ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

ഇന്നലെകളെ …. Daison Neyyan Aloor

ഇന്നലെകളെഎന്തിനു നിങ്ങൾമാടി വിളിക്കുന്നു,ഉണരുവാനാകാതെപിടയുകയാണല്ലോയിന്നുകൾദുരിതമാണിന്ന്, ഒരുദുരന്തം തലയ്ക്കു മേൽ ‘തഴുകി നിൽപ്പു ലോകമാകെമരണ നിരക്കുകൾനാൾക്കുനാളേറി പായു-മ്പോഴെന്തു ചെയ്യുമെന്നറിയാതെശാസ്ത്രവും, മതപ്രവാചകരുംഭരണാധികാരികളുംനിശബ്ദരായ് പോകുന്നു.എങ്കിലും അടച്ചിട്ടകൂരയ്ക്കു കീഴീലിന്നുഎല്ലാരും പരസ്പരമുരിയാടിചിരിച്ചു ഒരുമയുടെ വസന്തംതീർക്കുന്നു, കെട്ടകാലത്തിലും നൽക്കാഴ്ചകളായ്.ഭീതീയുടെ നെരിപ്പോടിന്നുള്ളിൽപിടയുന്നു ചിന്തകൾ.നാളെയുടെ മോഹങ്ങൾക്കുമേൽകരിനിഴലാഴത്തിലലിഞ്ഞുചേർന്നു ഇനിയെന്നുവേർതിരിച്ചെടുക്കാനാകു-മെന്നറിയാത്ത വിധം.എങ്കിലും പ്രതീക്ഷകൾനമ്മൾ എല്ലാമതിജീവീക്കുംകാലമേ കാത്തിരുന്നുകണ്ടോളു.🍁🍁🍁🍁🍁🍁🍁🍁ഡെയ്സൺ. നെയ്യൻ

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺ​ഗ്രസ് വഹിക്കും.

ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺ​ഗ്രസ് വഹിക്കുമെന്നും…

അടിമയായ യസീദി പെൺകുട്ടി ….Sunu Vijayan

കുർദുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച 14 കാരി യസീദി പെൺകുട്ടി 5 വര്ഷങ്ങള്ക്കു ശേഷം ഇരുപതാം വയസിൽ മോചിതയായപ്പോൾ പറഞ്ഞ അനുഭവങ്ങളുടെ ഒരു ചെറിയ ആവിഷ്ക്കാരം കവിതയായി നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.===========================ഭാഗം ഒന്ന്=========മഞ്ഞുമ്മവക്കുന്ന, പൂക്കൾ ചിരിക്കുന്നസുന്ദരമായൊരു ഗ്രാമംലില്ലികൾ പൂത്തു സുഗന്ധം പരത്തുന്നനന്മ…

വെറോണിക്കയുടെ തൂവാല. … ദിജീഷ് രാജ് എസ്

ഷവറിനടിയിൽ നനഞ്ഞുനില്ക്കുമ്പോൾഎന്നുമവനെ ഓർത്തുപോകുന്നു.നിരാസത്തിൻ കറുത്തബലിക്കത്തിയാഴ്ത്തിപ്രണയദേഹിയെ രക്തബലികൊടുത്തു നീ,നിന്റെ കാമസൗധത്തിൻ താഴികക്കുടത്തിലെകറുത്തപിതാക്കളെ സംപ്രീതരാക്കുവാൻ.ഞാനിന്നു മൃതിമണ്ഡപത്തിലെ പഞ്ജരം.സിതോപലത്തിലെ ഹിമശീതനദികൾപോൽവിഷാദ;സജലനയനങ്ങൾ വിറങ്ങലിച്ചൊഴുകുന്നു. ചിത്രകാരിയെങ്കിലും വരയ്ക്കുവാനാകുന്നീല,എന്റെ ദുഃഖവിചാരധാരാ ഫലകങ്ങളിലൊന്നിലുംനിൻനാമചിത്രസഹിതസ്മൃതികളില്ലാതെപോയ്!മോഹംചുഴികുത്തും ചാരക്കണ്ണുകളല്ലാതെപാരുഷ്യമാർന്നയന്നത്തെ മുഖഭാവങ്ങളൊന്നുമേഎഴുതുവാനാകുന്നില്ല തപ്തചായങ്ങളാൽ,നശിപ്പിച്ചു വലിച്ചെറിഞ്ഞെത്ര ചിത്രലേഖിനികളെ,കുറ്റമീ പ്രകമ്പിത;സങ്കടഹൃദന്തത്തിന്റെതെങ്കിലും! പ്രസരിപ്പിൻ പുണ്യതൈലങ്ങളുഴിയുംസ്നാനത്തിൽ, ഓർമ്മതൻ ഗർഭനാളിയിൽപൊരുളായ്ത്തെളിഞ്ഞൊരു വെളുത്തതൂവാല.പാപവൈപുല്യത്തിൽ, ആറാംതിരുമുറിയിലെന്റെനഖമുനയാൽ മുറിഞ്ഞ…

നളചരിതം … Pirappancode Suresh

അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേശീതളക്കാറ്റുപോലെന്നെത്തഴുകി നീപല്ലവി പാടിയില്ലേസ്വർണ്ണിമച്ചേലുള്ള മഞ്ജുളേ നിന്നെ ഞാൻവാരി പുണർന്നതല്ലേ(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേസന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2 തളിരിലക്കുമ്പിളിൽ നേദ്യവുമായി നീതൊടുകുറിയിട്ടു നിന്നുആതിരക്കുളിരിനാലധരം വിറയ്ക്കുന്നഏഴിലമ്പാലയായിഏഴരപ്പൊന്നാന ചന്തമായമ്പലത്തറയിലെകൽവിളക്കിൽഎഴുതിരിയിട്ടൊരാട്ടവിളക്കായി…

