ഇഡലിക്കുപേരുണ്ടായ കഥ
രചന : ഷറീഫ് കൊടവഞ്ചി✍ പണ്ടു പണ്ടെങ്ങോ….മലയാളക്കരയിലൊരുമന്ത്രിക്കൊച്ചമ്മപേരില്ലാത്തൊരുഅപ്പം ചുട്ടുപോലുംപുതിയ അപ്പത്തിനെന്തുപേരുവിളിക്കണമെന്നറിയാതെജനങ്ങളുടെ ദാസനായആടിയുലയാത്തകപ്പിത്താന്റെകൽപ്പനയറിയാൻഅരമനയിലേക്കു പോയിതിരിച്ചു വരുമ്പോഴതാഒരെലി അപ്പവുമെടുത്തുഇടിമുറികൾ തേടിമാഷാ അള്ളാ സ്റ്റിക്കറു പതിച്ചഇന്നോവ കാറിൽമച്ചിൻപ്പുറത്താകെഓടിക്കളിക്കുകയായിരുന്നത്രേമന്ത്രിക്കൊച്ചമ്മയതാവോട്ടർമാരോടെന്നപോലെകേണപേക്ഷിച്ചുപോലുംകാരുണ്യവാനായഎന്റെ പ്രിയപ്പെട്ടഎലിയമ്മാവാപ്രജകൾക്കായുള്ളഞങ്ങളുടെപുതിയ അപ്പത്തെതാഴേക്കൊന്നിടണേ…‘ഇടൂ….എലി’.. ഇടലീ……ദയവായി..ഇടലീ..ഇഡലീ….അങ്ങനെയങ്ങനെഇഡലിയപ്പത്തിനിന്നത്തെരുചിയുള്ള പേരുണ്ടായത്രേ!