Category: വൈറൽ ന്യൂസ്

നാടൻപാട്ട് പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2)തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2)തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ പാഞ്ചാലി (2)ഒന്നു…

അർച്ചനപ്പൂക്കൾ

രചന : ബിനു ആർ. ✍ സർവ്വം സഹയാം ദേവീ സർവേശ്വരീഎന്നിൽ, വാക്കിൽ വിഘ്നങ്ങൾ തീർത്തുതരേണം വാണീ മാതേസർവ്വലോക ജഗൽകാരിണീ… !ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണമേദേവീ മൂകാംബികേ സരസ്വതീ… !കാലമാം അന്തരംഗങ്ങളിൽകാലത്തിനൊത്തരചനകൾ തീർക്കാൻ കാതിൽ വന്നുനിറയേണമേവാക്കുകളും അക്ഷരങ്ങളും…

ഒറ്റയ്ക്കൊരു കടൽ

രചന : സെഹ്റാൻ ✍ ചില സമയങ്ങളിൽവലയിലകപ്പെട്ട മത്സ്യങ്ങളെമന:പൂർവ്വമങ്ങ് അവഗണിക്കും.വലയിൽ കയറാതെപോയമത്സ്യങ്ങളെക്കുറിച്ചുള്ളഅതിഗാഢമായആലോചനയിലേർപ്പെടും.അവയുടെ എണ്ണം കണക്കാക്കിഇരുണ്ട താളുകളുള്ള ഡയറിയിൽകുറിച്ചുവെയ്ക്കും.കണക്കുകൾ…തെറ്റിയതും, തെറ്റാത്തതുമായകണക്കുകൾ!കൂർമ്പൻ ചുണ്ടുകളുള്ള മത്സ്യങ്ങളെയുംഡയറിയിൽ വരച്ചു ചേർക്കും.ചൂണ്ടക്കൊളുത്തുകളെയും.ചിലനേരങ്ങളിൽ മഷി പടരും.കണക്കുകൾ അവ്യക്തങ്ങളാകും.രാവിൽ അവയ്ക്ക് ചിറകുമുളയ്ക്കും.കടൽക്കാക്കകളാവും.വെളുത്തവയല്ല. കറുത്തവ!ചിലനേരങ്ങളിൽ വലയ്ക്കുള്ളിൽമീനുകൾക്ക് പകരംകടൽക്കാക്കകൾ ചിറകടിക്കും.വലിയ ഒച്ചയിലവ ചിലയ്ക്കും.കാതുകളിൽ പൊടുന്നനെകടൽക്കാറ്റ്…

പേറ്റു നോവ്

രചന : ദിവാകരൻ പികെ✍ തട്ടിപ്പും വെട്ടിപ്പും ആവോളംനടത്തി കുടുംബം പോറ്റി.ചെയ്ത പാപങ്ങളെല്ലാംഏറ്റുവാങ്ങാതെ ബന്ധുക്കൾമുഖം തിരിക്കുന്നു.ഉള്ളുനീറ്റി വേട്ടക്കാരന്റെ നെഞ്ചിൽഅമ്പുകൾ ആഞ്ഞു തറയ്ക്കെമദ്യ ലഹരിയിലാശ്വാസം തേടുമ്പോൾചിന്തയിൽ മഹാമുനി ഊറിച്ചിരിക്കുന്നുനീണ്ട മൗനം ചിതൽ പുറ്റായി മാറുന്നുഇന്നീ ജീവിത സായന്തനത്തിൽജരാനര ഏറ്റുവാങ്ങാൻ മകനിൽപ്രതീക്ഷ അർപ്പിച്ച് യായാതി…

