Category: വൈറൽ ന്യൂസ്

അടുപ്പ് കല്ല്

രചന : സുരേഷ് പൊൻകുന്നം ✍ ശവമടക്കാൻ ഇടമില്ലാതെ അടുപ്പ് കല്ല്പിഴുത് അവിടെ അടക്കിയ വാർത്തകൾനാം കേട്ടിട്ടുണ്ട്, അതേ പോലെ സ്വന്തംവീട്ടിൽ നിന്നും പൊതു ഇടത്തിലേക്ക്ഇറങ്ങാൻ വഴി ഇല്ലാത്ത കുടുംബങ്ങളെയും കുറിച്ച് നാം കേട്ടിട്ടുണ്ട്. അടുപ്പ് കല്ലൊന്നു പൊളിച്ചുമാറ്റണമമ്മയെ അടക്കണംപിന്നേ……..അടക്കിപ്പിടിച്ചേ കരയാവൂഅടുത്ത…

ഗാന്ധി

രചന : രാജശേഖരൻ ✍ ആരാണു ഗാന്ധി ?ആരാണു ഗാന്ധി?നേരിന്റെ പേരാണു ഗാന്ധി. ഇരുളിൽ കാരുണ്യ ദീപ്തിനിറയൻപിൻ രൂപം ഗാന്ധിനിരാശ്രയർക്കത്താണിയങ്ങ്നിർമ്മല ചിത്ത സ്വരൂപം. നിഷ്കളങ്ക ബാല്യസ്മേര –നിലാവുതിരും വദനംആയുഷ്മാനണയാ ദീപംമനുഷ്യാവകാശ ശൃംഗം. പ്രസംഗമന്വർത്ഥമാക്കിപ്രവർത്തനാശ്ചര്യം ഭവാൻഗാന്ധി ദീർഘദർശിയിന്ത്യൻശാന്തിവേദ ശാരദാംശു. ഗാന്ധി തൻ വാക്കുകളിലെ…

ജീവിതമെന്ന പ്രണയത്തിലും

രചന : ശങ്കൾ ജി ടി ✍ അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരുതോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന പ്രണയത്തിലുംഒന്നും…

ഖൽബ് നിറയെ വേദനകളാൽ

രചന : സഫൂ വയനാട് ✍ ഖൽബ് നിറയെ വേദനകളാൽചോരചാലു കീറിയിരുന്നുവെങ്കിൽസ്വലാത്തെനിക്ക് പൂമെത്തയായ്തീർന്നേനെ….ഇരുളിന്റെ അഗാധ ഗർത്തങ്ങളിലേക്ക്ചിറകറ്റ് വീഴവേ അങ്ങയുടെചെറുവിരൽ തുമ്പിനായ്ഞാൻ അതിയായ് മോഹിച്ചേനെ..ഹയാത്തിലുടനീളംഹബീബിന്റെ പോരിശയോതുവാൻഭാഗ്യം സിദ്ധിച്ചിരുന്നുവെങ്കിൽപ്രണയത്തിന്റെ പരകോടിയിൽഞാൻ ഉന്മാദിയായ് മാറിയേനെഖൽബിലെ അന്ധകാരമൊന്നു പെയ്തു തീർന്നിരുന്നുവെങ്കിൽഫിഖ്റുകളിൽ സദാ അങ്വർണ്ണപ്രഭയാൽ ഒളിലെങ്കി മറിഞ്ഞേനെ…ഇന്നീ പ്രപഞ്ചമാകെയുംതങ്ങളോടുള്ള…

