Category: വൈറൽ ന്യൂസ്

കുടിയൻ്റെ മകൾ

രചന : പ്രഭ ശിവ✍ ലില്ലിക്കുട്ടിക്ക് ക്ലാസിൽഒരു ഇരട്ടപ്പേരുണ്ടായിരുന്നുകള്ളുകുടിയൻ്റെ മകളെന്ന്.ആ വിളി കേൾക്കുമ്പോഴൊക്കെചെവി പൊള്ളിഉള്ളൊന്നു മുറിഞ്ഞ്ഉടലാകെകള്ള് മണക്കുന്നതുപോലെതോന്നുമവൾക്ക്.സ്വപ്നങ്ങൾ കുത്തിനിറച്ചക്ലാസ് മുറിയിലിരിക്കുമ്പോഴുംതണുത്ത് വിറങ്ങലിച്ചൊരു ശൂന്യതഅവളെ വരിഞ്ഞുമുറുക്കാറുണ്ടെപ്പോഴും.മലയാളം മാഷ്അപ്പനെക്കുറിച്ച് തിരക്കുമ്പോൾശ്വാസകോശം തേങ്ങിഅവളിൽ നിന്നും ഒരു ദീർഘനിശ്വാസംഅടർന്നു വീഴാറുണ്ട് പുസ്തകത്താളിൽ .എന്നാലും അവൾക്ക്അപ്പനെ വല്യ ഇഷ്ടമാണ്.ചുവന്നു…

അവൾ

രചന : അമ്മുകൃഷ്ണ✍ പൊരുത്തകേടുകളിൽ നുരക്കുന്നഅധികാരധ്വംസനങ്ങളിൽ മനം നൊന്തപ്പോഴുംനിലപാടുകളിലുറച്ചു ജീവിക്കാൻ ഒറ്റക്കാലിൽതപസ്സുചെയ്യേണ്ടി വന്നില്ലവൾക്ക്…നിറഞ്ഞ തിരസ്കൃതങ്ങളുടെ നടുവിലൂടെതലയുയർത്തി നടന്നവളുടെ മുതുകത്ത്കൂന് തിരഞ്ഞവർക്ക് നിരാശ മാത്രം..ദൂഷണഭാണ്ഡങ്ങൾ നിരത്തിയവർ ഒറ്റുമ്പോൾ,കടന്നുപോകേണ്ടതെന്ന ബോധ്യമുള്ളഒറ്റയടിപാതയുടെ നീളമുണ്ടോ അവൾ അളക്കുന്നു…കഷ്ടനഷ്ടങ്ങളുടെ കാറ്റിൽ കരിന്തിരിയണഞ്ഞപ്പോൾമുഖത്തുനോക്കി സഹതപിക്കാൻവന്നവർക്കുമുന്നിൽ മൗനം കൊണ്ട്മൂർച്ചയേറ്റിയവൾക്കുണ്ടോപിശാങ്കത്തിയുടെ ചെറുപോറലിൽ വേദന…കാഴ്ചപ്പുറങ്ങളിലെ…

മാറുന്ന നാട്.

രചന : ബിനു. ആർ✍ കേരളമെന്നുകേട്ടുനമ്മൾഉൾപുളകിതരായ രാവുകളെല്ലാംഒരു സ്വപ്നംപോലെ കൊഴിഞ്ഞുപോവുന്നതുകാൺകെ,വന്നുചേരുന്നതെല്ലാംവന്ദനം ചൊല്ലാൻപോലുംമടിക്കും പുലരികളല്ലേ..കണ്ണുകളിൽ സ്വപ്നംനിറച്ചുൾ-പ്പുളകിതരായ് ലഹരികളില-ടിപതറുന്ന നിരഹങ്കാരകേരളം!കേരമില്ലാമലനിരകൾനിറഞ്ഞകേരളം!വയലെല്ലാം കൊതുകുകൾനിറഞ്ഞകേരളം!നെല്ലിലെല്ലാം വിലയുടെ പതിരുകൾനിറയുന്ന കർഷകരുടെനടുവൊടിക്കും കേരളം!കുന്നായ്മകൾ തീർപ്പുകൽപ്പിക്കുന്നനാടിൻനന്മകളെല്ലാംകുന്നുകൂടിക്കിടക്കുന്ന കേരളം!സ്വയമേ വലിയവനക്കാനായ്സ്വന്തക്കാർക്കു കർമ്മംകൊടുക്കും കേരളം!അന്യരുടെ പറമ്പുകളിൽ പ്ലാസ്റ്റിക്മാലിന്യം വലിച്ചെറിഞ്ഞുആരാധ്യനാവുന്നവരുടെ കേരളം!കുന്നെല്ലാം ഇടിച്ചുനിരത്തിഹരിതങ്ങൾ വെട്ടിനിരത്തിവയലെല്ലാം നിറച്ചുനിരത്തിഅന്നമെല്ലാം…

