Category: വൈറൽ ന്യൂസ്

മുത്തശ്ശിയാർക്കാവ്

രചന : റെജി.എം. ജോസഫ് ✍ പാലക്കാട് ജില്ലയിലെ നെടുങ്ങനാട്ടുള്ള മുത്തശ്ശിയാർക്കാവ് ക്ഷേത്രത്തിന്റെ ഉത്പത്തിയേക്കുറിച്ചുളള വിശ്വാസമാണ് കവിതക്ക് ആധാരം. ചെമ്പട്ട് ചുറ്റിയോരാൽമരച്ചോട്ടിൽ,ചെരാതിലൊരെണ്ണത്തിരി നിറക്കേ,ചെറുവിരൽത്തുമ്പാലെയെണ്ണക്കരി,ചെന്താമരമിഴി ചേർത്തു വരച്ചു! ചായം പുരട്ടിയ കൈനഖത്താലവൾ,ചാരെയെൻ കൈകളിൽ നുള്ളീടവേ,ചമയങ്ങളില്ലാത്ത സിന്ദൂര നെറ്റിയിൽ,ചാലിച്ച ചന്ദനം ചാർത്തി ഞാനും! മുത്തശ്ശിയാർക്കാവിലെത്തണമെന്നും,മുല്ലമൊട്ടിൻമാലയേകണമെന്നും,മുന്നിൽ…

റൂഹേ,

രചന : സഫൂ വയനാട്✍ അതികഠിനമായവിരഹവെയിലിലേക്ക്നമ്മുടെ സ്നേഹം തോണിയിറക്കിയപ്പോൾകാലങ്ങളായി ഇഷ്‌കിന്റെമിഹ്റാബ് തീർത്തുനീ അലങ്കരിച്ചഖൽബകംഒരുമാത്രയെങ്കിലുമൊന്ന്തൊട്ടു നോക്കിയിരുന്നോ…..?നീ പടർന്നയിടംയാതൊരിടർച്ചയുമില്ലാതെഇന്നുമതേതാളത്തിൽ മിടിക്കുന്നുണ്ട് •നൊക്കൂൂ…..അനുരാഗത്തിനലകളാൽഅനുദിനമെന്നെ കുളിരു ചൂടിച്ച അതിശയം തുളുമ്പുന്നഇഷ്‌കിന്റെ ബഹറാണ് നീദുനിയാവ് പകർന്നു തരുന്നഏതു കഠിനമായ ദുഃഖത്തെയുംഇനിയുള്ള കാലം നാം പുഞ്ചിരിയോടെ നേരിടും.നമുക്ക് വിലങ്ങിട്ടയീകപട ലോകം…

ഓർമ്മകൾ

രചന : താനു ഒളശ്ശേരി ✍ കാലം പ്രകൃതിയെ വികൃതമാക്കിയതും ,രാഷ്ട്രം രാജ്യത്തെ കൊന്നു തിന്നുന്നതും ,കുടുബം വ്യക്തിയായി ഉരുകി തിരുന്നതും ,കരഞ്ഞു കലങ്ങിയ അമ്മമാരും ,പൈതങ്ങളും ,അധി ജീവിക്കാൻ കഴിയാത്തപുരുഷമേധാവിത്ത വ്യവസ്ഥിതിയിൽപുരുഷൻ ബലിയാടായിരുന്നത് കാണാൻഒരു സ്ത്രീശക്തിക്കും കഴിയുന്നില്ലല്ലോയെന്നോർക്കുമ്പോൾ ,പുരുഷനാമത്താൽ വേർതിരിക്കപ്പെട്ട…

അമ്മ

രചന : തോമസ് കാവാലം✍ എത്ര സുന്ദരി എത്ര സുന്ദരിഅമ്മയീഭൂവിൽധാത്രിയേപ്പോൽ നമിച്ചു നിൽക്കുംഎന്റെയുണ്മയവൾദൈവ ചിന്തകളൂട്ടിയെന്നെവിശുദ്ധനാക്കുന്നുദേവദൈത്യം പകർന്നു പാരിൻപാഠമാകുന്നോൾ.മന്നിലവൾക്കു പകരമില്ലപൊന്നു വാമൊഴിയാൽതന്നവൾതൻ തങ്കമേനിയുംഅന്നമെന്നതുപോൽ.എൻ മനസ്സിലെ സ്വപ്നമൊക്കെകണ്ടറിഞ്ഞവളാം .വൻമരമായ് വളർന്നുനിന്നവൾതണൽ വിരിക്കുന്നു.പൂനിലാവു പോലെയവളുടെപുഞ്ചിരിപ്പൂക്കൾതേൻ പുരട്ടിയ വാക്കിനാലെവളർന്നു മക്കളിവർഅഞ്ചിതൾപ്പൂ പോലെയവളുടെനെഞ്ചുരുക്കങ്ങൾനെഞ്ചു ചേർത്തു വളർത്തിയവളുടെനല്ല വാത്സല്യംസ്വന്തമായതെന്നുപറയുവാൻഅമ്മമാത്രമുണ്ട്അന്ധനയനം തുറന്നു…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചാൽ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമോ?