‘ലോക്ക് ഡൌൺ’ ….. യൂസഫ് ഇരിങ്ങൽ

ഭാഗികമായതാണെങ്കിലും ‘ലോക്ക് ഡൌൺ’ എന്ന കടുപ്പമേറിയ യാഥാർഥ്യം പ്രവാസ ലോകത്ത് കടുത്ത മാനസിക വ്യഥയും സമ്മർദവുമാണ് വിതച്ചത് . നാട്ടിൽ, വീടിന്റെ സ്നേഹ ലാളനകൾ ഈ ദുരന്ത കാലത്തെ ഒറ്റപ്പെടലിൽ പരസ്പരം സാന്ത്വനമായെങ്കിൽ ഒരു വലിയ വിഭാഗം പ്രവാസികൾ അതി മാരകമാവിധം…

അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി. വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ്…

സ്വപ്‌നം ********* Soorya Saraswathi

രാത്രി രാക്ഷസൻ കുത്തിപ്പൊട്ടിച്ചനിലാക്കണ്ണിന്റെ നിലയ്ക്കാത്തകണ്ണീരായി മഴ പൊഴിയുമീ പാതിരാവിൽവിളിക്കുന്നു നീയെന്നെയകലെ പ്രഭചൊരിയുമൊരു ദേശമുണ്ടതു കാണാൻ.കരിഞ്ഞുപോയെന്നോ കനവൊക്കെയെങ്കിലുംകവിതതൻ പൂക്കൾ വിടരുന്ന മനസ്സെന്ന ദേശംനനഞ്ഞ നെറ്റിത്തടം തുടച്ച്‌കൊഴിഞ്ഞ നക്ഷത്രപൂക്കൾതൻ ഗന്ധവുമായെന്റെ ജാലകത്തിൽപതുങ്ങുന്നു കാറ്റ്……..മയങ്ങുമെൻ മൂർധാവിലമ്മവച്ചു നീമധുരമായി വീണ്ടും മൊഴിയുന്നുവേനലിൽ പൊള്ളിയ നിന്റെപാദങ്ങളിത്തിരി തണുക്കട്ടെവെയിൽ നിലവാക്കി…

ബ്ലിസ് ഓഫ് സൈലെൻസ് …. Sudev Vasudevan

തച്ചുകൊല്ലുക ! സാധുക്കൾ ! മൗനികൾ !ആത്മമല്ലാതെ മറ്റൊന്നുമില്ലാത്തവർഉള്ളതെങ്കിൽ ചരാചരമൊക്കയുംസർഗ്ഗചൈതന്യമാണെന്നറിഞ്ഞവർനിത്യമായതാം സത്തയിൽ കത്തുന്നജ്വാലമാത്രമായ്‌ മാറിനിൽക്കുന്നവർകൊല്ലുവോനും മരിക്കുവോനും വൃഥാതോന്നലാണെന്നുറപ്പിച്ചറിഞ്ഞവർ പുഞ്ചിരിക്കുന്നു വൃദ്ധസന്യാസി ഹാ !മൃത്യു ദണ്ഡുമായ്‌ മുന്നിൽവന്നപ്പോഴുംവന്ദനം മഹാപ്രഭോ ! അങ്ങുതൻസ്പന്ദനങ്ങളാണെന്നിലെ ചിന്തയുംനന്മയെ തന്നെ ധ്യാനിച്ചുധ്യാനിച്ചുവൻഹിമാലയ സാനുവിൽ നിന്നങ്ങുജ്ഞാനനിർവൃതി വിട്ടിങ്ങു പോന്നത്ഭേദഭാവങ്ങളറ്റതുമൂലമോ സ്നേഹ-കാരുണ്യത്യാഗമാം…

ഒരു (കോറന്റൈൻ) നൊമ്പരം … Hari Kumar

കുപ്പി കമിഴ്ത്തിരസിക്കുന്ന കൂട്ടരോ-ടൊപ്പമിരുന്നെത്രനേരം…..കത്തിപ്പിടിക്കുവാ-നെത്ര ബോട്ടിൽ;കരൾചുട്ടുതിന്നെത്ര യാമങ്ങൾ……സ്വച്ഛസായൂജ്യംവരിച്ച നർമ്മോക്‌തികൾകെട്ടിപ്പിടുത്ത സീൽക്കാരം…..കയ്യാങ്കളിക്കൊപ്പമെത്തുമ്പൊഴുംസ്നേഹവാക്കിൻ നറും ചുംബനങ്ങൾ…..ഒന്നെന്ന ചിന്തയാ-ലൊട്ടിപ്പിടിച്ചെത്രബാന്ധവത്താളമേളങ്ങൾ…… ഇന്നെന്തു സംഭവി-ച്ചെന്നോ;കരൾ പറി-ച്ചങ്ങിങ്ങെറിഞ്ഞെന്നപോലെ…..കുപ്പിപോൽ പൊട്ടി –പ്പൊടിഞ്ഞുള്ള നൈരാശ്യ-ഭിത്തിമേലൊട്ടുന്നു ദു:ഖം….. (പെഗ്ഗെങ്കിലുംകൈക്കലില്ലെങ്കിൽ ദൈവമേകൊണ്ടത്തരൂ കാളകൂടം……)