്ധൻ കെ.എൻ✍ അന്ധമതാന്ധതാബോധങ്ങളുണ്ടാക്കിഭാവനാസൃഷ്ടികളായ ദൈവങ്ങൾ തൻനാമധേയങ്ങളേ വാഴ്ത്തിക്കൊണ്ടാണെല്ലോവിശ്വാസി വർഗ്ഗങ്ങൾ തമ്മിത്തല്ലുന്നതുംനിൻ്റെ ദൈവങ്ങളും എൻ്റെ ദൈവളുംതമ്മിലൊരിക്കലും ചേരാത്ത ദൈവങ്ങൾതന്നിൽ വിശ്വാസങ്ങളർപ്പിച്ചു മൂഢരായ്തീർന്നു പേയെന്നേ മനുഷ്യ സമൂഹവുംനിൻ്റെ ദൈവത്തെ കുറ്റം പറഞ്ഞെന്നാകിൽഎൻ്റെ ദൈവത്തെ പഴിപറഞ്ഞാന്നാകിൽതമ്മിൽ കാണികാണാൻ പോലുമേ കൊള്ളില്ലഎന്നാ പരസ്പര വിശ്വാസമെന്നുമാംജാതിമതങ്ങളും…

ഉമ്മ ❣️

രചന : മനു ആലുങ്ങൽ കാടാമ്പുഴ✍ കനിവിന്റെ മാധുര്യമെന്നുമ്മകാരുണ്യ നിറകൂടമാണുമ്മഎല്ലാം പൊറുത്തീടും പൊന്നുമ്മയാതനയേറെ- സഹിച്ചുമ്മമനസ്സതിൽ സാന്ത്വന മേകിടാൻമനതാരിൽ വന്നീടും എന്നുമ്മആശ്വാസ ചുംബന മേകിടുംആനന്ദമായീടും എൻമനംഎൻ ജീവൻ തുണയെന്നും എന്നുമ്മഎന്നിലെ ഭാഗ്യവും പൊന്നുമ്മഉമ്മതൻ ഏകീടും പുഞ്ചിരിമായാതെ നിന്നീടും എൻമനംഉമ്മതൻവാത്സല്യ സ്നേഹവുംഏകണേ എന്നീടും എന്നെന്നുംഉമ്മതൻ…

കുപ്പായം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുട്ടിക്കുണ്ടൊരു കുപ്പായംപച്ചനിറത്തിലൊരു കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംഇഷ്ടപ്പെട്ടൊരു കുപ്പായം പുത്തൻപുത്തൻ കുപ്പായംകാണാൻചന്തം കുപ്പായംകുട്ടിക്കിടണം കുപ്പായംകുട്ടിക്കുള്ളൊരു കുപ്പായം കുട്ടിയണിഞ്ഞു കുപ്പായംഎന്തൊരുചന്തം കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംപുത്തൻമണമുള്ള കുപ്പായം ഉണ്ണിക്കുള്ളിൽ സന്തോഷംഅച്ഛനുനൽകി പൊന്നുമ്മചുണ്ടിൽപുഞ്ചിരിയാഘോഷംഅമ്മയ്ക്കും ഒരുനൂറുമ്മ തുള്ളിച്ചാടിക്കളിചിരിയായികാണാൻനല്ലൊരു ചേലായിഅച്ഛൻ വാരിപ്പുണരുമ്പോൾഉണ്ണിരസിച്ചു ചിരിമലരായി കളിയുംചിരിയും മതിയായിഉണ്ണിയുറങ്ങി…