കഴുകന്മാർ

രചന : രാജീവ് ചേമഞ്ചേരി✍ കാലത്തിറങ്ങുന്നു പണിയൊന്നുമില്ലാതെ –കറങ്ങുന്നു നഗരത്തിലങ്ങുമിങ്ങും!കഴുകൻ്റെ കണ്ണും കൂർത്ത നഖവുമായ് –കൊല്ലാതെ ശവം തിന്നാൻ വെമ്പിടുന്നോർ ! കളവുകൾ നിരത്തിയിവർ –കളങ്കപ്പെടുത്തുന്നുയോരോ ജീവിതം?കൂടെ നടന്നവരെ ഒറ്റുന്നു –കീശ നിറയ്ക്കാൻ നെട്ടോട്ടം..!! കലികാലഘടികാരസൂചികളോടവേ-കലി തുള്ളിയാടുന്ന ഹൃദയം മരവിച്ചു?കരഞ്ഞ് കലങ്ങുന്ന…

മരണക്കിണർ

രചന : ബിജുകുമാർ മിതൃമ്മല. ✍ മരണക്കിണറിൽതീ തുപ്പി തുപ്പിപുക തിന്ന് തിന്ന്എന്നോ കൈവിട്ട ജീവിതംആർത്തനാദമായിആർത്തലച്ചാരൊക്കെയോനെഞ്ചിൻ നൊമ്പരംപങ്കിടുന്നുകാണികളാർത്തു ചിരിക്കുന്നുആരൊക്കയോ വീണ്ടുംമരണം നേരിൽകണ്ട്ആകാശം തൊട്ട് പറന്നിടുന്നുരാക്കിളി നാദം നിലച്ചിട്ടുംമൂകമീ രാത്രി മരിച്ചതേയില്ലഇരുട്ടിലിനിയുമൊരുമിന്നാമിന്നിവെട്ടംബാക്കിയാവുന്നുനിലാവിനെയേതോനിശബ്ദത മറച്ചിടുന്നുനീയും ഞാനുംഇപ്പോഴും അന്യരാണ്നമുക്ക് കൂരിരുളിലുംനിശ്വാസങ്ങളുണ്ട്ചുറ്റും മരണക്കിണറിന്റെആരവങ്ങളും

“കുറുക്കന്മാർക്കായി”

പരിഭാഷ : രവീന്ദ്രന്‍ മൂവാറ്റുപുഴ✍ പ്രശസ്ത അമേരിക്കൻ കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ചാൾസ് ബുകോവ്സ്കിയുടെ “For The Foxes” എന്ന പ്രസിദ്ധ കവിത “കുറുക്കന്മാർക്കായി”എന്നോട് സഹതപിക്കേണ്ടതില്ല.ഞാൻ യോഗ്യനായ, സംതൃപ്തനായ ഒരുവനാണ്.നിരന്തരമായി പരാതിപ്പെടുന്ന, വീട്ടുപകരണങ്ങള്‍ പോലെതങ്ങളുടെ ജീവിതം പുനക്രമീകരിച്ച് കൊണ്ടിരിക്കുന്ന,സുഹൃത്തുക്കളെ മാറുന്ന, മനോഭാവം…

നവരാത്രി നിലാവ്.

രചന : ജയരാജ്‌ പുതുമഠം.✍ ഇരുളിന്റെ ഇതൾ വീണദിനചലനങ്ങളിൽപല പല ഈണമായ്ആലാപനംതീർത്തസരളമോഹത്തിൻസൗന്ദര്യമീമാംസകരളുറച്ച അനുരാഗിയായ്ഒരുനുള്ള് പ്രണയംനനച്ചപേനയുമായ് പറന്ന് വന്നുപകലിന്റെ പുടവമാറ്റിസർഗ്ഗപുഷ്‌പ്പരഥമേറി ഒരുതുടം സൗരഭ്യംകാച്ചിയ തെന്നലിൽമൗനിയായ് ഒഴുകിവരൂഈ രാത്രിനിലാവിൻഭ്രമണപഥങ്ങളിൽനവരാത്രി കുയിലേ… ഇത്രനാളാടിയദാരിക പീഠാഗാഥയിൽവറ്റിപ്പോയ ഉൾക്കാവിൻതീർത്ഥക്കരയിലെകൊച്ചൂഞ്ഞാലിൽനിസ്വനായി പറ്റിയിരുന്ന്ശേഷിച്ച തൂലികമുനയാൽകുത്തിയൊഴുകുമീജീവസമുദ്രത്തിൻതേനല തീർക്കണമിന്ന്ഈ വിശ്വമഹാക്ഷേത്രമുറ്റങ്ങൾ നിറയെ.

