കാണാക്കയങ്ങൾ
രചന : മംഗളാനന്ദൻ✍ കവി, ഞാൻ കിടക്കുന്നുകടലിൻ തീരത്തുള്ളംകവിയും വിഷാദങ്ങൾപേറുമീ സായാഹ്നത്തിൽ.തിരമാലകൾ വന്നുതഴുകിപ്പോകുന്നേരംവിരഹം മറക്കുന്നുതീരമുത്സാഹത്തോടെ.എങ്കിലും പരിഭവ-മുണ്ടത്രേ,യാവോളവുംസങ്കടം പറയുവാൻസമയം കിട്ടുന്നില്ല.തെളിവാനിലെ മിന്നി-നില്ക്കുന്ന താരാജാലംഒളികണ്ണാലേ ഭൂവിൻസൗന്ദര്യം നുകരുന്നു.കഥകൾ ചൊല്ലിക്കൊണ്ടുകടല കൊറിക്കുന്നമിഥുനങ്ങളീ കടൽ-ക്കരയിൽ നടക്കുന്നു.അറിയാമെനിക്കങ്ങുദൂരെയായാഴക്കടൽമരുവീടുന്നു ശാന്തം,ഗംഭീര,മന്യാദൃശം.ഈവിധമഗാധമീഭവസാഗരം, മർത്ത്യ-ജീവിതം തേടും പവി-ഴങ്ങൾതൻ ഭണ്ഡാഗാരം.ഇനിയും കണ്ടെത്താത്തസർഗ്ഗചാരുതയുടെകനികൾ നേടാനർത്ഥ-തലങ്ങൾ തിരയവേ,നാമറിയുന്നു,…