ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

കോപ്പൊരുക്കങ്ങൾ..

രചന : എസ്.എൻ.പുരം സുനിൽ✍ കേരളീയമെന്നുദ്ഘോഷ പൂരിതവാരിളംതെന്നൽ തൊട്ടുതലോടുമീഭാവസമ്പന്ന ലോകമതിങ്കലോകോമളമെന്ന കോമാളിവേഷമായി കാടറിഞ്ഞോന്റെ കാടത്തപൂർവ്വതനാടറിഞ്ഞു ചിരിക്കുവാൻ വേണ്ടിയോകാടുവിട്ട കിളിമകൾ പെട്ടൊരീകൂടൊരുക്കി രമിപ്പു നാമിങ്ങനെ…? കാഴ്ചയേറുന്ന മാനവീയത്തിലെകാഴ്ച മാത്രമായൊട്ടൊതുങ്ങീടുന്നവീഴ്ച – താഴ്ചകളേറുന്ന ജീവിത –ക്കാഴ്ചവട്ടത്തിൻ കോപ്പൊരുക്കങ്ങളിൽ വേഷമത്രേ പ്രധാനമതാകയാൽവേഷമിങ്ങനെ കെട്ടിച്ചു പോറ്റിയചേഷ്ട തീർക്കും…

സ്ട്രീറ്റ് ലൈറ്റ്

രചന : സി. എസ്. നിയാസ് ✍ തെരുവിലൊന്നു നടക്കാനിറങ്ങൂ ;ങേ…തെരുവെന്ന് കേൾക്കുമ്പോൾനിങ്ങളെന്തിനാണിങ്ങനെ പൊള്ളുന്നത് ?!നരകത്തിലെനൂൽപ്പാലത്തെക്കുറിച്ച്നിങ്ങൾക്കറിവില്ലാത്തതിന്റെ കുഴപ്പമാണത് .കൂട്ടരേ,തണുത്തുറഞ്ഞ നിങ്ങളുടെഒറ്റമുറിയല്ലിത്!നിറയെ ട്രാഫിക്കുകളുള്ള ,അതികഠിനയാത്രയാണ്.നിങ്ങളൊരു ചിത്രകാരനിലേക്ക്പരുവപ്പെടൂ…എന്നിട്ട് പതിയെ നടന്നുനോക്കൂ ,നിറങ്ങളുടെഉപാധികളില്ലാത്തതിനാൽവഴികൾ തെറ്റും , തീർച്ച !നെടുകെയും കുറുകെയും നീലം തെറിപ്പിച്ച്, വിട്ടുപോയവ വീണ്ടും…

ഗാസ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ തീരാത്ത ബോംബുവർഷത്തിൽഗാസയെരിയുന്ന ഘോരദൃശ്യംമുഖപുസ്തകത്തിൻറെ താളുകളിൽആരോ കൊടുത്തുകരഞ്ഞിരുന്നു ചോദിച്ചിതദ്ദേഹം എല്ലാവരോടുമായ്:‘ലോകമേ നന്നായുറങ്ങിയോ നീ?’ സത്യത്തിൽ ഞാനൊരാധിയുംകൂടാതെഅത്യന്തനിദ്രയിൽ വീണിരുന്നുഅതൊരലട്ടുന്ന ചിന്തയാണേസത്യസന്ധൻ ഞാൻ കപടനല്ല ചർച്ചകൾ വേണ്ട ഈ കാലദോഷംഎങ്ങിനെ വന്നു ഭവിച്ചതെന്ന്നമ്മളെവിടെയുമെത്തുകില്ലചൂടും വെറുപ്പുമേ ബാക്കിക്കാണൂ ചോരപ്പുഴകളുമങ്കലാപ്പുംഘോരവിനാശാഗ്നിജ്വാലകളുംകണ്ടുശീലിച്ചവർ…

യുദ്ധം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻയുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?രക്തംകൊണ്ടാരിവിടെ എഴുതി വിജയംചോരവാർന്നാരൊക്കെയാർത്തു കൂവി? യുദ്ധംനാമെത്രയോ കണ്ടൂ…. ഭൂമിയിൽയുദ്ധത്തിൽ ജയിച്ചവരുണ്ടോ…?യുദ്ധംകൊണ്ടാരൊക്കെ ജയിച്ചോപലപ്പോഴുംജയിച്ചവർ തോറ്റവരായി മാറി കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽഅധിനിവേശത്തിന്റെ രക്തക്കറകൾകാലമൊരുപാടു മാറിയെന്നാലും തമ്മിൽകാര്യമറിയാതെ യുദ്ധം തുടരുന്നു നാശം വിതച്ചുവിതറുന്നു തമ്മിൽ…

അടഞ്ഞ വാതില്‍

രചന : ശങ്കൾ ജി ടി ✍ അടഞ്ഞ വാതില്‍ഓരടഞ്ഞ വാതിലേയല്ല…!ഒരടഞ്ഞ വാതിലില്‍തുറന്നേക്കാമെന്നൊരു പ്രതീക്ഷഎപ്പോഴും തുറന്നുകിടപ്പുണ്ട്…അടഞ്ഞ വാതിലില്‍ഒരു തുറന്ന വാതില്‍ഉറങ്ങിക്കിടപ്പുണ്ട് എന്നു് പറയാംഅടഞ്ഞ വാതിലില്‍ ഒരു തുറന്ന വാതില്‍അടഞ്ഞു കിടുപ്പുണ്ട് എന്നു പറയാം..അടഞ്ഞ വാതില്‍അകം പുറം എന്ന് പ്രപഞ്ചത്തെരണ്ടായി വിഭജിക്കുന്നു…അകത്തുള്ളത് പുറത്തുള്ളത്സ്വന്തം…

കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്…?

