പ്രണയത്തിൽ ജ്യാമിതി അപ്രസക്തമാകുന്നത്.
രചന : സെഹ്റാൻ സംവേദ✍ അവളോടുള്ള പ്രണയംവെളിപ്പെടുത്തുകയായിരുന്നുഅവൻ.നിയതമായൊരു ആകൃതികൈവരിച്ച അവന്റെവാക്കുകൾകാറ്റുപോലിരമ്പി.ചിതറിയ മേഘക്കൂട്ടങ്ങൾപോലെയവ അവനെയുംമറികടന്ന്ജ്യാമിതീയ ഘടനകളിലേക്ക്പരിണമിക്കാൻ വെമ്പി.ചതുരാകൃതിയിലോ,വൃത്താകൃതിയിലോ,ത്രികോണാകൃതിയിലോഅല്ലായിരുന്നുവത്. ആറ് ഭുജങ്ങൾ! ഒന്നാം ഭുജത്തിന്റെചില്ലയിൽവന്നിരുന്നപക്ഷികൾ ചിറകുകൾചിക്കിയൊതുക്കിവിളഞ്ഞ ഗോതമ്പുമണിയുടെആകൃതി വൃത്തമോ,ത്രികോണമോഎന്നതിനെച്ചൊല്ലിതർക്കം തുടർന്നു… രണ്ടാം ഭുജത്തിലെതെരുവിലേക്ക്കയറിവന്ന നായ്ക്കൾവൃത്താകൃതിയിൽ വാതുറന്ന്ചതുരാകൃതിയുള്ള ഗേറ്റിലേക്ക്(അകാരണമായി) നിർത്താതെകുരച്ചുകൊണ്ടിരുന്നു… മൂന്നാം ഭുജത്തിലെതടവറയിലടയ്ക്കപ്പെട്ടസിംഹങ്ങൾ (ജീവൻനിലനിർത്താൻ മാത്രംകിട്ടിയ…