ആരുടെയോ അതിഥി
രചന : സെഹ്റാൻ ✍ ആരുടെ അതിഥിയായിരുന്നുഞാൻ ഇന്നലെ…?ഇന്നലത്തെവീഞ്ഞിൻ ലഹരി.ഇന്നത് പടം പൊഴിച്ചപാമ്പിനെപ്പോൽ.മയക്കത്തിലേക്ക്പൂണ്ടുപോവാനും,ഉണർച്ചയിലേക്ക്കൺമിഴിക്കാനുമാവാത്തആലസ്യതയാർന്നനനുത്ത പുലരിയിൽകൗതുകം വിടർത്തിതലയിണയരികിൽ ഒരുപിടി പനിനീർപ്പൂക്കൾ!ആർക്ക് സമ്മാനിക്കാമതെന്നആശയക്കുഴപ്പത്തിൽക്രമരഹിതം വളഞ്ഞുപുളയുന്നപുലർനടത്തിൻ പാത.പാതയോരത്ത്ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെ വീടുകൾ.ഒന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽസൂഫീനൃത്തമാടുന്നൊരുചിലന്തിയെക്കണ്ടു.രണ്ടാമത്തെ കാമുകിയുടെവീടിനുമുന്നിൽശിശിരകാലനിദ്രയിൽആണ്ടുപോയൊരുകരടിയെക്കണ്ടു.മൂന്നാമത്തെ കാമുകിയുടെവീടിനുമുന്നിൽനക്ഷത്രത്തിന്റെരൂപഘടനകളൊന്നുമില്ലാത്തൊരുനക്ഷത്രം കണ്ടു.നാലാമത്തെ കാമുകിയുടെവീടിനുമുന്നിൽപകൽവെളിച്ചത്തിൽദിക്കുതെറ്റിയൊരുമിന്നാമിനുങ്ങും.ഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെവീടുകൾ പിന്നിടുമ്പോൾനാലുപേരിലാർക്ക്സമ്മാനിക്കാമാ പൂക്കൾ…?ആർക്കുമില്ല!നാലുദിവസം നീണ്ടനടത്തത്തിനൊടുവിൽഞാനതെന്റെകല്ലറയ്ക്ക് മുകളിൽനിക്ഷേപിക്കുന്നു.കല്ലറയ്ക്കുള്ളിൽഒന്നാമത്തെരണ്ടാമത്തെമൂന്നാമത്തെനാലാമത്തെകാമുകിയുടെകാമക്കിതപ്പുകൾസംഭോഗശീൽക്കാരങ്ങൾ!ആസക്തിയുടെശീലചുറ്റിയ കാറ്റ്!ഉയർന്ന ഗോപുരം പോൽഉദ്ധരിച്ചു…