Category: വൈറൽ ന്യൂസ്

അതുമാത്രമാണല്ലോ അവസാന

രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയുന്നു ഞാനെന്റെവിലപിച്ച ഹൃത്തിൽ നിന്നുമായ്വിറക്കുന്നില്ലയെന്റെ മരവിച്ച ദേഹത്തിൽഉഷ്ണത്തിൻ അവസാന കണിക പോലും വിടപറഞ്ഞുവല്ലോആരൊക്കെയോ വിലപിക്കുന്നുവല്ലോആരാണെന്നറിയുന്നില്ല ഇന്നു ഞാനും .ഏറെ പ്രണയം വരച്ച വിരലുകൾഏറെ ആശംസകളൊക്കെ അറിയിച്ചവർഏറെ കുളിരായ് കൂടെ കൂടിയവർആരെയുമിന്നെനിക്കറിയില്ലല്ലോഒരു തുള്ളിക്കണ്ണുനീർ എനിക്കായി വീഴ്ത്തിയ,ഏറെനെടുവീർപ്പുകൾഎനിക്കായി…

അട

രചന : ബിജു കാരമൂട് ✍ അരിവട്ടീലുമിയിട്ട്വെളുത്തുള്ളി ചതച്ചിട്ട്മുളങ്കമ്പുമൊടിച്ചിട്ട്പഴന്താക്കോൽ പലതിട്ട്അതിൻമീതെപെരുംപൂവൻചവിട്ടിയ പിടയിട്ടകുലുങ്ങാത്തപുതുമുട്ട യടുക്കിവച്ച്കെറുവിച്ചുനടക്കുന്ന പിടക്കോഴിയടപ്പെണ്ണെപിടിച്ചുവന്നടവയ്ക്കുംഇടയ്ക്കമ്മച്ചിചുനമാങ്ങ പഴുപ്പിക്കുമിരുട്ടത്തെമുറിമൂലയ്ക്കിടയ്ക്കിടെയവർചെന്നുപൊരുന്നിരിക്കുംസമയംപോലടക്കോഴിക്കരിമണി പെരുംഗോതമ്പെളുപ്പത്തിൽ കുടിക്കുവാൻചിരട്ടവെള്ളംദിനരാത്രമിരുപത്തൊന്നണയുമ്പോൾപുലർകാല പ്പുതുമുട്ടയുടഞ്ഞെത്തുംകിയോ കിയോകൾചിലതെല്ലാമിടനെഞ്ചിലടവച്ചുപിടിച്ചാലുംവിരിയാതെവിരിയാതെവെറും ചീമുട്ടവിരിഞ്ഞൊന്നായിറങ്ങിയകലപിലക്കുതൂഹലംതടുത്തുറ്റാൽകമഴ്ത്തിയങ്ങൊളിച്ചുവയ്ക്കുംഒളിച്ചാലും മറച്ചാലുംഅവയ്ക്കൊപ്പംവിരിഞ്ഞിട്ടുണ്ടൊരുവേട്ടച്ചതിക്കഥ തിരികെ റാഞ്ചാൻഒരു ചക്കിപ്പരുന്തുണ്ട്മഴച്ചോലക്കുറുക്കന്മാർപലരുണ്ട്മുളങ്കാട്ടിൽ മുഴങ്ങുന്ന മലമ്പൂച്ചച്ചിരിയൊച്ചപതികാലം പതുങ്ങുന്നയിണച്ചെങ്കീരിഉയിരോടെ വിഴുങ്ങുവാൻഫണം വിരിച്ചിരിക്കുന്ന കരിമൂർഖൻകലികാലച്ചതിച്ചെന്നായ്ക്കൾമുറിവുകൾക്കൊരുമരുന്നരച്ചിട്ടമരമഞ്ഞൾകുടംകൊട്ടിയുയിർപ്പിക്കുംപഴയ സൂത്രംഇതുപൂവനിതുപിട തിരിയുന്നവരെക്കാലംഅറിയില്ലകിളിയെത്ര പിഴച്ചു…

