🗞️പ്രണയപഞ്ചിക
രചന : മനോജ്.കെ.സി.✍ മാംസനിബദ്ധങ്ങൾക്കും ആത്മരതികൾക്കുമപ്പുറംഹൃദയം സ്നിഗ്ധരാഗോന്മാദവേരാഴങ്ങൾ തേടിയുംനമ്മൾ,നമ്മൾ ഒരേ മനോ – പ്രാണബിന്ദുവായി ലയിച്ചും രമിച്ചുംഈ ഭവാബ്ധി നീന്തി കടന്നിടും മുന്നേ…പ്രതിബദ്ധതയുടെ രുചിക്കൂട്ടിനുള്ളിൽനിരാസങ്ങൾതൻ ചവർപ്പുനീർ കടുക്കുന്നു…വിണ്ടുകീറിടുന്നു മേധാവബോധങ്ങൾപ്രാണനുമപ്പുറം നിന്നെ ഉൾക്കൊണ്ട ഈ ആത്മാവ്ഏകാന്തതയുടെ ഇരുളറയിൽ ഗതികേടിൻ ചുവരുംചാരിആകാശതാരകളോട് പരിദേവനത്തിൻ ഭാഷയും…