ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

ചത്ത പകലുകൾ

രചന : ഐമിറ സനം ✍ ചത്ത പകലുകൾക്ക്ചുംബനമിറ്റിച്ചമനുഷ്യരോട്ചാവ് പക്ഷികടപ്പെടുന്നത്ഒരുവേള, അവളുടെ കൊലപാതകത്തിന്ശേഷമായിരുന്നെന്നവളറിയുമ്പോൾചത്ത നേരങ്ങൾക്ക് കാലം കറുപ്പ് മാറ്റി വച്ചത് പോലെ,ജീവൻ വെടിഞ്ഞു പെണ്ണ് മലർന്ന് കിടക്കും.കണ്ണീരിന്റെ വീർപ്പ്മുട്ടലിൽപ്രണയം പൂവിട്ടത് പോലെയവൾക്ക്തെമ്മാടി കുഴിയൊരുക്കി കാലം കടമ തീർക്കും.ശേഷിച്ച ശരീരത്തിൽ മണ്ണ്,ചൂട് മാറ്റി…

🌷 ചാന്ദ്രയാൻ – അഭിമാന നിമിഷം 🌷

രചന : ബേബി മാത്യുഅടിമാലി ✍ ചാന്ദ്രയാൻ തിങ്കളിൻ മണ്ണിലിറങ്ങിചന്ദ്രിക കോരിത്തരിച്ചുനിന്നുകോടാനുകോടിയാം ഭാരത ജനതയുംഅഭിമാന നിമിഷത്തിൻ സാക്ഷിയായിപാരിന്റെ നടുവിലായ് ഭാരത ശാസ്ത്രജ്ഞർതലയുയർത്തിയിന്നു നിന്നിടുന്നുശാസ്ത്രക്കരുത്തിലീ ഭാരത ദേശവുംലോകത്തിൻ നെറുകയിലെത്തിയിപ്പോൾപാശ്ചാത്യ രാജ്യങ്ങൾ നേടാത്ത നേട്ടങ്ങൾഭാരതം സ്വന്തമായ് നേടിയിന്ന്ഇനിയുമൊരുപാടു മുന്നോട്ട് പോകണംവിണ്ണിലെ രഹസ്യങ്ങൾ അറിയുവാനായ്ബുദ്ധിയിൽ ശക്തിയിൽ…

ഓണം എന്നത് ഒരു പ്രതീക്ഷയാണ്!

രചന : S. വത്സലാജിനിൽ✍ ഓണം എന്നത് ഒരു പ്രതീക്ഷയാണ്!കൂനാംക്കുരുക്ക് പോലെ അത് ചിലപ്പോഴൊക്കെ രക്ഷിതാക്കളെ വരിഞ്ഞു മുറുക്കുന്ന നിസ്സഹായതയാണ്.ഓണത്തെക്കുറിച്ച്,ഒട്ടുവലിയ സങ്കല്പങ്ങളോ…,നിലയ്ക്കാത്ത പ്രതീക്ഷകളോഒന്നും എനിക്കില്ലായിരുന്നു.ഓണത്തിന്റെ അന്ന് രാവിലെ ഉറക്കമെഴുന്നേറ്റ് വരുമ്പോൾനല്ല പച്ചനെല്ല് പുഴുങ്ങിയുണക്കികുത്തിപൊടിച്ചെടുത്ത പൂനെല്ലിൻ പുട്ടുംപയറും പപ്പടവും പഴവും.ഒപ്പം എത്ര വേണേലും…

അച്ഛൻ

രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഞാനൊരച്ഛനാകുംവരെയുംഅയാൾ വെറുമൊരു ആൾരൂപം മാത്രമായിരുന്നുവോ?അതെയെന്നു ചൊല്ലുവാൻതെല്ലും മടിയില്ലിനിക്കിന്ന്! ആണായ്‌ ഒരാൾരൂപം മാത്രംതൂണായ്‌ മാറുന്നതും തുലോംപ്രച്ഛന്നവേഷത്തിലാവുന്നതുംഅച്ഛന്റെ വേഷപ്പകർച്ചയല്ലോ! ഉള്ളിൽ തപം ചെയ്തുറഞ്ഞുഘനംകെട്ടി നിൽക്കും സ്നേഹംഅവനിലെ ആണൊരു തുണ-യായ്‌ തൂണിരമായ്‌ മാറുമ്പോൾ! ഒരിടത്തിരുന്നല്ല ചിന്തകളൊന്നുംഅവനിലെ ആശയ ഗർഭങ്ങൾതീർക്കുന്നത്,…

കവിയാകുന്നത്.

രചന : ഗഫൂർ കൊടിഞ്ഞി.✍ ഉപ്പു പുരണ്ടനിൻ്റെ നോവുകൾനക്കിത്തുടച്ചാണ്ഞാൻ കവിയായത്പക്ഷെ നീയതറിഞ്ഞില്ല.ആ കണ്ണീർ കിനിവുകളിലൂടെഎൻ്റെ സർഗാത്മകത തിടം വെച്ചു.നിൻ്റെ നൊമ്പരങ്ങൾഇറക്കിവെക്കാനുള്ളഒരത്താണിയാണ്ഞാനെന്ന് നീ ആശ്വസിച്ചു.എന്നാൽ നീ ചീഞ്ഞുവളമാകുന്നതും കാത്ത് ഞാനിരുന്നു.ആ ജീർണ്ണതയുടെ പശിമയിൽചേറ്റിലെ ചെന്താമര പോലെകവിതകളും കഥകളുംകായ്ച്ച് പൂത്തു.നിൻ്റെ വേവിലും ചൂടിലുംപൊള്ളലുകൾ തിണർക്കുമ്പോൾഞാനതിന്…

