Category: വൈറൽ ന്യൂസ്

മാവേലിവന്നപ്പോൾ (ആക്ഷേപഹാസ്യം)

രചന : സാഹിത പ്രമുഖൻ ✍ വന്നു മഹാബലി കേരളത്തിൽ തൻ്റെപൊന്നു പ്രജകളെ കാണാൻ പതിവുപോൽ!ചിങ്ങമാസത്തിൽ തിരുവോണ നാളിലാമന്നവനെത്തി ഗൃഹാതുരത്വത്തോടെ…” പയ്യെ” നടന്നു മഹാബലി നമ്മുടെ“പബ്ലിക്ക് “റോഡിലൂടേറെയായാസമായ് .!കുണ്ടും കുഴികളും കണ്ടിട്ടു മന്നവൻചിന്തിച്ചു പോയി ” തെൻ പാതാളമോ ശിവ”.!മുമ്പുതാൻ വന്നപ്പോളുണ്ടായനുഭവംകൊണ്ടു…

തിരുവോണക്കിനാവ്

രചന : ജയരാജ്‌ പുതുമഠം.✍️ തുഷാര രേണുക്കൾവീണുടഞ്ഞ മരുഭൂമിയിൽതോൽവിയുടെ പൂമ്പൊടികൾചിറകുയർത്തി വിരിഞ്ഞഒട്ടകദേശത്തെ പൂവാടിയിലാണ്എന്റെ മുനയൊടിഞ്ഞ പ്രാണന്റെദാർശനിക മുൾച്ചെടികൾപടർന്ന് വളർന്ന് പുഷ്‌പ്പിതമായത്മുറിവുകൾ ഉണങ്ങാത്തചകിതഹൃദയവുമേന്തിമറുമരുന്നില്ലാത്ത വിധിയുടെസ്വാഭാവിക താളങ്ങളിൽസ്വയം സൃഷ്‌ടിച്ച ആകാശങ്ങളിൽഓണപ്പുടവകൾ നെയ്ത്കരളിന്റെ കാവ്യമുറ്റത്തെഇളങ്കാറ്റിൽ ഞാനിരിക്കുമ്പോൾപച്ച പട്ടുചേലചുറ്റിയകിഴക്കൻവനമേഖല താണ്ടിപാടിവരുന്നു കുമ്മാട്ടികൾനിരനിരയായ്ഉത്രാടപ്പുലരിയിൽഹൃദയം നിറഞ്ഞ് പ്രണയം വിളഞ്ഞതെളിവാനത്തിൽകതിരുപോൽ വിരിഞ്ഞനിന്റെ…

പൊന്നോണപ്പൂക്കളം🌷🌺

രചന : അൽഫോൻസാ മാർഗരറ്റ്✍ പൊന്നോണത്തിനുപൂക്കളം തീർക്കാൻമുക്കുറ്റിപ്പൂവന്നല്ലോവാർമഴവില്ലിൻ മഞ്ഞയിലിത്തിരിനുള്ളിയെടുത്തു ജമന്തിപ്പൂആമ്പൽപ്പൂവിൻ കൈയ്യുപിടിച്ചുചിറ്റാടപ്പൂ വന്നല്ലോതിത്തെയ് തക തെയ് പാടിപ്പാടിപിച്ചകമൊട്ടുവരുന്നുണ്ടേ..പനിനീർമലരുകൾ നിരയായ് വന്നുസുഗന്ധച്ചെപ്പു തുറന്നല്ലോകുങ്കുമമെല്ലാം വാരിപ്പൂശിതെച്ചിപ്പൂവുമണഞ്ഞല്ലോഓണത്തപ്പനു നൈവേദ്യവുമായ്മന്ദാരപ്പൂ നിൽക്കുന്നുകോളാമ്പിപ്പൂ പുഞ്ചിരിതൂകിപമ്മിപമ്മി വരുന്നല്ലോവെൺതൂമഞ്ഞിൻ പുടവയണിഞ്ഞുതുമ്പപ്പൂവുമുണ്ടല്ലോആവുമ്പോലെ പുഞ്ചിരി തൂകികൊച്ചരിപ്പൂക്കളുമെത്തുന്നൂതോരണമിട്ട കുരുത്തോലയുടെതുമ്പത്തൂഞ്ഞാലാടുന്നുചെമ്പട്ടിൻപാവാടക്കാരിചെമ്പരത്തിസുന്ദരിയാൾനക്ഷത്രംപോൽ ശോഭയുമായിനന്ത്യാർവട്ടമിരുന്നല്ലോതുമ്പിതുള്ളി കവുങ്ങിൽ പൂക്കുലകുണുങ്ങിക്കുണുങ്ങിവരുന്നുണ്ടേപൂക്കളനടുവിൽ റാണിചമയാൻചെന്താമരയുമെഴുന്നെള്ളിപൊന്നോണത്തിരുകോടിയുടുത്തുചെമ്പകറാണിയെഴുന്നെള്ളി …ആരാണിനിയും…

