Category: വൈറൽ ന്യൂസ്

അത്താണി

രചന : ദിവാകരൻ പികെ.✍ വിളറിയമുഖവുമായി തിരക്കിട്ടോടുന്നവരിൽപ്രസന്നമുഖമുള്ള സോദരാ……ഇത്തിരിനേരമീ തണലിലെന്നോടൊത്ത്ഇരിക്കാമൊ നെഞ്ചിലെ ഭാരമിറക്കിവെയ്ക്കാൻ ഇത്തിരി കനിവ് കാട്ടുമോ ?നെഞ്ചിലെ വിങ്ങൽ ഇറക്കി വെയ്ക്കാൻഅത്താണി തേടി അലയവെ കനിവാർന്ന,നോട്ടമെൻ കരളിളാണ് പതിച്ചതെന്നറിയുകആരിലും കാണാത്ത മുഖ പ്രസാദത്തിൻ,പൊരുളെന്തെന്നറിയാനെൻകാതുകൾകൊതിക്കുന്നു.എൻ കണ്ണീരൊപ്പിയ കൈകൾചേർത്തു പിടിച്ചു ഞാൻ മാപ്പുചോദിക്കുന്നുവിലപ്പെട്ട…

ഒരു നാടൻ കവിത

രചന : ചൊകൊജോ വെള്ളറക്കാട്✍ ഹിറ്റ്ലർ രണ്ടാമൻകണ്ടു ഞാനിന്ന്, ഏറ്റം വലിയൊരു –കണ്ടകശ്ശനിയുള്ളോരു “മന്ത്രി –മുഖ്യ”നെ, യിന്നുവരേം കാണാത്ത –മുഖമുള്ളൊരു ‘ഹിറ്റ്ലർ രണ്ടാമൻ!’ കറുത്ത കൊടിയുടെ സംഹാരി!!വെറുപ്പ് വിത്തുകൾ വിതറുമൊരു –കടുത്ത പൊതുജന വിരോധി !കേരളനാടിൻ സ്വന്തം രാജാവോ! “കാരണഭൂതൻ” സ്തുതി…

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്വമണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര രക്തപ്പുഴ…

മാമ്പഴക്കാലം

രചന : എം പി ശ്രീകുമാർ ✍ മഞ്ഞു പുതച്ചു മാവുകൾ പൂക്കുംമകരം വരവായ്മാന്തളിർ പോയി പൂങ്കുലയാടിപൂമണ മെത്തുന്നുമഞ്ഞു പൊഴിഞ്ഞു മഞ്ജിമ ചിന്നിമധുരം കായ്ക്കുന്നുസഞ്ചിതപുണ്യം മണ്ണിലുണ്ടതുമാമ്പഴമായിട്ട്മലയാളത്തിൽ തേൻമഴപോലെവന്നു പതിക്കുന്നുചെങ്കൽകാന്തി ചൊരിഞ്ഞു വിളങ്ങുംചെങ്കൽവരിക്കകൾകിളിതൻ ചുണ്ടു കണക്കെ ചേലിൽനല്ല കിളിച്ചുണ്ടൻമൂത്തു പഴുത്തു വിളഞ്ഞു വീഴുംമുഴുത്ത…

കവിതാശംസകൾ*.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ കാത്തിരിക്കാത്തഒരു മനുഷ്യനേയുംകവിത തേടിവന്നിട്ടില്ലകവിതയിലേക്ക്എളുപ്പവഴികളൊന്നുമില്ലതീവ്രമായ ആഗ്രഹത്താലുംഅനുഭവത്തിലുമാകാംകവിതയൂറുന്നത്അലസനടത്തങ്ങളിൽഓർമ്മകളുടെ വീണ്ടെടുപ്പിൽകണ്ടെടുക്കുന്നതെന്ന്പറയാമെന്നുമാത്രം.കവിത അരൂപിയാണ്നിറക്കുന്ന പാത്രത്തിന് വഴങ്ങുന്നുണ്ടാവാംവായനക്കാരൻ്റെ ഉള്ളകത്തിലാണ്അതിൻ്റെ രൂപപരിണാമംകവിതഇത് വഴി പോകുമെന്നുറപ്പ്കാഴ്ചയിൽ പതിയുന്നില്ലന്നേയുള്ളൂകൈകാണിച്ച്കുശലാന്വേഷണം നടത്തണമെന്ന്കാലേക്കൂട്ടി തീരുമാനിക്കണംനഷ്ടനിമിഷങ്ങൾതിരിച്ചെടുക്കാനാവില്ലന്ന ബോധംനിൻ്റെ ഉറക്കം കെടുത്തട്ടെരക്തയോട്ടം വേഗത്തിലാക്കട്ടെ.

