മഴ തോരുമ്പോൾ…
രചന : ഷിഹാബ് ഖാദർ ✍ കുത്തേറ്റത്ഇടനെഞ്ചിൽ!ചോരച്ചാലുകൾമണ്ണിൽവീണ്കരിയുന്നു.നിലാവെട്ടത്തിൽഎന്റെ നിഴൽ.ഒടിഞ്ഞൊരുകസേര പോലെയത്!ഘാതകരുടെ അട്ടഹാസം.കൂമൻമാരുടെമൂളക്കങ്ങൾ.നായ്ക്കുരകൾ.മരണമെന്നത്നിസ്സാരമോ?ഇനിയൊന്നുംചെയ്യാനില്ല എന്നബോധ്യം വന്നാൽഒരുപക്ഷേ…ചിലപ്പോൾഅങ്ങനെയല്ലാതെയുമിരിക്കാം.ഘാതകർകളമൊഴിഞ്ഞപ്പോൾമരണത്തിൽനിന്നുണർന്നു.കാടുകയറി.അൽപ്പം മുൻപായിരുന്നുകാടിറങ്ങിയത്.അവിടെപുലിയുണ്ടായിരുന്നു.നരിയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു.പന്നിയും, പോത്തും,പാമ്പുമുണ്ടായിരുന്നു.ആരുമെന്നെഗൗനിച്ചിരുന്നില്ല.അതിനും മുൻപായിരുന്നുഅയാളെ സന്ധിച്ചത്.കാടിനു നടുവിൽഏറുമാടത്തിൽ.ഞങ്ങൾ മദ്യപിച്ചു.ലഹരിയിലയാൾഈണത്തിൽ പാടി.കൈയിലെപുസ്തകക്കെട്ടിൽതാളമിട്ടു ഞാൻ.അവയ്ക്കുള്ളിൽമഴപെയ്യുന്നുണ്ടായിരുന്നു.എനിക്കത്തുറക്കണമായിരുന്നു.നനയണമായിരുന്നു.ഞാൻ അവയെനിലത്തുവെച്ചതേയില്ല.എന്നിട്ടുംഎപ്പോഴാണവകൈവിട്ടുപോയത്?അതാ, കത്തുന്നഉൾക്കാട്.വെന്തെരിയുന്നഏറുമാടം.അഗ്നിജ്വാലകളുടെആഭാസനൃത്തം.വ്യഥയോടെതിരികെ നടന്നു.കാടിറങ്ങിമരണത്തിലേക്ക്…അയാൾകരിഞ്ഞുപോയിട്ടുണ്ടാവണം.ഒപ്പം മറന്നുവെച്ചഎന്റെ പുസ്തകങ്ങളും!അതെന്നെ കൂടുതൽവ്യഥിതനാക്കുന്നു.അവയ്ക്കുള്ളിലെമഴയിപ്പോൾതോർന്നുകാണണം.എനിക്കത്തുറക്കണമായിരുന്നു.നനയണമായിരുന്നു.⚫➖ എസ്. കെ.🌿