ജിഗ്സോ പസിൽ

രചന : സെഹ്റാൻ✍️ മണ്ണിനെ ചുംബിച്ച്, മരിച്ചുകിടക്കുന്നകരിയിലകളുടെ കാഴ്ചയാണ്പതിവ്.ഞാനപ്പോൾ റോഡിലെ വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.വേഗത്തിൽ ഓടിവരുന്നൊരു വാഹനമെന്നെ ഇടിച്ചുകൊലപ്പെടുത്തുന്നതായിവെറുതെ സങ്കൽപ്പിക്കും.ചിതറിയ രക്തത്തുള്ളികളെചേർത്തുവെച്ച് ഒരുജിഗ്സോ പസിൽ മെനയും.റോഡരികിലൂടെ ശ്രദ്ധാപൂർവ്വംസാവധാനത്തിൽസ്കൂളിലേക്ക് പോകുന്നഒരു കൊച്ചുബാലികഅവളുടെ പൂമൊട്ടുപോലുള്ളമുഖമുയർത്തിയെന്നെ നോക്കും.പൂ വിടർന്ന പോലെ ചിരിക്കും.ഒരു മന്ദഹാസമവൾക്ക് മടക്കിനൽകികരിയിലകളെയും, വാഹനങ്ങളെയുംപിന്നിട്ട്…

സത്രത്തിലൊരു രാത്രി

രചന : സുരേഷ് പൊൻകുന്നം ✍ വരുന്നുണ്ടന്തിയാകുമ്പോൾ പകൽപലവഴിക്കും പിരിഞ്ഞുപോയവർ..പകലിന്റെയുപ്പുമുഷ്ണവും അഴുക്കുംമെഴുക്കുമുരച്ച് നാറ്റം കളഞ്ഞ്പുണരുവാൻ പുകയ്ക്കുവാൻവരുന്നുണ്ടന്തിയാകുമ്പോൾ…പകലുരിഞ്ഞു പോയ മാനമത്മറക്കാൻ: ഒളിക്കാൻഇടമില്ലാത്തവർ വരുന്നുസത്രത്തിലൊരു തുടം റം തേടി…പകൽ നിരത്തിൽ കുഴഞ്ഞു വീണവർഅധമരശ്ലീല തെരുവ് ഗായകർവരിയുടക്കപ്പെട്ട ജീവിതംമുലമുറിഞ്ഞവളച്ചോരയാലിന്ന്മദനകവിത മഹാകാവ്യമാക്കിയോൾഇവിടെ സത്രത്തിലിന്നു ഞാനെത്തുന്നുഅവളെവിടെപ്പോയി പണ്ടെന്റെ രാവുകൾതിരിയണച്ചെന്നെ…

സമത്വം

രചന : ബിനു. ആർ✍ സമത്വമെന്നവാക്കുച്ചരിക്കേണ്ടുംസമയംനന്മയിൽ ഉൾക്കണ്ടുറങ്ങിയുണരാംസമത്വം വേണമെന്ന തിരിച്ചറിവിൽസ്ത്രീ പുരുഷൻ എന്ന വർണ്ണങ്ങളിൽരണ്ടെന്നവേർതിരിവുകൾ, ഒന്നാക്കീടാം. സ്ത്രീലിംഗപദവിന്യാസങ്ങൾ ലോകത്തിൻഭാഷാസംഞ്ജയിൽ നിന്നും ഒഴിവാക്കീടാംപുരുഷന്റെവാരിയെല്ലല്ല സ്ത്രീയെന്നുറക്കെമുഷ്ടിചുരുട്ടിവാനത്തിലെറിഞ്ഞു പാടിടാം. മറന്നിടാം മാനവിക ലിംഗവ്യത്യാസങ്ങൾമറന്നീടാം മറയ്ക്കപ്പെട്ട നിലനില്പിൻഹേതുക്കൾ ശാരീരികമാനസികദുർലഭത്വംമറന്നീടാം അവനവളെന്ന വിഭിന്നം. ചൊല്വിളികൾ കേട്ടുണരാമെന്നും പുലരിയിൽമനുഷ്യനെന്നൊറ്റപ്പദംമാത്രം കേളികൊട്ടട്ടെഎങ്ങുംമുഴങ്ങട്ടെ…

കാലത്തിന്റെ വവ്വാലുകൾ.