കാത്തിരിപ്പ്

രചന : രമണി ചന്ദ്രശേഖരൻ ✍ മൗനം വാചാലമായിടും നേരംഓർമ്മകൾ തംബുരു മീട്ടിടുന്നുതളിരിളം ചൂടായി, മഴവില്ലുപോലെനീയെൻ മനസ്സിൽ നിറഞ്ഞു നിൽപ്പൂ എന്നുമീ പാതയിൽ നാം നടന്നപ്പോൾചുണ്ടത്തൊരീണമുണ്ടായിരുന്നുവെയിലിലും കാറ്റിലും പാറിപ്പറക്കുന്നഓർമ്മകൾ മാത്രം ബാക്കിയായി ഏകാന്തതയുടെ തണലുകൾക്കായ് നാംചക്രവാളത്തിന്നതിരുകൾ തേടിപിന്നെയും പിറക്കുന്ന പുലരിക്കായ് നാമിന്നുംഎന്തിനോ…

ഒരു ചെറിയ ഈച്ച.

രചന : ജോർജ് കക്കാട്ട്✍ അടുത്തിടെ, സന്തോഷത്തോടെ, ഞാൻ കണ്ടുഒരു ചെറിയ ഈച്ച പറന്നു വന്ന് ,ഒരു ആപ്പിൾ ഇലയിൽ ഇരിക്കുന്നുഅവളുടെ രൂപം അതിശയകരമാണ്പ്രകൃതിയുടെ വിരലുകളിൽ നിന്ന്അതിനാൽ നിറത്തിൽ,ഒരു ഛായാ ചിത്രത്തിലെന്നപോലെ,ഒപ്പം വർണ്ണാഭമായ തിളക്കത്തിൽ രൂപപ്പെട്ടു.അവളുടെ ചെറിയ തല പച്ചയായിരുന്നുസ്വർണ്ണം ചെറിയ…

തീക്ഷ്ണസുന്ദരി

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ എന്നേത്തൊട്ടു പ്രതിഫലിക്കെനിൻ്റെതീക്ഷ്ണ,സുന്ദരജ്വാലആകൃതിനീ,യെന്നന്തരാളംഎന്നുടെ സ്വർഗ്ഗസീമകളിൽഉയരുകയായി സ്ഫോടനംനിശ്ശബ്ദസുന്ദര സ്ഫോടനംഏതു സമയത്തായിരുന്നൂഭ്രമണംവച്ചതു,നിന്നേ ഞാൻചുറ്റവെ നിന്നെ സൂര്യമുഖീഉണ്ടായീ പുതിയ നിമേഷംനവമൊരു സൂരയൂഥവുംപുതിയദിന, രാത്രങ്ങളുംനമ്മൾമറന്നു നിന്നനേരംനമ്മുടെ സർഗ്ഗസീമകളിൽകൽപനസൂനം വിടരുന്നൂസുഗന്ധസുന്ദര സാമ്രാജ്യംഞാനൊരു വിദ്യാധരനായിസ്വപ്ന സുനീല,യാമങ്ങളിൽമാടിയൊതുക്കി ഹിമകണംരാക്കുളിരായി വരുന്നുഞാൻഇരുളിൽ തെളിയും പൊരുളേവച്ചിഹ നിന്നെ വലം വലംഅമര…

ശാന്തിതീരം.

രചന : മധു മാവില✍ കമ്പനിക്കാർ പത്രപ്പരസ്യം കൊടുക്കുന്നത് പണ്ട് ഉൾപേജിലായിരുന്നു.എത്ര പരസ്യം കൊടുത്തിട്ടും ജനങ്ങൾമൈൻഡ് ചെയ്യുന്നില്ല പോലും. പരസ്യങ്ങളിൽ വിശ്വാസമില്ലാത്ത ജനങ്ങളുടെ നാട്യം കണ്ടാലൊ ISR0 ശാസ്ത്രജ്ഞൻ്റെ ഭാവവും.ഉൾപേജിലെ പരസ്യം ആരും നോക്കുന്നില്ലന്നും വായിക്കുന്നില്ലന്നും പത്രമുത്തശ്ശിമാർ നേരത്തെ തന്നെനേരോടെ നിർഭയമായ്…

പ്രണയത്തിൽ ജ്യാമിതി അപ്രസക്തമാകുന്നത്.

