ദീർഘദർശിയായ തൈക്കൂടം യാക്കോബ്
രചന : കെ.ആർ.സുരേന്ദ്രൻ✍ കാലത്തിന്റെ കണ്ണാടിയിൽതൈക്കൂടം യാക്കോബ്ഭാവിയെ ദർശിച്ചിട്ടുണ്ടാവാം.കെട്ടകാലത്തെഭൂമിയുടെ ചിത്രംകണ്ടിട്ടുണ്ടാവാം.യാക്കോബിൻ്റെ കണ്ണാടിയിലെപ്രതിഫലനത്തിൽ പാടശേഖരങ്ങളുടെഅപാരതയില്ലായിരുന്നിരിയ്ക്കാം.കൊടിയ സൂര്യൻ ശപിച്ചമരുഭൂമിയുടെ വിണ്ട് പൊട്ടിയഅപാരതമാത്രംതെളിഞ്ഞ് കത്തിയിരിക്കാം.കണ്ണാടിയിൽഹരിതാഭമായ ഭൂതവും,വർത്തമാനവുംദൃശ്യമായിരുന്നിരിക്കില്ല.പാളത്തൊപ്പിയും,ചെളിയിൽ മുക്കിയമുട്ടിനിറക്കമുള്ള തോർത്തും,തോർത്തിനടിയിൽതൂങ്ങിയാടുന്ന കൗപീനവുമായിഒരേർ കാളകളെനുകത്തിനടിയിൽ നിർത്തിനിലമുഴുന്നയാക്കോബിന്റെ ചിത്രവുംആ കണ്ണാടിയിൽ ദൃശ്യമായില്ല.മനക്കപ്പടിയിൽ നിന്ന്നാഴികകളെ പിന്നോട്ടോടിച്ച്തലയിൽഒരു ചെരുവം പഴങ്കഞ്ഞിയും,കട്ടത്തൈരും,കാന്താരി മുളകുകളും,മീങ്കൂട്ടാനും, ഉപ്പും,ചെരുവത്തിന്…