ഷവറിനടിയിൽ നനഞ്ഞുനില്ക്കുമ്പോൾഎന്നുമവനെ ഓർത്തുപോകുന്നു.നിരാസത്തിൻ കറുത്തബലിക്കത്തിയാഴ്ത്തിപ്രണയദേഹിയെ രക്തബലികൊടുത്തു നീ,നിന്റെ കാമസൗധത്തിൻ താഴികക്കുടത്തിലെകറുത്തപിതാക്കളെ സംപ്രീതരാക്കുവാൻ.ഞാനിന്നു മൃതിമണ്ഡപത്തിലെ പഞ്ജരം.സിതോപലത്തിലെ ഹിമശീതനദികൾപോൽവിഷാദ;സജലനയനങ്ങൾ വിറങ്ങലിച്ചൊഴുകുന്നു. ചിത്രകാരിയെങ്കിലും വരയ്ക്കുവാനാകുന്നീല,എന്റെ ദുഃഖവിചാരധാരാ ഫലകങ്ങളിലൊന്നിലുംനിൻനാമചിത്രസഹിതസ്മൃതികളില്ലാതെപോയ്!മോഹംചുഴികുത്തും ചാരക്കണ്ണുകളല്ലാതെപാരുഷ്യമാർന്നയന്നത്തെ മുഖഭാവങ്ങളൊന്നുമേഎഴുതുവാനാകുന്നില്ല തപ്തചായങ്ങളാൽ,നശിപ്പിച്ചു വലിച്ചെറിഞ്ഞെത്ര ചിത്രലേഖിനികളെ,കുറ്റമീ പ്രകമ്പിത;സങ്കടഹൃദന്തത്തിന്റെതെങ്കിലും! പ്രസരിപ്പിൻ പുണ്യതൈലങ്ങളുഴിയുംസ്നാനത്തിൽ, ഓർമ്മതൻ ഗർഭനാളിയിൽപൊരുളായ്ത്തെളിഞ്ഞൊരു വെളുത്തതൂവാല.പാപവൈപുല്യത്തിൽ, ആറാംതിരുമുറിയിലെന്റെനഖമുനയാൽ മുറിഞ്ഞ…