അഗതിമന്ദിരത്തിലെ അന്തേവാസികൾ.

രചന : ജോൺ കൈമൂടൻ. ✍ അന്തേവാസികളെ കാണുവാനാശിച്ചുചിന്തിച്ചുനിൽക്കാതെ ചെന്നങ്ങൊരുദിനം.ചന്തമായെത്തിഞാൻ ആ സ്നേഹപഞ്ജരംപന്തിഭോജനവും ഉണ്ടുഞാനന്നേക്ക്. അച്ചനെക്കണ്ടു വണങ്ങിഞാൻനിൽക്കവേപിച്ചവെച്ചെത്തിയിതാ ഗേഹവാസികൾ.കൊച്ചനുമച്ഛനും ഒന്നായണിയായിപച്ചമനുഷ്യരെപ്പോൽ അവരൊന്നായി. പാടുവാനോടുന്നു ആടുന്നുപാടുന്നു,പാടുന്നപാട്ടോ സ്ഫുടവുംഹൃദിസ്തവും.പാട്ടിന്റെശീലിൽ കദനംനിഴലിപ്പൂപാട്ടിൽമയങ്ങി ഇരിക്കുന്നനേകരും. കാട്ടവേ താത്പര്യം ഫോട്ടോപിടിക്കുവാൻകാട്ടുന്നമന്ദസ്മിതത്തിലും കരിനിഴൽ.കാഷുവൽ, ടീഷർട്ട് കുട്ടിനിക്കറുമുണ്ട്കണ്ടില്ലമുണ്ടുകൾ കണ്ടതോ ബെർമുഡ. കാട്ടുന്നുനേരേ…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ മൂലാൻ മുകുന്ദൻ എന്ന പുലപ്പാടി മുകുന്ദൻ അച്ഛന്റെ കസിൻ ബ്രോ.. 1985-90 കാലത്ത് പാനൂർ പൂക്കോട് റോഡിലെ എന്റെ അയ്യര് കളിക്ക് തടയിട്ടവരിൽ പ്രധാനി…അന്ന് പൂക്കോട് നാട്ടിൽ ആദ്യമായി മോട്ടോർ ബൈക്കിൽ ചെത്തിയടിച്ച മൂനേട്ടൻ…

അജ്ഞാതൻ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഒരിടത്തൊരമ്പലമുണ്ട്.അമ്പലമുറ്റത്തരയാലുണ്ട്.അരയാൽത്തറയുണ്ട്.ആൽത്തറയിലൊരജ്ഞാതനുണ്ട്.അരയാലിൻ കാറ്റും,ദലമർമ്മരങ്ങളുംഅജ്ഞാതന്പ്രിയതരങ്ങൾ,അർച്ചനകൾ……..അരയാൽത്തറഎക്കാലവുംഅജ്ഞാതനിരിപ്പിടമാകുന്നു.അരയാലിന്റെതണലും,ആലിലക്കാറ്റും,ദലമർമ്മരങ്ങളുംഅജ്ഞാതന്പ്രിയമാണ്,അർച്ചനകളാണ്.ബുദ്ധനെപ്പോലെമിഴികൾ കൂപ്പിഅജ്ഞാതൻധ്യാനത്തിലല്ല.തുറന്ന കണ്ണുകളോടെഅജ്ഞാതൻലോകം കാണുന്നു.കേൾക്കന്നു.ചുറ്റമ്പലം വലം വെച്ച്തൊഴാനെത്തുന്നവർഅജ്ഞാതന്വെളിച്ചപ്പെടുന്നു.അവർക്ക് പക്ഷേഅജ്ഞാതൻഅദൃശ്യനാകുന്നു.കൽവിളക്കിൽതെളിയുന്ന നാളങ്ങൾഅജ്ഞാതൻകാണുന്നുണ്ട്.ശംഖനാദംകാതിൽ മുഴങ്ങുന്നുണ്ട്,തിമിലയുടെ താളങ്ങൾമുറുകുന്നതറിയുന്നുണ്ട്.സന്ധ്യ കറുപ്പിന്വഴിമാറുന്നതോടെആൽത്തറഅജ്ഞാതനെതാഴെയിറക്കിവിടുന്നുണ്ടാവുമോ?അജ്ഞാതൻഇരുട്ടിൽ ഒരുബിന്ദുവായലിയുന്നുണ്ടാവുമോ?ഒരേസമയംഇരുട്ടും വെളിച്ചവുമായിഅജ്ഞാതൻവേഷപ്പകർച്ചകൾനടത്തുന്നുണ്ടാവുമോ?കാലം മായ്ക്കുന്നചിത്രങ്ങളിൽപക്ഷേഅജ്ഞാതൻ പെടുന്നില്ല.അമ്പലമുറ്റത്തെഅരയാൽത്തറയിൽഅനാദികാലം മുതൽഅജ്ഞാതന് സ്ഥാനമുണ്ട്….അരയാലിനെകാലംമായ്ച്ചേക്കാം.എന്നാൽ അജ്ഞാതനെപക്ഷെകാലം മായ്ക്കുന്നില്ല…….കാലം തന്നെഅജ്ഞാതൻ……