രചന : സെഹ്റാൻ സംവേദ✍ അവളോടുള്ള പ്രണയംവെളിപ്പെടുത്തുകയായിരുന്നുഅവൻ.നിയതമായൊരു ആകൃതികൈവരിച്ച അവന്റെവാക്കുകൾകാറ്റുപോലിരമ്പി.ചിതറിയ മേഘക്കൂട്ടങ്ങൾപോലെയവ അവനെയുംമറികടന്ന്ജ്യാമിതീയ ഘടനകളിലേക്ക്പരിണമിക്കാൻ വെമ്പി.ചതുരാകൃതിയിലോ,വൃത്താകൃതിയിലോ,ത്രികോണാകൃതിയിലോഅല്ലായിരുന്നുവത്. ആറ് ഭുജങ്ങൾ! ഒന്നാം ഭുജത്തിന്റെചില്ലയിൽവന്നിരുന്നപക്ഷികൾ ചിറകുകൾചിക്കിയൊതുക്കിവിളഞ്ഞ ഗോതമ്പുമണിയുടെആകൃതി വൃത്തമോ,ത്രികോണമോഎന്നതിനെച്ചൊല്ലിതർക്കം തുടർന്നു… രണ്ടാം ഭുജത്തിലെതെരുവിലേക്ക്കയറിവന്ന നായ്ക്കൾവൃത്താകൃതിയിൽ വാതുറന്ന്ചതുരാകൃതിയുള്ള ഗേറ്റിലേക്ക്(അകാരണമായി) നിർത്താതെകുരച്ചുകൊണ്ടിരുന്നു… മൂന്നാം ഭുജത്തിലെതടവറയിലടയ്ക്കപ്പെട്ടസിംഹങ്ങൾ (ജീവൻനിലനിർത്താൻ മാത്രംകിട്ടിയ…

തെരുവിലെ കൂണുകൾ

രചന : അഷ്‌റഫ് അലി തിരൂർകാട് ✍ മഴയത്തു പൊട്ടിമുളക്കുന്ന കൂണുപോൽ,തെരുവിലായ് പെരുകുന്നനാഥമാം ബാല്യങ്ങൾമനസ്സാക്ഷിയുള്ളോർക്ക് നൊമ്പര കാഴ്ചയായ്,തെരുവിലായ് അലയുന്നനാഥമാം ബാല്യങ്ങൾമധുരമാം ജീവിതം നുണയേണ്ട പ്രായമിൽ,കൈനീട്ടി അലയുന്നനാഥമാം ബാല്യങ്ങൾമഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും,അലക്ഷ്യമായ് നീങ്ങുന്നനാഥമാം ബാല്യങ്ങൾമൂകമാം ദുഃഖങ്ങൾ കണ്ണിലൊളിപ്പിച്ച്,വയറു വിശന്നൊരനാഥമാം ബാല്യങ്ങൾമറ്റുള്ളവർ തൻ…

ആരാണ് മികച്ച കവി.?

രചന : പള്ളിയിൽ മണികണ്ഠൻ ✍ കാറ്റിൽകൊമ്പൊടിഞ്ഞാലുംവേരിൽകരുത്ത് കാട്ടുന്നവനാണച്ഛൻ.അകത്ത്കടൽ പേറുന്നതുകൊണ്ടാണ്പുറത്തെ പുഴ കണ്ടാലച്ഛൻഭയപ്പെടാത്തത്.മൗനത്തിന്റെ മഞ്ഞുമൂടിയ വഴികളെവാചാലതയുടെമഞ്ഞവെളിച്ചംകൊണ്ടച്ഛൻമറികടക്കാറുണ്ട്.തളർച്ച തോന്നുമ്പോഴുംകരുത്ത് കാട്ടുന്നവനാണച്ഛൻ,കരച്ചിലൊളിപ്പിച്ച്ചിരിച്ചുകാണിക്കുന്ന പുണ്യം.തീവ്രതാപത്തിന്റെ കാഠിന്യം വിതച്ചാലുംപോക്കുവെയിലിന്റെഔഷധം പകർന്നിട്ടേഅച്ഛൻ ഉറങ്ങാറുള്ളൂ.ഭൂമിപോലമ്മ സ്നേഹ-ച്ചെപ്പുമായ് ചേർന്നിരിക്കുമ്പോൾ….ചുട്ടുപൊള്ളിക്കൊണ്ടച്ഛൻ,മേലേകാവൽ നിൽപ്പുണ്ട് സൂര്യനെപ്പോലെ. അമ്മയൊരു കവിയാണ്.നാലുവരികളാൽതീർത്തഎത്രയെത്ര കവിതകളാണെന്നോഅമ്മ അച്ഛനെക്കുറിച്ച് എഴുതിയിട്ടുള്ളത്.കാവ്യമികവുള്ളഅമ്മയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾമറുപടിയായിഒറ്റവരികൊണ്ടൊരുമഹാകാവ്യമാണച്ഛനെഴുതിയത്..അമ്മയുണ്മയാ-ണൻപാണഴകാ-ണതിമൃദുലമൊഴുകുമൊരു-പുഴയാണ്.!!!!ഞാനിപ്പോൾഅന്വേഷണത്തിലാണ്.ഏറ്റവും…