നാടുകാണാൻ പോരാമോ
രചന : കനകം തുളസി ✍ നാടുകാണാൻ പോരാമോകുഞ്ഞിക്കണ്ണിൽ ചേലുള്ളകണ്ണാഉണ്ണിക്കണ്ണാ ചൊല്ലാമോ,ഉള്ളംതുള്ളും കാഴ്ചകൾ കാണാൻഎന്നുടെ നാട്ടിൽ പോരാമോ?രാമായണത്തിലെരാമനും സീതയും കാനനവാസത്തിൽപാർത്തൊരു നാട്,രാമക്കൽമേടെന്നുടെ നാട്.ആ മലമേട്ടിലെകല്ലിന്മേലേറിയാൽതമിഴകത്തിൻ ചാരുത കാണാം,മാരുതൻ കൈകളിൽ അമ്മാനമാട്ടുമ്പോൾഅള്ളിപ്പിടിച്ചങ്ങിരിക്കയും വേണം.ദൂരേക്കണ്ണുകൾ പായുമ്പോൾപച്ചവിരിപ്പിൻമാമലക്കെല്ലാംമുത്തമിടുംനീലവാനപ്രണയം കാണാല്ലോ.മലയടിവാരേവലിയൊരു ശബ്ദം കേട്ടാലോമാറ്റൊലിയാലേ മറുപടിയേകുംമാമലമക്കൾ നമ്മൾക്കായ്.പോകും വഴിയിലെകാഴ്ചകളനവധികണ്ണാലേയൊപ്പാംപോന്നോളൂ.പാട്ടൊക്കെ…