കാപാലികർ
രചന : ബി-സുരേഷ് കുറിച്ചിമുട്ടം✍️ കാത്തിരിക്കയാണുദൂരെ പെറ്റുപോറ്റുവോർ,കടമിടംവാങ്ങി മക്കളെ നഗരത്തിലയച്ചവർ.കാലംകടന്നുപോകവേതങ്ങളിൻകോലമാവാതിരിക്കാൻ!കണ്ണുകീറിത്തെളിയും പുലരിയിലുണർന്നു പായുന്നവർ. ആരോടുമാദരവോടെ ചേർന്നുനിൽക്കാൻ,ആരിലും കനിവിൻ്റെ കടാക്ഷമേകുവാൻ;ആയുസ്സറ്റുപോകുമൊരുവൻ്റെ ജീവനെ,ആതുരസേവനത്താൽ പൊതിഞ്ഞു പിടിക്കാൻ! നന്മതൻ മനസ്സോടെ കഴിയുന്നവരാകാൻ,നല്ലിളം പ്രായം അവർക്കേറെ ഗുണമെങ്കിലും,നരകാധിപൻ കാലനായ് മാറി മക്കൾ!നല്ലൊരാകലാലയത്തിൽ കാപാലികരായ് !! മറ്റൊരുവൻ്റെ മനവും…