രചന : ജയരാജ്‌ പുതുമഠം.✍ ചോദ്യങ്ങളുറങ്ങുന്നഉത്തരങ്ങളുടെ ചെപ്പടിവിദ്യയുമായ്ജനാധിപത്യ പൂമരങ്ങളിൽകാലത്തിന്റെ വവ്വാലുകൾശീർഷാസനത്തിൽഅവിവേകത്തിന്റെവൈറസുകൾ തുപ്പുന്നു നിരാലംബമായആവാസപീഠങ്ങളിൽനിരന്തരം മുഴങ്ങുന്നപീഡനങ്ങളുടെആർത്തഗീതങ്ങളിൽഅധികാരികളുടെ മുൾചെടികൾലാളിക്കപ്പെടുകയാണിപ്പോഴും സമൂഹവ്യസനങ്ങൾ ആവിയായിആകാശ ഗഹനതയിൽമതിവരുവോളം ഇണചേർന്നിട്ടുംനിനവുകളിൽ നനവേൽക്കാത്തവരണ്ടഭൂമിക ഞെരിയുന്ന ജനതയിൽഅധർമ്മത്തിന്റെ രാക്ഷസീയതാണ്ഡവമാണഖിലവുംഅനുസരിക്കുകയേ തരമുള്ളൂജീവജ്വാലകൾ തീർക്കും ജീവവായുതടവറ പൂകരുതല്ലോ! സമൃദ്ധമായ ഒറ്റപ്പെടലുകളിൽചിന്തകളുടെ പാടത്ത്സങ്കൽപ്പനങ്ങളുടെ വിത്ത്‌പാകികാത്തിരിക്കുന്നു പ്രജകൾ.

മഴയും മനുഷ്യനും

രചന : മംഗളൻ എസ് ✍ മാനത്തെ മുല്ലകൾ മലർചൂടിനിന്നുമഴവില്ലു മാനത്തു മിന്നിമറഞ്ഞുമണിമേഘം മാനത്ത് മലർമെത്തയായിമനസ്സാകെ മാലേയ മണിക്കിലുക്കം! മണിമേഘം മഴമേഘമായിമാറിമാനത്തെ മാർത്താണ്ഡനെങ്ങോ മറഞ്ഞുപോയ്മാനമിരുണ്ടു മലർക്കാടുമിരുണ്ടുമഴപെയ്തുമണ്ണിന്റെ മണമുയർന്നു! മയിൽപ്പീലി നിവർത്തി മയൂഖമാടിമഴയേറ്റ് മരച്ചില്ലേൽ മണിക്കിലുക്കംമലമേൽ മഴപെയ്ത് മലവെള്ളമായ്മലവെള്ളം മുറ്റത്തുവന്നു മറിഞ്ഞു! മലവിണ്ടുകീറി…

നീയില്ലെങ്കില്‍

രചന : മാധവ് കെ വാസുദേവ് ✍ എന്‍റെനെഞ്ചിലെ താളം നിലയ്ക്കണംനിന്റെയോര്‍മ്മകളെന്നില്‍ മറയുവാന്‍എന്‍റെയുള്ളിൽ കിനാക്കളുറയണംനിന്റെരൂപം മിഴിയില്‍ അകലുവാന്‍.എന്റെ മുന്നിലൊഴുകും പുഴയിലെതെന്നിനീങ്ങുന്ന ഓളം നിലയ്ക്കണംകാറ്റുവീശിത്തളര്‍ന്നുറങ്ങും മുളംതണ്ടുമൂളുന്ന ഗാനം നിലയ്ക്കണം.എന്റെചുണ്ടിലെ പാട്ടും നിലയ്ക്കണംഎന്‍റെ വീണതന്‍ തന്ത്രികള്‍ പൊട്ടണംഎന്‍റെ നെഞ്ചില്‍നിന്നു നിന്നെയടര്‍ത്തുവാന്‍കാലാമാം മാര്‍ജ്ജാര പാദമണയണം.എന്‍റെകണ്ണിലെ ദീപ്ത…