ഉമ്മാന്റൊപ്പം ••••••• കമർ മേലാറ്റൂർ
മഴയെവിടെ?ഉമ്മ നിന്ന് പെയ്തുസ്നേഹത്തിനെന്തൊരു കുളിരാണ്. സൂര്യനെവിടെ?ഉമ്മ എന്തൊരു വെളിച്ചവുംഊർജ്ജവുമാണ് തന്നത്. നക്ഷത്രമെവിടെ?രാത്രിയിരുട്ടിൽതഴപ്പായയിൽ അടയുന്നകൺപോളയുടെ ആകാശത്ത്ഉമ്മ തിളങ്ങിക്കൊണ്ടിരുന്നു. മഞ്ഞെവിടെയെന്ന ചോദ്യത്തിന്ഉമ്മയുണ്ടായില്ല.ഒരു നേർത്ത തണുപ്പ്ഉമ്മയുടെ കാലിലൂടെമോളിലേക്കരിക്കുന്നത്ഞാൻ തൊട്ടതാണ്. തണുത്ത ഉമ്മാനെകഫൻമൂടിയതുംമണ്ണുകോട്ടയിലേക്കിറക്കിയതുംകണ്ണിറയത്തേക്ക്പെയ്തുകൊണ്ടിരുന്നതുംഞാനറിഞ്ഞിട്ടില്ല. മീസാൻകല്ലിലേക്ക്വെളുത്തപൂക്കളെഉമ്മ ഇടയ്ക്കിടെകുടഞ്ഞിടാറുണ്ട്.ഉമ്മവസന്തം വറ്റാത്തൊരുമലർവാടി തന്നെയാണ്. കമർ മേലാറ്റൂർ