“ശ്രദ്ധിക്കണം..!!

രചന : പി. സുനിൽ കുമാർ✍ “ശ്രദ്ധിക്കണം..!!മാന്ത്രികനാണയാൾ..ആരെയും കയ്യിലെടുക്കുന്ന മാന്ത്രികൻ.എല്ലാം അയാളുടെ പുറംപൂച്ചുകൾ മാത്രം ….!!അയാൾ നമ്മുടെ പരിപ്പിളക്കും..!”പല കോണിൽ നിന്നും ഒരാളെപ്പറ്റി പല പല അഭിപ്രായങ്ങൾ ഉയരുകയാണ്.അങ്ങനെ ഒരു ദിവസംഅയാൾ വന്നു കയറി…!മഞ്ചേരിയിലെ ഡിസ്ട്രിക്ട് സോയിൽ കൺസർവേഷന്റെ കാര്യാലയത്തിലേക്ക്..കയ്യിൽ കനത്തിൽ…

പ്രണയത്തിൻ്റെ കറുപ്പുവസന്തം

രചന : ജലജ സുനീഷ് ✍ അവൻ്റെയുമവളുടെയുംപ്രണയം കാണുമ്പോളെനിക്ക്വൈദ്യുത പ്രവാഹമേറ്റവാവലുകളെ ഓർമ്മവരുന്നു.എട്ടുകാലി വലകണക്കെകാലങ്ങളോളം പറ്റിപ്പിടിച്ചശരീരം,തുളവീണ്കണ്ണെത്താദൂരമൊരുമാന്ത്രികനഗരം കൊടുങ്കാറ്റിലുലഞ്ഞ്നെഞ്ചിൽ കനലൂതുന്നു.അവനുമവളും കറുത്തചിറകുകളണിഞ്ഞ് പ്രണയവൈദ്യുതികൾക്കുള്ളിൽവെന്ത് വെന്ത് ‘ …നോക്കി നിൽക്കെ ഞാനുംവാവലിനെപ്പോലെകറുത്ത കമ്പികളിലൊന്നിൽഅറിയാതൊട്ടി.വെയിലും മഴയും കൊണ്ടോട്ടവീണചിറകിനപ്പുറത്തെ നഗരംതലച്ചോറിനുള്ളിൽ കടന്ന്‘ഒന്നെന്നുള്ളത് പൂജ്യമെന്നുംപൂജ്യങ്ങളെല്ലാം രണ്ടെന്നുംപരിഹസിക്കുന്നു.അവനുമവളും ചേർന്നിരിക്കുന്നു.എന്നിലാകെ കറുപ്പുവസന്തം!ഇലകളാകെ കറുത്തിരിക്കുന്നു.വാവലിൻ്റെ…

കവിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഞാനെത്രയകലയാണകലയാഇരുളുപുതച്ച മലഞ്ചരിവിൻആരുകാണുന്നിതാരുകണ്ടീടുവാൻഎണ്ണ മണക്കും പുരാവെളിച്ചത്തിൽഅമ്മയുമച്ഛനും മക്കളും മാത്രംവൈശ്വാനരാഗ്നിതൻ സൂക്ഷ്മ കണങ്ങൾകനവിൻകനലിൽ ചുട്ട ബ്രഹ്മാന്നംരുചിച്ചു കേവലം കഥയറിയാമയങ്ങിടുന്നൂ വ്യഥയറിയാതെഉണരാനും കഥ തുടരുവാനുംആരുകാണു,ന്നിതാരുകണ്ടീടുവാൻഇരുളുകമ്പളം വന്നു മൂടുന്നൂഎണ്ണവിളക്കിൻ്റെ നാളമേ സാക്ഷിഇരുളിലുറങ്ങും കുടിലു സാക്ഷിദൂരെ രാവിലിരുന്നു കാണുന്നൊരീകവിഹൃദയനാളമിതും സാക്ഷികവിയുടെ സങ്കല്പരാവുകളിൽഅരൂപമാനസ വിജനതയിൽഅനുപമമീയിതു…

ന്റെ മോളെ ചീക്കി കൊണാക്കി തരാണെ.