അസ്ഥാനത്തെ ഒന്നാംസ്ഥാനം

രചന : എൻ.കെ അജിത്ത് ✍ പെറ്റുപെരുക്കിപ്പെറ്റുപെരുക്കിചൈനയെവെന്നവരിന്ത്യാക്കാർഇനിയൊരുനാളും ഒന്നാംസ്ഥാനംചൈനയ്ക്കേകില്ലതു വാശി! ഇസ്ലാം, ക്രിസ്ത്യൻ, സിക്കുകൾ, ഹിന്ദുമത്സരമാണ് പെറീക്കാനായ്താന്താങ്ങൾക്കുള്ളീശ്വരവര്യർപട്ടിണി രഹിതം വാഴാനായി! കത്തോലിക്കരു ലേഖനമെഴുതുംകുഞ്ഞാടേറെ പ്രസവിക്കാൻഇസ്ലാമുത്സാഹത്തൊടുവംശംവർദ്ധിക്കാനായോത്തുകളും! ഹിന്ദുവിനങ്ങനെ സെറ്റപ്പില്ലവർനെഞ്ചത്തടിയും നിലവിളിയുംഅന്യരുവേഗമിരട്ടിക്കുമ്പോൾവെമ്പലു ചൊല്ലിനടക്കുന്നൂ ! ജാതികൾ പലതായ് ജീവിക്കുന്നോ-രാണവരല്ലോഹിന്ദുക്കൾതമ്മിൽ സ്പർദ്ധയൊളിപ്പിക്കുന്നോർതമ്മിലടുക്കാതകലുന്നോർ എങ്കിലുമെൺപതുശതമാനത്തെതാഴതെന്നും നോക്കുന്നോർപ്രത്യുത്പാദന വർദ്ധനവേറ്റാൻചാനലുതോറും…

” പ്രണയമഴ പൂക്കുമ്പോൾ “

രചന : ഷാജു. കെ. കടമേരി ✍ പ്രണയമഴയിൽനമ്മളൊന്നിച്ച്നടക്കാനിറങ്ങുമ്പോൾഎത്ര മനോഹരമായാണ്നമ്മൾക്കിടയിൽ വാക്കുകൾപെയ്തിറങ്ങുന്നത്.അകലങ്ങളിൽനമ്മളൊറ്റയ്ക്കിരുന്ന്ഒറ്റ മനസ്സായ് പൂക്കുമ്പോഴുംമഴ കെട്ടിപ്പിടിക്കുന്നപാതിരകളിൽഇടിയും , മിന്നലും , കാറ്റുംനിന്നെക്കുറിച്ചെന്നോട്കവിത ചോദിക്കാറുണ്ട്.വേനൽചിറകുകളിൽഉമ്മ വച്ചെത്തുന്ന മഴ പോലെകടലോളം , ആകാശത്തോളംമിഴിവാർന്നൊരുപ്രണയപുസ്തകംഎനിക്ക് മുമ്പിൽ നീതുറന്ന് വയ്ക്കുന്നു .അടർന്ന് വീഴുന്നദുരിതചിത്രങ്ങളുടെകാണാപ്പുറങ്ങളിൽഉമ്മ വച്ചുണരുന്നതീക്കൊടുങ്കാറ്റിനെകൈക്കുടന്നയിൽകോരിയെടുത്ത്അഗ്നിനക്ഷത്രങ്ങൾകടലാഴങ്ങളിൽ കവിതകൊത്തുമ്പോൾവേട്ടനായകൾക്കിടയിൽ നിന്നുംചവിട്ടിക്കുതിച്ചുയർന്ന…