തിരിച്ചറിയാത്തവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ ഇന്നലെവരെഒന്നായിരുന്നവർനുണതുപ്പിയവർത്തമാനത്തിന്റെപരിച്ഛേദങ്ങളിൽവെറുപ്പിന്റെകനൽത്തിറ കെട്ടിയാടുകയാണ്.നമ്മളിൽനിന്ന്എത്രപെട്ടന്നാണ്‌ഞാനും നീയുമായിതെന്നിമാറിയത് ?എത്രതീവ്രമായാണ്അർത്ഥമില്ലാത്തചിഹ്നങ്ങൾതുന്നിയകൊടിയടയാളങ്ങളിൽഇരുകൂട്ടരായിനാംപിരിഞ്ഞകന്നത്?എത്ര വേഗത്തിലാണ്പുകഞ്ഞുകത്തിയ പകയുടെകറുത്ത ഭൂഖണ്ഡത്തിലേക്ക്മതാന്ധതയുടെ പാടചൂടിനമ്മൾ കുടിയേറിയത് ?നീയും നീയുമായി നിങ്ങളുംഞാനും ഞാനുമായി ഞങ്ങളുംവെറിതിന്നു ചേരിതിരിഞ്ഞവർഉള്ളിലൂറിനിറഞ്ഞജീർണ്ണവിഷം വിസർജ്ജിച്ചുശുദ്ധരാകുന്നതിനിയെന്നാണ് ?.നൊന്ത മതഭ്രാന്തിന്റെതീഫണങ്ങൾ ദംശിച്ചുകരിനീലിച്ചുപോയവർഏത് നസ്യം ചെയ്താലാണ്പാപ മുക്‌തരാവുക ?.മതം ചോറൂട്ടുന്ന…

രസ സോമം

രചന : അശോക് കുമാർ. കെ✍ മദ്യപാനിയോട്മകൻ ചോദിച്ചു:മയക്കുന്ന സുഖമതെന്തച്‌ഛാമദ്യം ?മരണ ദൂരം കുറയ്ക്കുന്നതല്ലേ ..അച്ഛൻ ചിരിക്കുമ്പോൾചിരിക്കാറ്റഷ്ടമുടിയെഇളക്കിയപോലെ ….കരയുമ്പോൾ കാലവർഷംകനക്കും പോലെ…കോപം പിടിച്ചാൽകാട്ടു വ്യാഘ്രമാകുന്ന പോൽഉറക്കം പിടിച്ചാൽകുംഭകർണ്ണനെപ്പോൽ …..പറഞ്ഞു തുടങ്ങിയാൽപല കാലങ്ങളൊരുമിച്ച്പല നൂറ് വാക്കുകൾപറയും പോലെ….മിണ്ടാതിരുന്നാൽമൗന രാജ്യം രചിച്ചമിഴി കൂമ്പി മയങ്ങുംമഹാമുനി…

ഇഡലിക്കുപേരുണ്ടായ കഥ

രചന : ഷറീഫ് കൊടവഞ്ചി✍ പണ്ടു പണ്ടെങ്ങോ….മലയാളക്കരയിലൊരുമന്ത്രിക്കൊച്ചമ്മപേരില്ലാത്തൊരുഅപ്പം ചുട്ടുപോലുംപുതിയ അപ്പത്തിനെന്തുപേരുവിളിക്കണമെന്നറിയാതെജനങ്ങളുടെ ദാസനായആടിയുലയാത്തകപ്പിത്താന്റെകൽപ്പനയറിയാൻഅരമനയിലേക്കു പോയിതിരിച്ചു വരുമ്പോഴതാഒരെലി അപ്പവുമെടുത്തുഇടിമുറികൾ തേടിമാഷാ അള്ളാ സ്റ്റിക്കറു പതിച്ചഇന്നോവ കാറിൽമച്ചിൻപ്പുറത്താകെഓടിക്കളിക്കുകയായിരുന്നത്രേമന്ത്രിക്കൊച്ചമ്മയതാവോട്ടർമാരോടെന്നപോലെകേണപേക്ഷിച്ചുപോലുംകാരുണ്യവാനായഎന്റെ പ്രിയപ്പെട്ടഎലിയമ്മാവാപ്രജകൾക്കായുള്ളഞങ്ങളുടെപുതിയ അപ്പത്തെതാഴേക്കൊന്നിടണേ…‘ഇടൂ….എലി’.. ഇടലീ……ദയവായി..ഇടലീ..ഇഡലീ….അങ്ങനെയങ്ങനെഇഡലിയപ്പത്തിനിന്നത്തെരുചിയുള്ള പേരുണ്ടായത്രേ!