പ്രണയമാണെല്ലാം
രചന : പള്ളിയിൽ മണികണ്ഠൻ✍ കരകളെ കൈവെടിഞ്ഞൊഴുകുംപുഴകളുടെ ചിന്തയെന്താകാംകനിവുള്ള കടലൊന്നുദൂരെകാത്തിരിപ്പുണ്ടെന്നതാകാം . മധുതേടിശലഭമെത്തുമ്പോൾപൂവിന്റെ മനസ്സിലെന്താകാംകുലമറ്റുപോകാതിരിക്കാൻ-എന്റെഹൃദയംകൊടുക്കുമെന്നാകാം. വെണ്ണിലാപ്പെണ്ണെത്തിടുമ്പോൾരാവിന്റെ ചിന്തയെന്താകാംഇരുളാടയൂരിവച്ചിവളിൽഇണചേരുമെന്നായിരിക്കാം. പൊൻമുളംകുഴലിന്റെയുള്ളിൽനിറയുന്ന ചിന്തയെന്താകാംഅനിലന്റെയധരംപതിഞ്ഞാൽമധുരമായ് പാടുമെന്നാകാം. വേനൽ കനക്കുന്നനേരംമൺപെണ്ണിനുള്ളിലെന്താകാംദാഹമാറ്റാൻ പ്രേമതീർത്ഥം-മാരിമേഘം ചുരത്തുമെന്നാകാം കരയുന്ന വേഴാമ്പലുള്ളിൽഉരുകുന്നതെന്തുകൊണ്ടാകാംമഴയല്ല,കൂട്ടിനായ് ചാരെഇണയില്ലയെന്നതാലാകാം. അഴിമുഖത്തിണചേർന്നപുഴയുംകടലും പറഞ്ഞതെന്താകാംപ്രണയിച്ചുകൊണ്ടേയിരുന്നാൽഒന്നാകുമെന്നായിരിക്കാം