പെരുമഴച്ചിത്രങ്ങൾ
ഷാജു. കെ. കടമേരി* ചങ്ക് പൊട്ടി പുളയുന്നകാലത്തിന്റെ നെഞ്ചിലൂടെകലിതുള്ളിയുറഞ്ഞമഴക്കണ്ണുകൾആകാശവാതിൽചവിട്ടിതുറന്ന്കണ്ണീർതുള്ളികൾകവിത വരച്ച് വച്ചഭൂമിയുടെ മടക്കുകളിൽആർത്തലച്ച്പാതിമുറിഞ്ഞ നിലവിളിയായ്ഇടവഴികളും,റോഡും,തോടുംകവിഞ്ഞ് കുതറിപിടയുന്നു.കരയുന്ന ഇന്നിന്റെശിരസ്സിൽ ചവിട്ടിപേപിടിച്ച കാറ്റിന്റെതോളിൽ കയറികടലിന്റെ മക്കൾക്ക്സങ്കടചീന്തുകൾവാരിയെറിഞ്ഞ്ദുരന്തചിത്രങ്ങളായ്കാലചക്രത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നു.അനാഥനോവുകളിൽ ചവിട്ടിപൊട്ടിയൊലിച്ച്കുതറിവീഴുന്ന മഴനെഞ്ചിൽ വിരിയുന്നകൊടുങ്കാറ്റിന്റെആഴങ്ങളിൽ ദിശതെറ്റിചോർന്നൊലിച്ച്കൊടുംവെയിൽനിവർത്തിയിട്ടജീവിതതാളിൽമുറിവുകളുടെ ചിത്രംവരയ്ക്കുന്നു.കലികാലഭൂപടത്തിന്മീതെ വരഞ്ഞമഴച്ചിത്രങ്ങളിൽകരഞ്ഞ് കലങ്ങിയകണ്ണുകളുമായ്ഇരുൾക്കയങ്ങളിൽതലയിട്ടടിച്ച് പിടയുന്നനെഞ്ചിടിപ്പുകൾ.ചെവിപൊട്ടിയെത്തുന്നവാർത്തകൾക്ക് നടുവിൽനമ്മളൊറ്റയ്ക്കിരിക്കുമ്പോൾഓരോ നിമിഷവുംതീചൂടി നിൽക്കുന്നഇന്നിന്റെ നെറുകയിൽമഴച്ചിറകുകൾ…