രചന : ജനകൻ ഗോപിനാഥ് ✍ അപരിചിതരാവുന്ന നാളുകളിൽ,ജീവിതമെന്ന സമസ്യയുടെ,അപാരതയ്ക്കുള്ളിൽ കഴിഞ്ഞു കൊണ്ട്,നമുക്കീ കാലത്തെക്കുറിച്ചോർമ്മിക്കാം,അപരിചിതരാകുവാൻ മാത്രമല്ലാതെ,ഇനിയും ഒരാളെയും കണ്ടുമുട്ടേണ്ടതില്ല,പരമാവധി മനുഷ്യരിൽ നിന്നുമുള്ളവഴി മാറലാണ്,ഞാനെന്നെ പഠിപ്പിക്കുന്ന,പൂർണമായ വിമോചനം,സന്തോഷവും,സമാധാനവുംമനസ്സിന്റെ അടിത്തട്ടിൽ,സൗന്ദര്യമുള്ള കണ്ടെത്തലാവുമ്പോൾ,ബോധ്യങ്ങൾ ബുദ്ധസങ്കേതത്തിലെതോരണങ്ങളെന്ന ഭാവത്തിൽ,ശാന്തമായി പുഞ്ചിരിക്കുന്നു,മനസ്സിനു മുകളിൽആഹ്ലാദപൂർണമായൊരുആധിപത്യമാണ്,നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്,അതൊരിക്കലും ദുഃഖഭരിതമായൊരുനാടോടിഗാനമല്ല,മറ്റൊരു വ്യക്തിയ്ക്കോ,വാക്കുകൾക്കോ,ഒരിക്കലുംപകർന്നു നൽകാൻശേഷിയില്ലാത്തതൊന്ന്,ദിവ്യമായ കാഴ്ചകൾ…