രചന : S. വത്സലാജിനിൽ✍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്…?അമ്മ മകനോട് ചോദിച്ചു.ഒരു ക്ലൂ തരുമോപേരിൽ, സ്വാമിയുണ്ട്ചട്ടമ്പി സ്വാമിഉത്തരം ഉടനെയെത്തിഅല്ലഒരു ക്ലൂ കൂടിഅദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പേര്നരേന്ദ്രൻ എന്നായിരുന്നു.ഇപ്പൊ പിടികിട്ടിഎന്നാൽ വേഗം പറനരേന്ദ്രമോഡിഅമ്മ രൂക്ഷമായി നോക്കിയതുംഅവൻ അടുത്ത ഉത്തരത്തിലേയ്ക്ക്ചാടിമറിഞ്ഞുനരേന്ദ്രപ്രസാദ്!അമ്മ ഒന്നും മിണ്ടാതെ,കരയുന്ന…

എന്തിന്…?

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ദൈവമെന്തിനു മനുഷ്യാനിനക്കുതമ്മിലടിക്കാനോമതങ്ങളെന്തിനു മനുഷ്യാനിനക്കുമതിലുകെട്ടാനോജാതിയെന്തിനു മനുഷ്യാനിനക്കുമേനിനടിക്കാനോമന്ത്രമെന്തിനു മനുഷ്യാനിനക്കുതന്ത്രങ്ങളണിയാനോപോർവിളിയെന്തിനു മനുഷ്യാ നീയുംപോകുമെന്നറിയാമോഅതിരുകളെന്തിനു മനുഷ്യാനിനക്ക്അയിത്തം കൽപ്പിക്കാനോകാപട്യമെന്തിനു മനുഷ്യാ നിന്നുടെചതിക്കുഴി മറയ്ക്കാനോനേർവഴി മറന്നു മനുഷ്യാ നീയിന്നുതേർവാഴ്ച നടത്തുന്നോമനുഷ്യനായതെന്തിനു മനുഷ്യാ നീമനുഷ്യത്വം മറക്കാനോസത്യമെന്തെന്നറിയാതെ നീ സ്വന്തംജന്മം തുലക്കാനോ….?

യാഥാർത്ഥ്യലോകത്തെ ആലീസ്

രചന : സെഹ്റാൻ✍ പഴകി മഞ്ഞനിറമാർന്നപുസ്തകത്താളുകളിൽ നിന്നുംപിടഞ്ഞിറങ്ങിമഴയിൽ നനഞ്ഞകാട്ടുചേമ്പിലകളിലേക്ക്വഴിതെറ്റി കയറിപ്പോകുന്നവാലൻമൂട്ട.കടലിരമ്പുന്ന റേഡിയോ.വിരസമായ് പൊഴിയുന്നമഴത്തുള്ളികൾ…ആലീസ് കഥയെഴുതവേഅവളുടെ നിറഞ്ഞ മുലകളിൽതലചായ്ച്ച് ഉൻമാദത്തിന്റെഗാനമാലപിക്കുന്നു അവൻ.ഘടികാരത്തിന്റെ നിലയ്ക്കാത്തപെൻഡുലം കണക്കെ അവൾക്കുള്ളിൽചലിക്കുന്നു അവൻ.ഇണചേരലിനിടെ കഥയ്ക്ക്‘ആലീസിന്റെ അത്ഭുതലോക’മെന്ന്പേരിടുകയും,’യാഥാർത്ഥ്യലോക’മെന്ന്വെട്ടിത്തിരുത്തുകയും ചെയ്യുന്നു അവൾ…🦋 🦋കടൽജലം നിറച്ച ചില്ലുഭരണിയിൽആണ്ടുകിടക്കുന്നു അവൻ.ഒപ്പം കരിന്തേളുകളുടെരൂപം പൂണ്ട അക്ഷരങ്ങൾ…ദംശനാസക്തിയോടെ…

റിട്ടയർമെന്റ് ഹോമിലേക്ക്

രചന : ജോർജ് കക്കാട്ട് ✍ മനോഹരമായ ഈ ലോകത്തിൽ അതിവേഗതയിൽ കാലം കടന്നു പോയി റിട്ടയർമെന്റ് നേടി സീനിയർ ഹോമിൽ ഒറ്റമുറിയിൽ അകപ്പെടുന്ന ഒരു മഹാനായ മനുഷ്യൻ അദ്ദേഹത്തെ കണ്ടപ്പോൾ ആ മനുഷ്യനിലേക്ക് .. “ഒരു വൃദ്ധയെപ്പോലെ സമയം ചെരിപ്പിൽ…

മൂന്നാം ക്ലാസുകാരനായ ശ്രാവൺ കെ.ജിനുവിൻറെ മൂന്ന് കവിതകൾ

രചന : ശ്രാവൺ കെ.ജിനു✍ തുള്ളി ചുട്ടു പഴുത്ത മുറ്റത്ത്ഒരു തുള്ളി വീണു.സൂര്യൻ വലിച്ചു കുടിച്ചു.പിന്നെയും പിന്നെയും തുള്ളികൾചാലായി നിറഞ്ഞൊഴുകി,ഒടുവിൽ മുറ്റത്തെമണ്ണും കട്ടോണ്ട് എങ്ങോ പോയി.കരിഞ്ഞുണങ്ങിയ ഇലകളിൽതുള്ളികൾ തുള്ളിച്ചാടി.വലിയൊരു സ്ട്രോയുമായിപിന്നെയും വന്നു കള്ള സൂര്യൻകുഞ്ഞുതുള്ളികളെ വലിച്ചെടുത്തുകുടിച്ചു തീർത്തു.വേനൽ മഴ കുന്നിൻ താഴെ…