മുപ്പതിലുംനോമ്പ് തീരാത്തമനുഷ്യരുണ്ടെന്ന്

രചന : അഡ്വ അജ്‌മൽ റഹ്‌മാൻ ✍ മുപ്പതിലുംനോമ്പ് തീരാത്തമനുഷ്യരുണ്ടെന്ന്ഉമ്മ പറഞ്ഞു;രാവിലെയെന്നല്ലഅവര് ദിവസംമുഴുക്കെപട്ടിണിയാണെന്നും…..നോമ്പെറക്കാൻഇന്നെന്താണ്പൊരിക്കടിയില്ലാതെപോയതെന്ന്ഉമ്മാട്ചൊടിച്ചിരിക്കുമ്പോള്‍ഉമ്മയിത് പറഞ്കുഞ്ഞിന്റെപാത്രം നിറച്ചൊരു-തവി ചോറു വിളമ്പി!മുപ്പത്നോമ്പ് നോൽക്കുന്നവനെപടച്ചോനൊത്തിരിഇഷ്ടമാണെന്ന്ഉസ്താദ്പറഞ്ഞതോർത്ത്എന്നുമെന്നുംനോമ്പ് നോക്കുന്നവരെകുഞ്വെറുതെയോർത്തുവെച്ചു !നോമ്പായാൽമാത്രംപള്ളിയിൽ വരുന്നവരെന്ന്മുപ്പത്നോമ്പുമാത്രമുള്ളവർകളിയാക്കിചിരിക്കുമ്പോൾ,ദിനേന നോമ്പുള്ളവരെഅറിയുന്നചിലരുമാത്രമവരെകണക്കിന് പറഞ്ഞു,ഏത് നെറമുള്ളഉടുപ്പ് വേണംപെരുന്നാളിനിടാനെന്ന്കുഞ്ഞുങ്ങൾകുഴപ്പത്തിലായിരിക്കെ,കീറിയൊരുടുപ്പ്തുന്നിക്കൂട്ടിപെരുന്നാളിന്പള്ളിയിൽ പോകുന്നകുഞ്ഞുങ്ങളുണ്ടെന്ന്ഉമ്മ ചേർത്തുവെച്ചു !കിട്ടാതെപോയഒന്നിലുംദുഃഖം വേണ്ടതില്ലെന്ന്,അത് പോലുംതെല്ലനുഭവിക്കാത്തമനുഷ്യരുണ്ടെന്ന്ഏത് വ്യസനത്തിലുംചിരി വിടാത്തജന്മങ്ങളുണ്ടെന്ന്കുഞ്ഞിനെയുമ്മഓർമിപ്പിച്ചു …..മനുഷ്യരേ…മുപ്പതിലും…

ഈ കേരളത്തിൽ ഏകദേശം 12 വീടുകൾ, അപ്രതീക്ഷിതമായി മരണ വീടുകളാകുന്നുണ്ട്.

രചന : ഡാനിഷ്✍ ഒരു ദിവസം ഈ കേരളത്തിൽ ഏകദേശം 12 വീടുകൾ, അപ്രതീക്ഷിതമായി മരണ വീടുകളാകുന്നുണ്ട്. അതായത്, യാതൊരു അസുഖവുമില്ലാതെ ആരോഗ്യവാനായി വീട്ടിൽ നിന്നും പുറത്തിറങ്ങി, തിരിച്ചു വീട്ടിലേക്ക് വെള്ള പുതപ്പിച്ച് കൊണ്ട് പോകുന്ന ആളുകളുടെ എണ്ണം ശരാശരി 12…

ജീവിതത്തിന്റെ നാണയത്തിലുള്ളത് ക്രൂരതയുടെ മുദ്രയാണ്.

രചന : ഠ ഹരിശങ്കരനശോകൻ✍ ജീവിതത്തിന്റെ നാണയത്തിലുള്ളത് ക്രൂരതയുടെ മുദ്രയാണ് അത് കൊണ്ട് സ്നേഹത്തിന്റെ കരിഞ്ചന്തയിൽ നിന്നും കൂടിയ വിലയ്ക്കാണേലും കുഴപ്പമില്ല കുറച്ച് ആശ്വാസം വാങ്ങിയ്ക്കണം എന്ന് പിറുപിറുത്ത് കൊണ്ട് ഒരു ഇടത്തരം ടൗണിലെ ബിവറേജസിന്റെ ക്യൂവിൽ നിൽക്കുന്നൊരാൾ ഒരുപിടി കവിതകളായി…

ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും.

രചന : സഫി അലി താഹ✍ ചില മനുഷ്യരുണ്ട്, ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും. അത്‌ കഴിഞ്ഞാൽ അവരുടെയുള്ളിൽ ആ ബന്ധത്തിന് തിരശീല വീണുകഴിഞ്ഞു.അതിനി എക്സ്പയറി ഡേറ്റ് കഴിഞ്ഞതായാലും ഇല്ലെങ്കിലും അവരത് ഒഴിവാക്കും.ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ എവിടെയാണ് കളയുന്നത്? വേസ്റ്റ്…