പ്രണയമാണെല്ലാം

രചന : പള്ളിയിൽ മണികണ്ഠൻ✍ കരകളെ കൈവെടിഞ്ഞൊഴുകുംപുഴകളുടെ ചിന്തയെന്താകാംകനിവുള്ള കടലൊന്നുദൂരെകാത്തിരിപ്പുണ്ടെന്നതാകാം . മധുതേടിശലഭമെത്തുമ്പോൾപൂവിന്റെ മനസ്സിലെന്താകാംകുലമറ്റുപോകാതിരിക്കാൻ-എന്റെഹൃദയംകൊടുക്കുമെന്നാകാം. വെണ്ണിലാപ്പെണ്ണെത്തിടുമ്പോൾരാവിന്റെ ചിന്തയെന്താകാംഇരുളാടയൂരിവച്ചിവളിൽഇണചേരുമെന്നായിരിക്കാം. പൊൻമുളംകുഴലിന്റെയുള്ളിൽനിറയുന്ന ചിന്തയെന്താകാംഅനിലന്റെയധരംപതിഞ്ഞാൽമധുരമായ് പാടുമെന്നാകാം. വേനൽ കനക്കുന്നനേരംമൺപെണ്ണിനുള്ളിലെന്താകാംദാഹമാറ്റാൻ പ്രേമതീർത്ഥം-മാരിമേഘം ചുരത്തുമെന്നാകാം കരയുന്ന വേഴാമ്പലുള്ളിൽഉരുകുന്നതെന്തുകൊണ്ടാകാംമഴയല്ല,കൂട്ടിനായ് ചാരെഇണയില്ലയെന്നതാലാകാം. അഴിമുഖത്തിണചേർന്നപുഴയുംകടലും പറഞ്ഞതെന്താകാംപ്രണയിച്ചുകൊണ്ടേയിരുന്നാൽഒന്നാകുമെന്നായിരിക്കാം

പുളിമരം.

രചന : ഗഫൂർകൊടിഞ്ഞി✍ അപശകുനം തീണ്ടിയതെക്കുഭാഗത്തെ പുളിമരം മുറിക്കുന്നതിനെക്കുറിച്ചാണ്രോഗക്കിടക്കയിലുംഉമ്മാമ ശ്വാസം മുട്ടിപ്പിടഞ്ഞത്പുളിമരത്തോടെന്ന പോലെവൊജീനത്തോടും ഉമ്മാമാക്ക് ചതുർത്ഥിയായിരുന്നുചിരകിയ ചക്കര ചാലിച്ച്ഉമ്മ ഉമ്മാമയുടെപല്ലില്ലാത്ത തൊളളയിലേക്ക്കഞ്ഞിക്കയിൽ കടത്തുമ്പോൾആ തൊണ്ടയിൽ റൂഹാനിക്കിളികുറുകിക്കൊണ്ടിരിക്കും.പുകയില ഞെട്ടിയുംഉണക്ക വെത്തിലയുംകുഴഞ്ഞു മറിഞ്ഞമുരുക്കു മഞ്ചയിലെചില്ലറത്തുട്ട് പൊറുക്കുമ്പോൾവെള്ളി കെട്ടിയഊന്ന് വടി കൊണ്ട്ഞങ്ങളെ അടിച്ചോടിക്കാനുള്ളആരോഗ്യം അന്നുമവർക്കുണ്ട്മഗ് രിബിക്ക്മൊല്ലക്കതിയാമുതലക്കം…