ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

കാകവൃത്തം

രചന : സുരേഷ് പൊൻകുന്നം ✍ ഞെട്ടിത്തരിക്കുന്നു കാകൻതാൻ…കൊത്തിവലിക്കും ശവം ചിരിക്കെ…മൊട്ടിട്ടു വന്ന പ്രണയമതിനെയുംകൊത്തിനുറുക്കിയസദാചാര നാറികൾ..ദൈവമേ കൈതൊഴാംകേക്കുമാറാകണംകാക്കുമാറാകണമങ്ങനെനിത്യവും പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്തൻമനം ശുദ്ധമാക്ക്യോൾ..ഹാ മൃത്യുവെ പുൽകി കിടക്കുന്നുനഗ്നം നടു റോഡിലിൽ…….ഇതെന്ത് ലോകംനഗ്നമാം മേനിയിൽ കീറിപ്പറിഞ്ഞതാംമേൽവസ്ത്രങ്ങളങ്ങിങ്ങ് മാത്രമായി…ഹാ.. മർത്യാ നീയെത്ര മ്ലേച്ഛൻ…..ശവപ്പറമ്പിൽ മേവും കഴുകനോ…

മരിക്കുന്നതിന്റെതൊട്ടു മുമ്പത്തെ നിമിഷം

രചന : എം ബഷീർ ✍ മരിക്കുന്നതിന്റെതൊട്ടു മുമ്പത്തെ നിമിഷംദൈവമെന്നോട് ചോദിച്ചുഇനി ആരായിനിനക്കീ ഭൂമിയിൽജനിക്കണം ?ഒട്ടും ചിന്തിക്കാതെഞാൻ പറഞ്ഞുഎനിക്കൊരുശലഭമായാൽ മതി .ദൈവം മൂക്കത്ത് വിരൽ വെച്ച്അത്ഭുതം കൂറി .അൽപായുസ്സാണ്ശലഭജന്മംവേഗം തീർന്നുപോകും.എനിക്ക് അത്രയും മതിഒരു വസന്തകാലം .അതുമില്ലെങ്കിൽഒരു രാവും പകലുംഅല്ലെങ്കിൽഒരു നിമിഷനേരം മതിദൈവം…

ലഹരികുണ്ഡം കത്തിയാളുന്ന മാവേലിനാട്!

രചന : ജയരാജ്‌ പുതുമഠം✍ “പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ…കേട്ടു കേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ…കരളിന്റെ കാതലേ…”മലയാളി മനസ്സിനെ എക്കാലത്തും വിസ്മയിപ്പിച്ച ഒരു താരാട്ട് പാട്ടായിരുന്നു,1970 ൽ ‘സീത’ എന്ന ചിത്രത്തിന് വേണ്ടി അഭയദേവ്എഴുതി ദക്ഷിണാമൂർത്തി സംഗീതമേലങ്കി അണിയിച്ച് വശ്യസാന്ദ്രമായ…

🙏മഞ്ഞപ്പട്ടുടുത്ത ശ്രീകൃഷ്ണ ജയന്തി🙏

രചന : കൃഷ്ണമോഹൻ കെ പി ✍ മനതാരിലുള്ളൊരു ഗുരുവായൂരപ്പൻ്റെമഹനീയരൂപം വിളങ്ങി നില്ക്കുംമധുരമീ വരികൾക്കു സംഗീതമേകുവാൻമുരളികയൂതുന്നു മധുരിപുവുംമലയാളമണ്ണിൻ്റെ സ്വർഗ്ഗമാം ഗുരുവായൂർമലർമണത്താലേ നിറഞ്ഞിടുമ്പോൾമനുഷ്യൻ്റെ ചിത്തത്തിൽ മൃദുമന്ദഹാസത്തിൻമധുരിമ തൂകുന്നു മുരഹരിയുംമധുകൈടഭാന്തകൻ ചുവടുകൾ വയ്ക്കുമ്പോൾമദഭരമാകുന്നു ഹൃദയമാകെമധുരമാംഗീതത്തിൻ അലയൊലിയെത്തുന്നുമനസ്സിൽ കുതൂഹലം ചേർത്തു വയ്ക്കാൻമാനവ ചിന്തയിലേകസ്വരൂപനായ്മാധവൻ വന്നങ്ങവതരിപ്പൂമാറ്റെഴും ഭക്തിയാം…

മുന്നേറുവിൻ കൂട്ടരെ !

