കാടിൻ്റെ വിളി➖➖
രചന : സെഹ്റാൻ ✍ മൗനം പത്തിവിരിക്കുന്ന ചിലപുലർച്ചകളിൽ ഞാൻ കാടുകയറാറുണ്ട്.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.വൃക്ഷക്കൊമ്പുകളിൽ മുട്ടയിട്ട്അടയിരിക്കുന്ന സ്വർണമത്സ്യങ്ങൾ.ചതുരപ്പാറകളുടെ മാറുപിളർന്നൊഴുകുന്നജലധാരകൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങൾ.ഏകാന്തത ഒരു ഭാരമാണെന്നാണ്അപ്പോൾ ഞാൻ ചിന്തിക്കുക!എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ…