കാഞ്ഞിരചോട്ടിൽ
രചന : സിന്ധുഭദ്ര✍ ഇത്രമേൽ കയ്പുള്ളകാഞ്ഞിരമരത്തിന്റെചുവട്ടിലിരിക്കുമ്പോഴുംഅത്രമേൽ മധുരമുള്ളഓർമ്മകളാണുള്ളിൽനിറയുന്നതൊക്കെയും…നിന്നിലെമുള്ളുകളറിയാതെവാരി പുണർന്നപ്പോൾപൊടിഞ്ഞു വീണതെല്ലാംഎന്റെ ഹൃദയ ചുവപ്പിന്റെചുടുചോരത്തുള്ളികളായിരുന്നുകയ്പറിയാതെ നുകർന്നതെല്ലാംനിന്റെ പ്രണയത്തിന്റെചില്ലകളിൽ പൂത്തുലഞ്ഞപുറമെ മധുരം പൂശിയനിറമാർന്ന കനികളായിരുന്നുസ്വർണ്ണവർണ്ണമാർന്ന ഫലങ്ങളുംതിക്തരസമാർന്ന ദലങ്ങളുംഉള്ളിൽ ഗരമായ് പടർന്ന്കണ്ണിലൊരു നനവായ് നെഞ്ചിലുണ്ടിപ്പഴുംഔഷധമേറും നിന്റെ വിത്തിൽമുറിവുണങ്ങിയ ഹൃദയത്തിന്റെതിക്തമേറും നോവു മറന്നിടാൻകാഞ്ഞിരക്കുരുതേടി വന്നതാണിച്ചുവട്ടിൽ