രചന : ഹരിഹരൻ✍ വെട്ടിത്തെളിച്ച് മുന്നേറേണ്ടുന്നവരാണു നാംഅദ്ധ്യാപകർ ഈ പാതയില്ലാപ്പാതയിൽ !അപ്പാതയിൽ അനർഗളം ഗമിക്കേണ്ടവർ നിങ്ങളുംനല്ലതാം വിദ്യാർത്ഥികൾ !പിന്നെയും ബഹുദൂരം പിന്നിട്ടു പോയീടുവിൻനിങ്ങൾ തൻ ലക്ഷ്യത്തിനായ് !പിന്നിലുണ്ടവരെന്ന ചിന്തയിൽപോകണംപിൻതലമുറ നന്നായിടാൻ !വെളിച്ചം കാട്ടണംനന്മ ചൊരിയണം ലക്ഷ്യബോദ്ധ്യം നല്കണംവെന്നിക്കൊടി നാട്ടണംനന്മതൻ വിത്തുവിതച്ച് മുന്നേറിടാം…

കാലം 🌹

രചന : സന്തോഷ് കുമാർ ✍ ബന്ധങ്ങളെല്ലാം വേർപിരിയുംഒന്നൊന്നായ് കൊഴിഞ്ഞുപോകുംവിരഹചൂടിൽ നിന്നങ്ങനെദിനരാത്രങ്ങൾ കഴിഞ്ഞുപോകുംഒച്ചിനെപ്പോൽ സമയം നീങ്ങുംപലവുരു നെടുവീർപ്പുകളുയരുംഓർമ്മകൾ പലതും ഓടിയെത്തുംമുള്ളുകളാൽ കുത്തിനോവിക്കുംചിന്തകളലസം ചിതറിക്കിടക്കുംആകുലത തളംകെട്ടി നിൽക്കുംആളുകൾ വന്നുപോകുംഒടുവിൽ ആളനക്കമില്ലാതാകുംകാലത്തിൻ ഗതിമാറും പതിയെമർത്യഗതിയും അങ്ങനെതന്നെസാഹചര്യങ്ങൾ മാറിമറയുംമറവി മായപുതപ്പുമായെത്തുംകളിചിരികൾ മടങ്ങിയെത്തുംതൊടിയിൽ പൂവുകൾ നൃത്തംവയ്ക്കുംകുന്നിന് ഒരു…

നിഷ്കളങ്കതയിലേക്ക്

രചന : ജോർജ് കക്കാട്ട്✍ അവിടെ നിരപരാധിത്വം നഷ്ടപ്പെട്ടുഅവിടെ ബിയറിന്റെയും നിന്റെയും മണംടോയ്‌ലറ്റിന്റെ പിൻഭാഗത്ത് കുത്തിഅവർ അവരെ കൊന്നുസ്വപ്നങ്ങൾ കുഴിച്ചിടുന്നിടത്ത്കടും നിറമുള്ള ഊതിവീർപ്പിച്ച, ജീവനേക്കാൾ വലുത്നിരപരാധിത്വം നഷ്ടപ്പെടാൻ ഞാൻ പഠിച്ചുസത്യം പിടയുന്നു ഒന്നുമില്ല..അവിടെ നിരപരാധിത്വം നഷ്ടപ്പെട്ടപ്പോൾഅവർ കൈകൾ ഉയർത്തി മുഖത്തടിച്ചുതറയിലേക്ക് വീണു…