രചന : സഫൂ വയനാട്✍ ങ്ങക്കിത് വെറും കാടായിരുന്നില്ലേ?കാണാൻ ഭംഗീള്ള കാഴ്ചയായിരുന്നില്ലെ?ഞാള് വെറും കാട്ട് ജാതിക്കളാ യിരുന്നില്ലേ?എന്നാലാ കാട് ഞാളെ ജാതി മാത്രല്ല,നാടേനൂ,വീടേനൂ,അമ്മയേനൂ..ഇന്നലെ വന്നോര് പറയണൂവയനാട് പണ്ടത്തെ വയനാടല്ലാന്ന്..കാടെല്ലാം നാടായ് മാറീന്ന്,കാട്ടാറും കബനീം മെലിഞ്ഞുണങ്ങീന്ന്,വെൽക്കം ചെയ്യുന്ന വയലറ്റ് വേലിയേരികാണാനേയില്ലെന്ന്.പണ്ടു പണ്ട് വിഷാദത്തിന്റെ…

എന്നിട്ടും.

രചന : ഗഫൂർ കൊടിഞ്ഞി✍ കുഞ്ഞു മൂത്ത പെങ്ങളായിരുന്നു.എന്നിട്ടും മീനിൻ്റെ നടുക്കഷ്ണംഉമ്മ എന്നും എനിക്കാണ് വിളമ്പിയത്.കുഞ്ഞോൾ ഏറ്റവുമിളയവാൽസല്യ ഭാജനമായിരുന്നുഎന്നിട്ടും ഉപ്പ മിഠായിപ്പൊതിഎൻ്റെ കയ്യിലാണ് തന്നത്.കുഞ്ഞോക്കും കുഞ്ഞുവിനുംകാണാൻ നല്ല ചേലായിരുന്നു.എങ്കിലും അമ്മായി വരുമ്പോൾഎന്നെയാണ് ഉമ്മ വെച്ചത്.കിടക്കപ്പായയിൽ മൂത്രമൊഴിച്ചത്ഞാനായിരുന്നെങ്കിലുംഅടിയും പഴിയുമെല്ലാം കുഞ്ഞുവുംകുഞ്ഞോളുമാണ് പങ്കിട്ടെടുത്തത്.പഠിക്കാൻ മടിയനായഎനിക്ക്…

തലമുറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു…

ജീവിച്ച് ജീവിച്ച്മരിച്ചു കൊണ്ടിരിക്കുമ്പോൾ ‘

രചന : താഹാ ജമാൽ ✍ അടിമ അടിമയായിനില നില്ക്കുകയുംഉടമ ഉടമയായി വികസിക്കുകയുംചെയ്യുന്ന കാലത്തുംകാട്ടിലെ രാജാവിൻറെ പേര്സിംഹം എന്ന് തന്നെയാണ്.ആൺസിംഹംഇരപിടിക്കാതിരുന്നിട്ടുംതിന്നുകൊഴുത്തവൻ രാജാവായി വാഴുന്നു.നീണാൽ വാഴട്ടെയെന്ന് പുലമ്പിതൊണ്ട വറ്റിപ്പോയവരുടെ പാട്ടിൻ്റെപരവതാനി ഉടഞ്ഞുപോയതറിയാതെചിന്തകൾ വിചിത്രമായ മൗനം തിരയുന്നുജീവരേഖയിലേക്ക് നേർഹസ്തരേഖയുടെ നീണ്ടപ്രയാണംഞാന്‍ഒരു കുന്നോ, പർവ്വതമോആയിരുന്നെങ്കിൽഉറവയായി മണ്ണിൽനിറഞ്ഞേനേഎനിയ്ക്ക്…