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍ ചിങ്ങമാസപ്പുലരിതൻ മണിചന്ദന വാതിൽ തുറക്കയായ്പൊൻ ദീപങ്ങൾ കൊളുത്തി കേരളംപൊൻകുരുത്തോലകൾ തൂക്കിപുത്തനാണ്ടു പിറക്കയാണിന്ന്മലയാളത്തിരുനാളായ്.മന്ത്രകോടിയുടുത്തെഴുന്നെള്ളികൈരളി കാവ്യമോഹിനി !പൂർവ്വ ദിങ്മുഖകാന്തിയൊക്കെയുംനിൻ മുഖത്തേയ്ക്കൊഴുകിയൊ !ധനു മാസത്തിരുവാതിര പോൽചന്ദ്ര താരകൾ പൂത്തുവൊ !ചെന്താമരപ്പൂ വിടർന്നു കവിൾത്തടങ്ങളിൽ പുളകമായ് !ദേവികെ നിന്റെ ഗാനധാരകൾചാരു…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്ര മേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര…

ക്രൂശിതന്റെ വിലാപം

രചന : മംഗളാനന്ദൻ✍ ബത്ത്ലഹേമിലെ കാലി-ത്തൊഴുത്തിൽ പിറന്നവൻഎത്തി, കാൽവരിക്കുന്നി-ലൊടുവിലവശനായ്.കരുതിവച്ചീടുന്നു,നീതിമാന്മാർക്കായ് കാലംകുരിശുമരണങ്ങൾ,ഭീകരദുരന്തങ്ങൾ!കഴിഞ്ഞു വിചാരണ,നീതിയെ നിയമം കൈ-യൊഴിഞ്ഞു, സ്വന്തം കൈകൾകഴുകി പീലാത്തോസും.ദൈവപുത്രനെ ക്രൂശി-ച്ചീടുവാൻ വിധിയായി,കൈവല്യരൂപൻപോലുംകണ്ണുകളടയ്ക്കുന്നു !സ്വന്തമായ് തോളിൽ മര-ക്കുരിശു ചുമന്നവൻഅന്തിമയാത്രയ്ക്കുള്ള-യകലം താണ്ടീടുന്നു.ചാട്ടവാറടിയേറെനീതിമാൻ ശരീരത്തിൽഏറ്റുവാങ്ങവേ, സത്യംചോരവാർന്നുഴലുന്നു.ആവതു ശ്രമിച്ചിട്ടുംകുരിശിൻഭാരം താങ്ങാ-നാവാതെ കൃശഗാത്രൻവീണുപോകുന്നു, മണ്ണിൽ.മരണഭയംപൂണ്ടശിഷ്യരുമോടിപ്പോയി,കുരിശിൻവഴികളി-ലേകനായിരുന്നു നീ.ഒടുവിൽ ‘ഗാഗുൽത്തായിൽ’കുരിശേറ്റിയ നിന്റെഉടലിൽനിന്നു…

കടലാസ് തുണ്ട്

രചന : അബു താഹിർ തേവക്കൽ ✍ തിരികെ വരുമെന്നറിയില്ലതീരത്തായ് അണയുമെന്നറിയില്ലഅലയായ കാറ്റിലെഅകലെകായ് പാറിയകടലാസ് തുണ്ട്പോൽഞാൻ വെറും കടലാസ്-തുണ്ടുപോൽ…എഴുതിയ വരികളിൽസ്വപ്നത്തിൻ കനവുംവെട്ടിയ വരികളിൽമോഹത്തിൻ ഭംഗവുംഅതിരുകളില്ലാ വാനത്തിൽ-ഏകനായ് ഞാൻ പാറുമ്പോൾപെയ്‌തൊരുമഴയിൽ-കുതിർന്നങ്ങു പതിച്ചതുംപേറിയ ചെളിയുംപോറിയ മനസ്സുമായിപുതുവെളിച്ചത്തിൻ ഉണക്കുമായിഞാൻ വീണ്ടും പാറുന്നു

ഭ്രാന്തി.

രചന : ജിബിൽ പെരേര✍ ചിത്തഭ്രമത്തിന്റെമൂന്നാമത്തെ വളവിൽ വെച്ചായിരുന്നു എല്ലാവരുമവളെഭ്രാന്തിയെന്ന് വിളിച്ച് തുടങ്ങിയത്‌.അന്നുമുതലവൾആകാശം തുന്നിയ കുപ്പായവുംനക്ഷത്രങ്ങൾ കോർത്ത മാലയുമണിഞ്ഞ്മുറിയിൽ തൊങ്കിത്തൊട്ട് കളിക്കുന്നു.കാലിലെ ചങ്ങലക്കിലുക്കങ്ങളിൽചിലങ്കകെട്ടി നൃത്തം ചെയ്യുന്നപഴയ സ്കൂൾ വിദ്യാർത്ഥിനിയാകുന്നൂ,പലപ്പോഴുംതെക്കൻ കാറ്റിനോട്പരിഭവം പറഞ്ഞ്കിഴക്കൻ കാറ്റിന്റെമറുപടിയ്ക്കായ്‌അവൾപടിഞ്ഞാറോട്ട്നോക്കിയിരിക്കുന്നു.ജടപിടിച്ചമുടിക്കെട്ടിലൂടെയിഴയുന്ന പേനുകൾക്കൊക്കെഓരോരോ പേരിടുന്നു.അന്നേരംആ ഓരോ പേനുകളുംമുടിയിഴകൾക്ക് കെട്ടിച്ചുകൊടുത്തപെണ്മക്കളാകുന്നു അവൾക്ക്.ചോര…