ഓണനാൾ ഓർമ്മനാൾ

രചന : ഹരികുമാർ കെ പി✍ ഓർമ്മയിൽ ഓണങ്ങൾ ചിത്രം വരച്ചുശാരിക പൈതൽ തൻ പൂക്കളം കണ്ടുമാനത്തു മഴവിൽ മണിവില്ലൊരുക്കിപൂവിളിയായി പൊൻതുമ്പി പാറികാറ്റു വന്നു മെല്ലെ കഥ പറഞ്ഞുമാവേലി മന്നന്റെ ഓർമ്മകളായ്ഊഞ്ഞാൽ പാട്ടും കളിയരങ്ങും കണ്ടുകളകൂജനസ്വരം വേണുമായിഅത്തംപത്തോണമതുച്ചത്തിൽപാടാംതിരുവാതിരയരങ്ങൊന്നു കാണാംനല്ലോണമായി നറുതിരി കത്തിച്ച്നിലവിളക്കിൻ…

ഓണമായല്ലോ പെണ്ണേ…

രചന : സുരേഷ് പൊൻകുന്നം ✍ ഓണമായല്ലോ പെണ്ണേവാ നമുക്കൊരൂഞ്ഞാല് വേണ്ടേനാളെയാണല്ലോ കണ്ണേ നീഉണരാത്തതെന്തേഅത്ര സമൃദ്ധിവൃദ്ധിയില്ലായിരുന്നെങ്കിലുംകുഞ്ഞുശോകങ്ങൾമറക്കുവാൻ മായ്ക്കുവാൻനാമശോകമരത്തണലിലിരുന്ന്കണ്ട സ്വപ്‌നങ്ങളാണിന്ന്ബാക്കിയും സാക്ഷിയുംഞാൻ കൊണ്ടുവന്നചെണ്ടുമല്ലിയൊക്കെ വാടി ഹാനൊന്തുപോകുന്നല്ലോ നീകൺതുറക്കാത്തതെന്തേനീ കൺതുറക്കാത്തതെന്തേനാമെത്രയത്തപ്പൂക്കളമിട്ടയീ മുറ്റംഎത്രയലങ്കോലമിന്ന് മൃത്യുനീയെത്ര ഭീകരൻഎന്തിനായിരുന്നെടോകണ്ട് കണ്ടാ കാഴ്ചകളൊന്നുംകണ്ട് തീരുന്നതിൻ മുൻപ്എന്റെ പെണ്ണിനെ കൊണ്ടുപോയത്മന്ദമാരുതാ നീയുംമിണ്ടിയില്ലല്ലോ…

പ്രതിഷേധം.

രചന : ഗഫൂർ കൊടിഞ്ഞി. ✍ ടീച്ചറോടല്ല;നിഷ്കളങ്കരായഎൻ്റെ സഹപാടികളോടുമല്ലഉമ്മയുടെ ഗർഭപാത്രത്തോടാണ്ഞാൻ പ്രതിഷേധിക്കുന്നത്.എന്തിനാണ് ഫാസിസത്തിൻ്റെഈ ഊഷരഭൂമിയിൽനീയെൻ്റെ വിത്ത് മുളപ്പിച്ചത്?നീയെന്തിനാണ് ദൈവമേആ മുസ്ലിം പൊക്കിൾകൊടിയോട്എന്നെ ചേർത്ത് കെട്ടിയത് ?മുന്നറിവുകളെല്ലാം നിനക്കാണല്ലോ.ത്രികാലജ്ഞാനവും നിനക്കുണ്ടല്ലോഎല്ലാം നീ മുൻകൂട്ടി തീരുമാനിച്ചതാണല്ലോ.എന്നിട്ടും എന്തിന്ഈ ജയിലറയിലേക്ക്എന്നെ തുറന്നു വിട്ടു.വന്യജീവികൾ രാപ്പാർക്കുന്നഈ വേതാള…