രചന : വൈശാഖൻ തമ്പി ✍ സംശയമാണ്.ലെവൽ ക്രോസ്സിലൂടെ വണ്ടിയുമായി പോയിട്ടുണ്ടോ? ഒരു ട്രെയിൻ കുറുകേ പോകാനുണ്ട് എന്നതാണ് അവിടെ നമുക്ക് തടസ്സമായി നിൽക്കുന്നത് എന്നതാണ് തിയറി. അതായത്, ട്രെയിൻ പോയി, ഗേറ്റ് തുറന്നാൽ നമുക്കും പോകാം. പക്ഷേ അത് നടക്കാറുണ്ടോ?…

സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ?

രചന : സന്ദീപ് ദാസ് ✍ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ…

“വികസന ചൂട്”

രചന : വിജയൻ കെ എസ് ✍ എനിക്ക് ഉണ്ട് ഒരു വീട്,കളിവീട് അല്ലത്മണി മാളിക.മലകൾ ഇടിച്ച് നിരത്തി,പുഴകൾ കാർനെടുത്ത്,മരങ്ങൾ മുറിച്ച്പണിതീർത്തൊര് മണി മാളിക യാണ്എൻ വീട്.പൂരം കാണാൻ പോയൊരുനേരം കണ്ട,ഗജവീരന്മാര് നിൽക്കും പോലെ.കാണാം ,പൊക്കമതിലിൻ മേലെ.തെറ്റികൾ,മുല്ലകൾ,തുളസി ചെടികൾ,വേരൊടെ പിഴുതെറിഞ്ഞ്,ഓർക്കിഡ് വംശകൂട്ടരെകുടിയിരുത്തി…

വേനൽ.

രചന : ഗഫൂർ കൊടിഞ്ഞി✍ എരിപൊരി കൊള്ളുംകടുത്ത വേനലിൻകരാള ഹസ്തമേകനിവ് കാട്ടുക ഒരിറ്റു നീരിനായ്നിലവിളിച്ചിടുംനിരാശ്രയക്കൊടുംവ്യഥ ശ്രവിക്കുക. വരണ്ട യൂഷരവയൽ പരപ്പുകൾ..ഇല പൊഴിഞ്ഞൊരീഒടിഞ്ഞ ചില്ലകൾ … ചിറകു വെന്തിടുംചെറു പറവകൾ..കടുത്ത ദാഹത്തി –ലുരുകും കാലികൾ… മെലിഞ്ഞരുവിയിൽത്യജിച്ചു ജീവിത –ക്കടമ്പ താണ്ഡിടു –മരിയ മീനുകൾ…

വേഴാമ്പൽ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ഒരു തുള്ളി നീരിനായ് കേഴുന്നു വാനമേദാഹാർത്തയായൊരു വേഴാമ്പൽ ഞാൻതൊണ്ടയും വറ്റിവരണ്ടു പോയിപാറിപ്പറക്കുവാനാകതില്ല.ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽതന്റെ ഇണക്കിളി കൂടെയുണ്ട്ചുട്ടുപൊള്ളുന്നൊരു ചൂടും സഹിച്ചെന്റെകൂട്ടികൾ കൂട്ടിൽ മയക്കമായി.കാട്ടാറു വറ്റിവരണ്ടു പോയിപൂമരം വാടിത്തളർന്നു പോയിനീലാംബരത്തിലെ, കാർമുകിലേആകാശം നോക്കിയിരിപ്പാണു ഞാൻ.കൂട്ടിലെ മക്കളെ ഓർത്ത…

മെയ്‌ദിനം

രചന : ജയന്തി അരുൺ ✍ തിരക്കൊഴിഞ്ഞിട്ടൊന്നുചിരിക്കണമെന്ന്,യാത്രപോകണമെന്ന്,കണ്ണുതെളിയുന്നതുവരെഉറങ്ങിയുണരണമെന്നെങ്കിലുംകൊതിച്ചു കൊതിച്ചുവലുതുകാലിനെഗ്യാസുകുറ്റിയിലേക്കുംഇടതുകാലിനെവാഷിംഗ്‌ മെഷീനിലേക്കുംകൊളുത്തിയിട്ട്കൊച്ചുമക്കളുടെ കയ്യും പിടിച്ചുവഴിയിലേക്കുകണ്ണും നട്ട്കാലും നടുവും തിരുമ്മിവിശ്രമം സ്വപ്നംകാണുന്നവരെനിങ്ങൾ കാണാറുണ്ടോ കൂട്ടരേ,വാത്സല്യപ്പെരുക്കക്കണക്കിൽഅകത്തളത്തിലുറഞ്ഞുപോകുന്നവരെകാണുന്നില്ലെങ്കിൽസ്‌ക്രീനിൽനിന്നൊന്നുകണ്ണുതെറ്റിക്കൂ,മെയ്ദിനമല്ലേആശംസകളറിയിക്കണ്ടേ?