രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാട്ടൊന്നുപാടാൻ മുതിരുമ്പൊഴേക്കെന്നെ-യാട്ടിയോടിച്ചാൽ ഞാനെന്തുചെയ്യും?നാട്ടിൻ്റെ നൻമകളൊക്കെക്കെടുത്തുന്നകൂട്ടമായ്മാറീ,ഭരണവർഗ്ഗം!പട്ടിണിപ്പാവങ്ങൾതൻ പരിദേവന-മൊട്ടുമേ,കേൾക്കാൻ മനസ്സില്ലാതെ,വേട്ടയാടീടുകയല്ലോ,നിരന്തരംകാട്ടാളൻമാരതിക്രൂരമായ് ഹാ!സാംസ്കാരികനായകൻമാർതൻ നാവുകൾസ്തംഭിച്ചുപോയതിനെന്തു ഞായം?എല്ലാ,മധികാരസ്ഥാനമെന്നോർക്കുമ്പോ-ളല്ലോ,മനസ്സുതപിച്ചിടുന്നു!കണ്ടതുംകേട്ടതും ചൊല്ലുമ്പോൾ ചൊല്ലുന്നോർ-ക്കിണ്ടലല്ലാതെ മറ്റെന്തുണ്ടാവൂ!കാലം കലികാലമെന്നല്ലാതെന്തുഞാൻകാലേയൊരിറ്റു ചിന്തിച്ചിടേണ്ടൂ?എത്രകണ്ടാവും സഹിച്ചുനിന്നീടുവാ-നത്രമേ,ലീനാടനാഥമാകേ!ഏതിനു,മിങ്ങൊരറുതിയുണ്ടാകുമെ-ന്നേതേതു നേരവുമോർത്തുകൊൾവിൻ!ഓരോദിനവും കഴിച്ചുകൂട്ടീടുവാൻപാരം പ്രയാസപ്പെടുന്നുമർത്യർ!ആരുടെ ചേതനയ്ക്കാകുമീ കണ്ണുനീർനേരിലാവോ,തുടച്ചൊട്ടു നീക്കാൻ!രാഷ്ട്രീയ വേതാളനൃത്തങ്ങളാടുന്ന,വേട്ടപ്പുലികളേ നിങ്ങളോർപ്പൂആവില്ല നിങ്ങൾക്കധികനാൾ ഞങ്ങളിൽനോവിൻ്റെ ശൂലമുനകളേറ്റാൻ!ഇന്നലെ…