മഴ തോരുമ്പോൾ…

രചന : ഷിഹാബ് ഖാദർ ✍ കുത്തേറ്റത്ഇടനെഞ്ചിൽ!ചോരച്ചാലുകൾമണ്ണിൽവീണ്കരിയുന്നു.നിലാവെട്ടത്തിൽഎന്റെ നിഴൽ.ഒടിഞ്ഞൊരുകസേര പോലെയത്!ഘാതകരുടെ അട്ടഹാസം.കൂമൻമാരുടെമൂളക്കങ്ങൾ.നായ്ക്കുരകൾ.മരണമെന്നത്നിസ്സാരമോ?ഇനിയൊന്നുംചെയ്യാനില്ല എന്നബോധ്യം വന്നാൽഒരുപക്ഷേ…ചിലപ്പോൾഅങ്ങനെയല്ലാതെയുമിരിക്കാം.ഘാതകർകളമൊഴിഞ്ഞപ്പോൾമരണത്തിൽനിന്നുണർന്നു.കാടുകയറി.അൽപ്പം മുൻപായിരുന്നുകാടിറങ്ങിയത്.അവിടെപുലിയുണ്ടായിരുന്നു.നരിയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു.പന്നിയും, പോത്തും,പാമ്പുമുണ്ടായിരുന്നു.ആരുമെന്നെഗൗനിച്ചിരുന്നില്ല.അതിനും മുൻപായിരുന്നുഅയാളെ സന്ധിച്ചത്.കാടിനു നടുവിൽഏറുമാടത്തിൽ.ഞങ്ങൾ മദ്യപിച്ചു.ലഹരിയിലയാൾഈണത്തിൽ പാടി.കൈയിലെപുസ്തകക്കെട്ടിൽതാളമിട്ടു ഞാൻ.അവയ്ക്കുള്ളിൽമഴപെയ്യുന്നുണ്ടായിരുന്നു.എനിക്കത്തുറക്കണമായിരുന്നു.നനയണമായിരുന്നു.ഞാൻ അവയെനിലത്തുവെച്ചതേയില്ല.എന്നിട്ടുംഎപ്പോഴാണവകൈവിട്ടുപോയത്?അതാ, കത്തുന്നഉൾക്കാട്.വെന്തെരിയുന്നഏറുമാടം.അഗ്നിജ്വാലകളുടെആഭാസനൃത്തം.വ്യഥയോടെതിരികെ നടന്നു.കാടിറങ്ങിമരണത്തിലേക്ക്…അയാൾകരിഞ്ഞുപോയിട്ടുണ്ടാവണം.ഒപ്പം മറന്നുവെച്ചഎന്റെ പുസ്തകങ്ങളും!അതെന്നെ കൂടുതൽവ്യഥിതനാക്കുന്നു.അവയ്ക്കുള്ളിലെമഴയിപ്പോൾതോർന്നുകാണണം.എനിക്കത്തുറക്കണമായിരുന്നു.നനയണമായിരുന്നു.⚫➖ എസ്. കെ.🌿

വിഷുക്കണി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിഷുപ്പക്ഷി പറന്നെത്തിവിഷുപ്പാട്ടു മൂളിമൂളികണിക്കൊന്ന നൃത്തമാടിമരക്കൊമ്പിൽ കണിമലരായികണികാണാൻ നേരമായികരയുമെൻ മനംതേടിഎവിടെയെന്നുണ്ണിക്കണ്ണൻപുണരുവാൻ കൊതിയായികാർവർണ്ണൻ കാർമുകിൽവർണ്ണൻകാണുമോ കണികാണാൻ വരുമോകണ്ണുകൾ നിറമോഹവുമായികാത്തിരിപ്പൂ കാലങ്ങളായിസങ്കടങ്ങൾ പറയുകയില്ലസന്താപങ്ങൾ കാട്ടുകയില്ലസന്തോഷത്തിമിർപ്പുമായികണ്ണാനിന്നെ കാത്തിരിപ്പൂഇനിയെന്നു വിഷുപ്പക്ഷിനീവിഷുപ്പാട്ടു മൂളിയെത്തുംഇനിയെന്നീ കൊന്നപ്പൂക്കൾകൊമ്പുകളിലൂഞ്ഞാലാടുംഎങ്കിലുമെൻ കണ്ണാനിന്നെകാത്തിരിപ്പൂ കൺപൂപാർക്കാൻകരളിലെ പൂത്താലത്തിൽകണിയൊരുക്കി കണ്ണുതുറക്കാൻ…വിഷുപ്പക്ഷി നീവന്നെത്തുകവിഷിപ്പാട്ടു മൂളിമൂളികണിക്കൊന്ന…