നോവ് പാലയെറ്റീവ്

രചന : മുസ്തഫ കോട്ടക്കാൽ✍️ സ്നേഹം തൂകിയപുഞ്ചിരികണ്ടെൻഹൃദയം നിറയുന്നൂജീവിതമെന്നൊരുസുന്ദരചിത്രംവീണ്ടും തെളിയുന്നു…വീൽ ചെയറിൽനിരങ്ങി നീങ്ങിയമുഖത്തിലുംകണ്ടു ഞാൻ സന്തോഷംകാല്തളർന്നിട്ടുംമനസ്സ്‌ തളിർത്തവർകരുത്തർ നിങ്ങളല്ലോ…വിധിയുടെ വിളയാട്ടംവിതുമ്പി തീർക്കാതെവിജയംവരിച്ചവരെവിധി കനിഞ്ഞിട്ടുംവിടരാൻ കഴിയാത്തജന്മങ്ങളുണ്ടിവിടെ….പാടിയും പറഞ്ഞുംപുതിയൊരുലോകംപണിയുവാൻകൊതിച്ചവരെഇന്നു ഞാൻനിങ്ങളിലൊരുവനായ്ജീവിതനിമിഷങ്ങൾധന്യമായ്…അറിഞ്ഞു ഞാൻആശയറ്റിടാത്തമനസിൻ തുടിപ്പുകളെചേർത്തുവെച്ചയൂണിറ്റി കൈതക്കാടിന്റെനന്മകൾ…നന്മവറ്റിടാത്തമാനസത്തിന്റെ പരിമളംമാതൃകയാവേണമീസ്നേഹത്തിന്റെ സാന്ത്വനം….✍️

പറന്നുപോയ പ്രാവുകൾ

രചന : സെഹ്‌റാൻ ✍ ചെന്നായ്ക്കളോടും, കഴുകൻമാരോടുമൊപ്പംതെരുവിൽ പ്ലക്കാർഡുകളേന്തിപ്രതിഷേധപ്രകടനംനടത്തിക്കൊണ്ടിരുന്നമദ്ധ്യാഹ്നത്തിലാണ്കൂട്ടിലെ പ്രാവുകൾപറന്നു പൊയ്ക്കളഞ്ഞതും,ഞാൻ തനിച്ചായതും!രാത്രിയിൽ,ഇരുതല മൂർച്ചയുള്ളവാളാണ് ഏകാന്തതയെന്ന്നിരന്തരമെന്നെ ഓർമ്മപ്പെടുത്താറുള്ളമേൽക്കൂരയിലെ ഗൗളിമറ്റൊരു ഗൗളിയുമായിഇണചേരുന്നത് കണ്ടു.സംഭോഗം ഏകാന്തതയ്ക്കുള്ളമരുന്നാണോ എന്തോ…?ഏകാന്തതയുടെ ഗാനംതന്നെയാണ് ഇതുവരെയുംതട്ടിൻപുറത്തെ ഗ്രാമഫോൺമുക്കിയും, മൂളിയുംപാടിക്കൊണ്ടിരുന്നതെന്ന തിരിച്ചറിവുണ്ടായത്നിലച്ചുപോയ ഘടികാരത്തിലെ മണൽപ്പരപ്പിൽകൊത്തിപ്പെറുക്കിക്കൊണ്ടിരുന്ന കടൽക്കാക്കകളുടെകാലുകൾ ഇടറിവേച്ച് പോകുന്നത് കണ്ടപ്പോഴാണ്.എന്റെ നെഞ്ചിലവശേഷിച്ചിരുന്നഅവസാന…